Hair Dye: ചിരട്ട ഉണ്ടോ, മുടി കറുപ്പിക്കാൻ ഇനി വേറെ വഴി തേടേണ്ട
How to Make Hair Dye Using Coconut Shells: നാം വലിച്ചെറിയുന്ന ചിരട്ട കൊണ്ട് രാസവസ്തുക്കളുടെ പാർശ്വഫലങ്ങളില്ലാതെ തികച്ചും സ്വാഭാവികമായ രീതിയിൽ ഹെയർ ഡൈ തയ്യാറാക്കാമെന്നേ... രാസവസ്തുക്കളില്ലാത്ത ഉത്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾ കുറയ്ക്കാനും മുടി സോഫ്റ്റാക്കാനും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

മുടി കറുപ്പിക്കാൻ വിപണയിൽ നിന്ന് കെമിക്കലുകളടങ്ങിയ ഡൈകൾ വാങ്ങുന്നതും ഇനിയും നിർത്താറായില്ലേ, നാം വലിച്ചെറിയുന്ന ചിരട്ട കൊണ്ട് രാസവസ്തുക്കളുടെ പാർശ്വഫലങ്ങളില്ലാതെ തികച്ചും സ്വാഭാവികമായ രീതിയിൽ ഹെയർ ഡൈ തയ്യാറാക്കാമെന്നേ... രാസവസ്തുക്കളില്ലാത്ത ഉത്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾ കുറയ്ക്കാനും മുടി സോഫ്റ്റാക്കാനും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. (Image Credit source: Getty Images)

വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇത്തരം ഹെയർ ഡൈകൾ ഏറെനാൾ സൂക്ഷിച്ചുപയോഗിക്കാനും സാധിക്കും. മുടിക്ക് കറുപ്പ് നിറം നൽകുന്നതിനോടൊപ്പം തിളക്കമുള്ളതാക്കി മാറ്റാനും ഇത് സഹായിക്കുന്നു. ചിരട്ടയും മഞ്ഞൾപ്പൊടിയും കർപ്പൂരവുമാണ് ഈ ഡൈ ഉണ്ടാക്കാൻ ആവശ്യമുള്ളത്. എങ്ങനെയെന്ന് നോക്കിയാലോ...

ചിരട്ടയുടെ ഉള്ളിൽ കർപ്പൂരം വച്ച് കത്തിക്കാം. നന്നായി കത്തി ചാരമായി വരുമ്പോൾ അത് തണുക്കാൻ വയ്ക്കാം. ഇതേ സമയം ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് നന്നായി ചൂടാക്കാം. മഞ്ഞൾപ്പൊടിയുടെ നിറം മാറുന്നതു വരെ ഇളക്കിക്കൊടുക്കാം.

തണുത്ത ചിരട്ട കരി മിക്സിയിൽ പൊടിച്ചെടുക്കാം. മഞ്ഞൾപ്പൊടിയും ചിരട്ട കരിയും പ്രത്യേകം കുപ്പികളിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു ചെറിയ ബൗളിലേയ്ക്ക് തുല്യ അളവിൽ മഞ്ഞൾപ്പൊടിയും ചിരട്ട കരിയുമെടുക്കാം. അതിലേയ്ക്ക് അൽപ്പം തേയില വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം.

എണ്ണമയമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം. ശേഷം അമിതമായി നരയുള്ള ഇടത്ത് ഇത് പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ഇനി തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഡൈ കഴുകി കളയാൻ ഷാംപൂ ഉപയോഗിക്കേണ്ടതില്ല. (നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)