രസപ്രേമികൾക്കായി നാടൻ മുരിങ്ങക്കോൽ രസം! മിനിറ്റുകൾക്കുള്ളിൽ എളുപ്പത്തിൽ ഈ രീതിയിൽ തയ്യാറാക്കൂ | How to Prepare traditional drumstick rasam easily in just a few minutes using this method Malayalam news - Malayalam Tv9

Drumstick Rasam: രസപ്രേമികൾക്കായി നാടൻ മുരിങ്ങക്കോൽ രസം! മിനിറ്റുകൾക്കുള്ളിൽ എളുപ്പത്തിൽ ഈ രീതിയിൽ തയ്യാറാക്കൂ

Published: 

22 Oct 2026 | 09:11 PM

Drumstick Rasam Recipe:അങ്ങനെ നിങ്ങളും ഒരു രസം പ്രേമി ആണെങ്കിൽ ഇതാ കിടിലൻ ഒരു മുരിങ്ങക്കോൽ രസം തയ്യാറാക്കാം. നാടൻ രുചിയിലുള്ള ഈ രസം രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും കേമൻ തന്നെയാണ്. എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.ഇതിന് പ്രധാനമായും ആവശ്യമുള്ളത് മുരിങ്ങക്കോല് രണ്ടെണ്ണം കഷണങ്ങളാക്കിയത്. തക്കാളി ഒരെണ്ണം, പുളി ചെറിയ നെല്ലിക്ക വലുപ്പത്തിൽ, രസപ്പൊടി ഒരു വലിയ സ്പൂൺ, മഞ്ഞൾപ്പൊടി...

1 / 5
 ആരും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് രസം. ചിലർക്ക് രസമുണ്ടെങ്കിൽ ചോറിന് മറ്റു കറികൾ ഒന്നും വേണ്ട. അങ്ങനെ നിങ്ങളും ഒരു രസം പ്രേമി ആണെങ്കിൽ ഇതാ കിടിലൻ ഒരു മുരിങ്ങക്കോൽ രസം തയ്യാറാക്കാം. നാടൻ രുചിയിലുള്ള ഈ രസം രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും കേമൻ തന്നെയാണ്. എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

2 / 5
 ഇതിന് പ്രധാനമായും ആവശ്യമുള്ളത് മുരിങ്ങക്കോല് രണ്ടെണ്ണം കഷണങ്ങളാക്കിയത്. തക്കാളി ഒരെണ്ണം, പുളി ചെറിയ നെല്ലിക്ക വലുപ്പത്തിൽ, രസപ്പൊടി ഒരു വലിയ സ്പൂൺ, മഞ്ഞൾപ്പൊടി അര സ്പൂൺ, കായപ്പൊടി കാൽ സ്പൂൺ, കടുക്, വറ്റൽമുളക്, കറിവേപ്പില, മല്ലിയില, നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ഉപ്പ് എന്നിവ ആവശ്യത്തിന്.

3 / 5
ഇതിനായി ആദ്യം തന്നെ മുരിങ്ങാക്കോൽ കഷ്ണങ്ങളും തക്കാളിയും കുറച്ചു വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മൃദുവാകുന്നത് വരെ വേവിച്ചെടുക്കുക. ശേഷം എടുത്തു വച്ചിരിക്കുന്ന പുളി അല്പം വെള്ളത്തിൽ കുതിർത്ത് അതിന്റെ സത്ത് പിഴിഞ്ഞെടുക്കുക.

4 / 5
തുടർന്ന് വേവിച്ചു വച്ച മുരിങ്ങാക്കോലിലേക്കും തക്കാളി ലേക്കും പിഴിഞ്ഞ് വച്ച പുളി വെള്ളവും ആവശ്യത്തിന് വീണ്ടും വെള്ളവും ചേർക്കുക ഒന്ന് തിള വരുമ്പോൾ രസപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക. പുളിയുടെയും രസപ്പൊടിയുടെയും പച്ചമണം പൂർണമായി മാറി രസം നന്നായി തിളച്ചു വരുന്ന ഘട്ടത്തിൽ ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർക്കുക.

5 / 5
ഇനി താളിക്കാനായി ഒരു ചെറിയ പാനിൽ അല്പം നെയ്യോ വെളിച്ചെണ്ണയോ ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ പൊട്ടിച്ചെടുക്കുക ഈ വറുത്തു വെച്ച കൂട്ടിലേക്ക് പൊടിയായി അരിഞ്ഞ മല്ലിയിലയും കൂടി ചേർത്ത് തയ്യാറാക്കി വച്ചിരിക്കുന്ന രസത്തിലേക്ക് താളിക്കുക. രുചികരവും ആരോഗ്യകരവുമായ മുരിങ്ങാക്കോൽ രസം തയ്യാറായി.

Loading...
Unable to load recommendations.
Follow Us
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം