Hair Dye: നെല്ലിക്കയും വെളിച്ചെണ്ണയും മതി, ഹെയർ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം
Chemical-Free Hair Dye: പാക്കറ്റിൽ കിട്ടുന്ന കെമിക്കൽ ഡൈകളെയാണ് മിക്കവാറും ആളുകൾ ഇതിനായി ആശ്രയിക്കുന്നത്. എന്നാൽ അതിനെക്കാൾ പവർഫുൾ ആയ, വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി സൂക്ഷിക്കാവുന്ന ഇൻസ്റ്റന്റ് ഹെയർ ഡൈ ഉണ്ടാക്കിയാലോ? വൃത്തിയുള്ള പാത്രത്തിലാക്കി സൂക്ഷിച്ചാൽ മാസങ്ങളോളം ഇവ കേടുകൂടാതെയിരിക്കും.

നരച്ച മുടിയോടെ പുറത്തിറങ്ങുന്നത് ബുദ്ധിമുട്ടായി കരുതുന്ന നിരവധി ആളുകളുണ്ട്. അതുകൊണ്ട് തന്നെ അവർ മുടി കറുപ്പിക്കാനുള്ള വഴികളും തേടും. പാക്കറ്റിൽ കിട്ടുന്ന കെമിക്കൽ ഡൈകളെയാണ് മിക്കവാറും ആളുകൾ ഇതിനായി ആശ്രയിക്കുന്നത്. എന്നാൽ അതിനെക്കാൾ പവർഫുൾ ആയ, വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി സൂക്ഷിക്കാവുന്ന ഇൻസ്റ്റന്റ് ഹെയർ ഡൈ ഉണ്ടാക്കിയാലോ? (Image Credit source: Getty Images)

ഉണക്കനെല്ലിക്ക - 50 ഗ്രാം, കരിഞ്ചീരകം - രണ്ട് ടേബിൾസ്പൂൺ, വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ, ഗ്ലിസറിൻ - ഒരു ടേബിൾസ്പൂൺ, വിറ്റാമിൻ ഇ ക്യാപ്സൂൾ - ഒരെണ്ണം എന്നിവയാണ് ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായ ചേരുവകൾ. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേക്ക് ഉണക്കനെല്ലിക്കയും കരിഞ്ചീരകവും പ്രത്യേകം വറുത്തെടുക്കാം.

ശേഷം ഇവ തണുക്കാൻ വെയ്ക്കുക. നന്നായി തണുത്തതിനു ശേഷം ഇവ പൊടിച്ചെടുക്കണം. ഇത് അരിച്ച് വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാം, ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. തയ്യാറാക്കിയ പൊടി ഒരു ചെറിയ ബൗളിലേക്ക് എടുക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾസ്പൂൺ ഗ്ലിസറിനും ഒരു വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

എണ്ണമയം ഒട്ടുമില്ലാത്ത തലമുടി പല ഭാഗങ്ങളായി തിരിച്ച് ബ്രഷോ കൈയോ ഉപയോഗിച്ച് ഇത് പുരട്ടാം. ഇതൊരു ഇൻസ്റ്റന്റ് ഹെയർ ഡൈ ആയി മാത്രം ഉപയോഗിക്കാവുന്നതാണ്. അതിനാൽ ഏറെക്കാലത്തേക്ക് കറുപ്പ് നിറം നിലനിൽക്കില്ല എന്ന കാര്യവും ഓർക്കുക.

വളരെ പെട്ടെന്ന് ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കാൻ തിരക്കിട്ട് നിൽക്കുമ്പോൾ പായ്ക്കറ്റ് ഡൈ വാങ്ങി പുരട്ടി സമയം കളയുന്നതിന് പകരം ഇത് തയ്യാറാക്കി വെച്ചാൽ വളരെ വേഗം ഉപയോഗിക്കാവുന്നതാണ്. ഇത് വൃത്തിയുള്ള പാത്രത്തിലാക്കി സൂക്ഷിച്ചാൽ മാസങ്ങളോളം കേടുകൂടാതെയിരിക്കും.