ഒരു കപ്പ് കുടിച്ചാൽ, ചുറ്റുമുള്ളതൊന്നും കാണില്ല!; തനി നാടൻ മസാല ചായ വീട്ടിലുണ്ടാക്കാം | How To Make Kerala Style Nadan Masala Chai At Home, Here Is The Recipe In Malayalam Malayalam news - Malayalam Tv9

Masala Chai Recipe: ഒരു കപ്പ് കുടിച്ചാൽ, ചുറ്റുമുള്ളതൊന്നും കാണില്ല!; തനി നാടൻ മസാല ചായ വീട്ടിലുണ്ടാക്കാം

Published: 

05 Sep 2026 | 09:44 PM

Naadan Masala Chai Recipe: ഒരു ​ഗ്ലാസ് ചായ കുടിക്കാൻ ഇഷ്ടമില്ലാത്ത് മലയാളികൾ ചുരുക്കമാണ്. പ്രത്യേകിച്ച് ഒരു മസാല ചായയാണെങ്കിൽ. ദിവസവും മൂന്നും നാലും നേരം ചായ കുടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. എന്നാൽ ഇനി വൈകുന്നേരങ്ങളിലെ ക്ഷീണം മാറ്റാൻ ചൂടുള്ള ഒരു കപ്പ് മസാല ചായ തന്നെ ആയിക്കോട്ടെ. സുഗന്ധവ്യഞ്ജനങ്ങളുടെ മണവും രുചിയും നിറഞ്ഞ നാടൻ കേരള സ്റ്റൈൽ മസാല ചായ ഹോട്ടൽ രുചിയിൽ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

1 / 5
നല്ല തണുപ്പുള്ള മഴയത്ത് വീടിൻ്റെ ഓരം ചേർന്നിരുന്നു ഒരു ​ഗ്ലാസ് ചായ കുടിക്കാൻ ഇഷ്ടമില്ലാത്ത് മലയാളികൾ ചുരുക്കമാണ്. പ്രത്യേകിച്ച് ഒരു മസാല ചായയാണെങ്കിൽ. ദിവസവും മൂന്നും നാലും നേരം ചായ കുടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. എന്നാൽ ഇനി വൈകുന്നേരങ്ങളിലെ ക്ഷീണം മാറ്റാൻ ചൂടുള്ള ഒരു കപ്പ് മസാല ചായ തന്നെ ആയിക്കോട്ടെ. സുഗന്ധവ്യഞ്ജനങ്ങളുടെ മണവും രുചിയും നിറഞ്ഞ നാടൻ കേരള സ്റ്റൈൽ മസാല ചായ ഹോട്ടൽ രുചിയിൽ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. (Image Credit Source: Getty Images)

2 / 5
ആവശ്യമായ ചേരുവകൾ: പാൽ: 2 കപ്പ്, വെള്ളം: 1 കപ്പ്, ചായപ്പൊടി: 2-3 ടേബിൾ സ്പൂൺ കടുപ്പം കൂടിയ പൊടി, പഞ്ചസാര: ആവശ്യത്തിന്, ഏലക്ക: 3 എണ്ണം, ഗ്രാമ്പൂ: 2 എണ്ണം, കറുവപ്പട്ട: 1 ചെറിയ കഷ്ണം, ഇഞ്ചി: 1 ചെറിയ കഷ്ണം ചതച്ചത്, കുരുമുളക്: 3-4 മണികൾ എന്നിവയാണ് നല്ല നാടൻ മസാല ചായ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. ഇവയെല്ലാം ചേർന്നാൽ മാത്രമെ ​ഗുണവും മണവും രുചിയും ഒരുപോലെ കിട്ടുകയുള്ളൂ.

3 / 5
തയ്യാറാക്കുന്ന വിധം: ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക് എന്നിവ ഒരു ഇടികല്ലിൽ വെച്ച് തരിതരിപ്പായി ചതച്ചെടുക്കുക അല്ലെങ്കിൽ മിക്സിയുടെ ജാറിലിട്ട് ഒന്ന് പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളമെടുത്ത് തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ചതച്ചുവെച്ച ഇഞ്ചിയും മസാലക്കൂട്ടും അതിലേക്ക് ചേർക്കുക. 2-3 മിനിറ്റ് ഇടത്തരം തീയിൽ തിളപ്പിച്ച് മസാലയുടെ ഗുണവും മണവും വെള്ളത്തിലേക്ക് ഇറങ്ങാൻ സമയം നൽകുക.

4 / 5
ഇനി ഇതിലേക്ക് ചായപ്പൊടി ചേർത്ത് നന്നായി തിളപ്പിക്കുക. ചായ തിളച്ച് നല്ല നിറം വരുമ്പോൾ എടുത്തുവച്ചിരിക്കുന്ന രണ്ടു കപ്പ് പാൽ ഒഴിക്കുക. പാൽ തിളച്ചു മുകളിലേക്ക് വരുമ്പോൾ തീ കുറച്ചു വെച്ച് 2 മിനിറ്റ് കൂടി വീണ്ടും തിളപ്പിക്കുക. ശേഷം മാത്രം ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കുക. ചായ നന്നായി തിളച്ച ശേഷം അടുപ്പിൽ നിന്ന് ഇറക്കി നന്നായി അരിച്ചെടുക്കുക.

5 / 5
ഒരു ഗ്ലാസിൽ നിന്ന് മറ്റൊരു ഗ്ലാസിലേക്ക് അത്യാവശ്യം ഉയരത്തിൽ നിന്ന് ആറ്റി പതപ്പിച്ചെടുത്താൽ നല്ല കിടിലൻ തട്ടുകട മസാല ചായ റെഡി. എന്നും സാധാരണ പാൽച്ചായ കുടിച്ച് മടുത്തവർക്ക് വ്യത്യസ്തമായ രുചിയിലും എന്നാൽ ​ഗുണം ഒട്ടും കുറയാതെയും മസാല ചായ വീട്ടിലുണ്ടാക്കി കുടിക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കാൻ പഠിച്ചാൽ ഇടയ്ക്കിടെ കടകളിലേക്ക് ഓടേണ്ടി വരില്ല.

Loading...
Unable to load recommendations.
Follow Us
25000 രൂപയിൽ താഴെ വിലയുള്ള പുതിയ 5G ഫോൺ
മാവ് കുഴയ്ക്കണ്ട, സമയവും ലാഭം; മടിയൻ മോമോസ് ഉണ്ടാക്കാം
വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
എൻ്റെ കൈ വിടടാ... ശരിക്കും സംഭവിച്ചത് എന്ത്?
മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് തോട്ടം തൊഴിലാളി
ചിറയിൻകീഴിലെ കോൺഗ്രസിൻ്റെ കൈയ്യാങ്കളി
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്