ചിരട്ട നോക്കിയും തട്ടിനോക്കിയും കണ്ടുപിടിക്കാം; നല്ല വിളഞ്ഞ തേങ്ങ വാങ്ങാൻ ഇതാ തന്ത്രങ്ങൾ | How to Pick Right Coconut From Shops For Cooking, Find The Step by Step Guide Malayalam news - Malayalam Tv9

Coconut Buying Tips: ചിരട്ട നോക്കിയും തട്ടിനോക്കിയും കണ്ടുപിടിക്കാം; നല്ല വിളഞ്ഞ തേങ്ങ വാങ്ങാൻ ഇതാ തന്ത്രങ്ങൾ

Published: 

06 Sep 2026 | 11:15 AM

Coconut Choosing Tips: കടയിൽ വെച്ച് തന്നെ തേങ്ങയുടെ പുറംമോടിയും ശബ്ദവും നോക്കി അത് നന്നായി വിളഞ്ഞതാണോ എന്ന് വളരെ എളുപ്പത്തിൽ കണ്ടെത്താനാകും. ഒരേ വലിപ്പമുള്ള രണ്ട് തേങ്ങകൾ കയ്യിലെടുത്ത് നോക്കുമ്പോൾ കൂടുതൽ ഭാരം തോന്നുന്നത് ഏതാണോ, അതിലായിരിക്കും കൂടുതൽ വെള്ളവും കട്ടിയുള്ള കാമ്പും ഉണ്ടാകുക. തേങ്ങയുടെ മൂന്ന് കണ്ണുകളുടെ ഭാഗത്ത് ചെറുതായി മണത്തുനോക്കുക. ചീഞ്ഞ മണം തോന്നിയാൽ ആ തേങ്ങ ഒഴിവാക്കുക.

1 / 5
കറി വെക്കാൻ കടയിൽ നിന്ന് വാങ്ങി കൊണ്ടുവരുന്ന തേങ്ങ പൊട്ടിച്ചുനോക്കുമ്പോൾ വെള്ളമില്ലാത്തതോ,  അല്ലെങ്കിൽ ചീഞ്ഞതോ ആണെങ്കിൽ അത് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ കടയിൽ വെച്ച് തന്നെ തേങ്ങയുടെ പുറംമോടിയും ശബ്ദവും നോക്കി അത് നന്നായി വിളഞ്ഞതാണോ എന്ന് വളരെ എളുപ്പത്തിൽ കണ്ടെത്താനാകും. നല്ല വിളഞ്ഞ, കാമ്പുള്ള തേങ്ങ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില ലളിതമായ വഴികൾ നമുക്ക് പരിശോധിക്കാം. (Image Credit Source: Getty Images)

2 / 5
തട്ടിനോക്കാം: തേങ്ങയുടെ പുറംഭാ​ഗത്ത് തട്ടുമ്പോൾ നല്ല കനത്ത, മുഴക്കമുള്ള ശബ്ദമാണ് കേൾക്കുന്നതെങ്കിൽ അത് നല്ല വിളഞ്ഞ, ഉറപ്പുള്ള കാമ്പുള്ള തേങ്ങയായിരിക്കും. അതേസമയം, തട്ടുമ്പോൾ പാത്രം മുട്ടുന്നതുപോലെ ഉയർന്ന ശബ്ദം കേട്ടാൽ തേങ്ങ ഇനിയും വിളയാനുണ്ട് എന്നതാണ് അർത്ഥം. ചിലപ്പോൾ അത് കരിക്കിൻ്റെ പരിവത്തിലായിട്ടേ ഉണ്ടാകൂ.

3 / 5
കുലുക്കി നോക്കാം: തേങ്ങ ചെവിയോട് ചേർത്തുപിടിച്ച് നന്നായി കുലുക്കി നോക്കുക. പണ്ടുള്ളവർ തേങ്ങ വിളഞ്ഞോ എന്ന് നോക്കുന്നത് ഇങ്ങനെയായിരുന്നു. ഉള്ളിൽ വെള്ളം കുലുങ്ങുന്ന ശബ്ദം കൃത്യമായി കേൾക്കുന്നുണ്ടെങ്കിൽ അത് ഫ്രഷ് തേങ്ങയാണ്. വെള്ളത്തിന്റെ ശബ്ദം ഒട്ടും കേൾക്കുന്നില്ലെങ്കിൽ ഒന്നുകിൽ അത് ഉണങ്ങിപ്പോയതോ അല്ലെങ്കിൽ ചീത്തതോ ആകാം. അതേസമയം, അമിതമായി വെള്ളത്തിന്റെ ശബ്ദം കേട്ടാൽ കാമ്പ് കുറവാണെന്നും മനസ്സിലാക്കാം.

4 / 5
ചിരട്ടയുടെ നിറം: ചിരട്ടയുടെ നിറം കടുത്ത തവിട്ടാണെങ്കിൽ അത് നന്നായി വിളഞ്ഞ തേങ്ങയാണ്. പച്ചപ്പ് കലർന്ന നിറമാണെങ്കിൽ വിളവ് കുറവായിരിക്കും. അതുപോലെ തന്നെ തേങ്ങയുടെ മുകളിലെ മൂന്ന് കണ്ണുകളുടെ ഭാഗം ഉണങ്ങിയതും കേടില്ലാത്തതുമായിരിക്കണം. അവിടെ ഈർപ്പമോ പൂപ്പലോ ഉണ്ടെങ്കിൽ ആ തേങ്ങ ഉള്ളിൽ ചീഞ്ഞതാകാൻ സാധ്യതയുണ്ട്.

5 / 5
ഭാരം നോക്കാം:  വലിപ്പത്തിൽ വലിയ തേങ്ങയാണെങ്കിലും ഭാരം കുറവാണെങ്കിൽ അത് വാങ്ങാൻ നിൽക്കരത്. ഒരേ വലിപ്പമുള്ള രണ്ട് തേങ്ങകൾ കയ്യിലെടുത്ത് നോക്കുമ്പോൾ കൂടുതൽ ഭാരം തോന്നുന്നത് ഏതാണോ, അതിലായിരിക്കും കൂടുതൽ വെള്ളവും കട്ടിയുള്ള കാമ്പും ഉണ്ടാകുക. തേങ്ങയുടെ മൂന്ന് കണ്ണുകളുടെ ഭാഗത്ത് ചെറുതായി മണത്തുനോക്കുക. ചീഞ്ഞ മണം തോന്നിയാൽ ആ തേങ്ങ ഒഴിവാക്കുക.

Loading...
Unable to load recommendations.
Follow Us
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
25000 രൂപയിൽ താഴെ വിലയുള്ള പുതിയ 5G ഫോൺ
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി
എൻ്റെ കൈ വിടടാ... ശരിക്കും സംഭവിച്ചത് എന്ത്?
മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് തോട്ടം തൊഴിലാളി