വേപ്പില എടുത്തോളൂ, താരൻ മാറാൻ മരുന്ന് വീട്ടിൽ തന്നെയുണ്ടാക്കാം | How to make DIY hair masks with neem leaves to get rid of dandruff Malayalam news - Malayalam Tv9

Dandruff Home Remedies: വേപ്പില എടുത്തോളൂ, താരൻ മാറാൻ മരുന്ന് വീട്ടിൽ തന്നെയുണ്ടാക്കാം

Published: 

09 Sep 2026 | 02:45 PM

How to make hair masks to get rid of dandruff: തലയോട്ടിയിലുണ്ടാകുന്ന വരൾച്ച, അഴുക്ക്, വിയർപ്പ്, ഫംഗസ് അണുബാധ എന്നിവയെല്ലാം താരന് കാരണമാകാറുണ്ട്. താരൻ അകറ്റാൻ മാർക്കറ്റിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ഷാംപൂകളെക്കാൾ സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമാണ് ആര്യവേപ്പ്. ഇത് ഫംഗസ് അണുബാധ തടയുകയും താരന്റെ ശല്യം അകറ്റുകയും ചെയ്യും.

1 / 5
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് താരൻ. തലയോട്ടിയിലുണ്ടാകുന്ന വരൾച്ച, അഴുക്ക്, വിയർപ്പ്, ഫംഗസ് അണുബാധ എന്നിവയെല്ലാം താരന് കാരണമാകാറുണ്ട്. താരൻ അകറ്റാൻ മാർക്കറ്റിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ഷാംപൂകളെക്കാൾ സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗമാണ് ആര്യവേപ്പ്. ഇതിലെ ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ തലയോട്ടിയിലെ ഫംഗസ് അണുബാധ തടയുകയും താരന്റെ ശല്യം പൂർണ്ണമായും അകറ്റുകയും ചെയ്യും.(Image Credit source: Getty Images)

2 / 5
ഒരു പിടി ആര്യവേപ്പില എടുത്ത് വെളിച്ചെണ്ണയിൽ ചേർത്ത് നന്നായി തിളപ്പിക്കുക. എണ്ണയുടെ നിറം പച്ചയായി മാറുമ്പോൾ ഇറക്കിവെച്ച് തണുക്കാൻ അനുവദിക്കുക. ഇതിലേക്ക് കുറച്ച് തുള്ളി നാരങ്ങാനീര് കൂടി ചേർക്കാം. ഈ എണ്ണ രാത്രി കിടക്കുന്നതിന് മുമ്പ് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുക. രാവിലെ നേർത്ത ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

3 / 5
വേപ്പില നന്നായി അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തൈരിന്റെ തണുപ്പും വേപ്പിലയുടെ ആന്റിഫംഗൽ ഗുണവും താരൻ എളുപ്പത്തിൽ മാറ്റാൻ സഹായിക്കും.

4 / 5
ഒരു പിടി വേപ്പില മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഈ പേസ്റ്റ് തലയോട്ടിയിൽ പുരട്ടി 20-30 മിനിറ്റിനു ശേഷം കഴുകിക്കളയാം. തലയോട്ടിയിലെ വരൾച്ച മാറ്റി ഈർപ്പം നിലനിർത്താൻ തേൻ സഹായിക്കും.

5 / 5
കുറച്ച് വേപ്പിലകൾ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ നിറം മാറി നന്നായി തിളച്ച ശേഷം തണുക്കാൻ വെക്കുക. സാധാരണ രീതിയിൽ ഷാംപൂ ചെയ്ത് മുടി കഴുകിയ ശേഷം, ഒടുവിലായി ഈ വേപ്പില വെള്ളം ഉപയോഗിച്ച് തലയോട്ടി കഴുകുക. ഇത് നല്ലൊരു നാച്ചുറൽ കണ്ടീഷണറായി പ്രവർത്തിക്കുന്നതായിരിക്കും.

Loading...
Unable to load recommendations.
Follow Us
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ