പിരിഞ്ഞ പാലിൽ ഇതൊന്ന് ചേർക്കൂ, പനീർ റെഡി | How to Make Paneer at Home, Simple Recipe for Soft and Fresh Paneer Malayalam news - Malayalam Tv9

Paneer: പിരിഞ്ഞ പാലിൽ ഇതൊന്ന് ചേർക്കൂ, പനീർ റെഡി

Published: 

27 Feb 2026 | 08:54 PM

How to Make Paneer at Home: എല്ലാവർക്കും ഏറെ പ്രിയപ്പെട്ട പാലുൽപന്നമാണ് പനീർ. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന പനീറിനേക്കാൾ ഗുണമേന്മയുള്ളതും ഫ്രഷുമായ പനീർ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്.

1 / 5
പാൽ പിരിഞ്ഞുപോയാലും ഇനി ടെൻഷൻ വേണ്ട. അടിപൊളി പനീർ തയ്യാറാക്കാം. അതിനായി പാൽ (പിരിഞ്ഞ പാലാണെങ്കിലും കുഴപ്പമില്ല), നാരങ്ങാനീര്, കോട്ടൺ തുണി (അരിച്ചെടുക്കാൻ) ഇത്രയും മാത്രം മതിയാകും.

പാൽ പിരിഞ്ഞുപോയാലും ഇനി ടെൻഷൻ വേണ്ട. അടിപൊളി പനീർ തയ്യാറാക്കാം. അതിനായി പാൽ (പിരിഞ്ഞ പാലാണെങ്കിലും കുഴപ്പമില്ല), നാരങ്ങാനീര്, കോട്ടൺ തുണി (അരിച്ചെടുക്കാൻ) ഇത്രയും മാത്രം മതിയാകും.

2 / 5
സാധാരണ പാൽ ഉപയോഗിച്ചാണ് പനീർ ഉണ്ടാക്കുന്നതെങ്കിൽ പാൽ നന്നായി തിളപ്പിക്കുക. പാൽ പാത്രത്തിൽ തിളച്ചു വരുമ്പോൾ അതിലേക്ക് മൂന്നോ നാലോ ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക. പാൽ പൂർണ്ണമായും പിരിഞ്ഞു വരുന്നത് വരെ ഇളക്കുക. പാൽ നന്നായി പിരിഞ്ഞു കട്ടകളായി മാറിയ ശേഷം ഒരു അരിപ്പയോ നേർത്ത കോട്ടൺ തുണിയോ ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക.

3 / 5
പാലിലെ വെള്ളം പൂർണ്ണമായും വേർപെടുത്തണം.
നാരങ്ങയുടെയോ വിനാഗിരിയുടെയോ പുളിപ്പ് മാറാനായി അരിച്ചെടുത്ത പനീർ കട്ടകൾ നല്ല തണുത്ത വെള്ളത്തിൽ ഒന്ന് കഴുകുന്നത് നല്ലതാണ്. തുണിയിൽ ബാക്കിയായ പനീർ കട്ടകൾ നന്നായി പിഴിഞ്ഞ് അതിലെ വെള്ളം പൂർണ്ണമായും കളയുക.

പാലിലെ വെള്ളം പൂർണ്ണമായും വേർപെടുത്തണം. നാരങ്ങയുടെയോ വിനാഗിരിയുടെയോ പുളിപ്പ് മാറാനായി അരിച്ചെടുത്ത പനീർ കട്ടകൾ നല്ല തണുത്ത വെള്ളത്തിൽ ഒന്ന് കഴുകുന്നത് നല്ലതാണ്. തുണിയിൽ ബാക്കിയായ പനീർ കട്ടകൾ നന്നായി പിഴിഞ്ഞ് അതിലെ വെള്ളം പൂർണ്ണമായും കളയുക.

4 / 5
വെള്ളം കളഞ്ഞ ശേഷം തുണിയോടെ തന്നെ പനീർ ഒരു കിഴിയായി കെട്ടി ഒരു പരന്ന പാത്രത്തിലോ പലകയിലോ വയ്ക്കുക. ഇതിന് മുകളിലായി വെള്ളം നിറച്ച പാത്രം ഒരു മണിക്കൂർ നേരം വയ്ക്കുക. ഇത് പനീറിന് കൃത്യമായ ആകൃതിയും ഉറപ്പും നൽകാൻ സഹായിക്കും. ഒരു മണിക്കൂറിന് ശേഷം ഭാരം മാറ്റി തുണി അഴിക്കുക. ഇപ്പോൾ നല്ല ഉറപ്പുള്ള പനീർ തയ്യാറായിട്ടുണ്ടാകും.

5 / 5
ഇത് ആവശ്യാനുസരണം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് കറികൾക്കായി ഉപയോഗിക്കാം. പാൽ തിളപ്പിക്കുമ്പോൾ തന്നെ പിരിഞ്ഞു പോയതാണെങ്കിൽ അതിലേക്ക് അല്പം കൂടി നാരങ്ങാനീര് ചേർത്ത് ബാക്കി ചെയ്യാവുന്നതാണ്. (Image Credit: Getty Images)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?