വീട്ടിലെ പാറ്റശല്ല്യം മാറ്റാം മിനിറ്റുകൾക്കുള്ളിൽ; ആർക്കും അറിയാത്ത രഹസ്യ വിദ്യ Malayalam news - Malayalam Tv9

Cockroach Prevention Tips: വീട്ടിലെ പാറ്റശല്ല്യം മാറ്റാം മിനിറ്റുകൾക്കുള്ളിൽ; ആർക്കും അറിയാത്ത രഹസ്യ വിദ്യ

Published: 

24 Oct 2026 | 01:08 PM

Cockroach Prevention Tips And Tricks: രാസവസ്തുക്കളടങ്ങിയ വിഷ സ്പ്രേകൾ അടുക്കളയിലെ ഭക്ഷണസാധനങ്ങൾക്കിടയിൽ അടിക്കുന്നതും അവ ശ്വസിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് പാറ്റകളെ വളരെ എളുപ്പത്തിലും സുരക്ഷിതമായും തുരത്താൻ സാധിക്കും. വീട്ടിലെ പാറ്റശല്ല്യം നിമിഷങ്ങൾക്കുള്ളിൽ അകറ്റാൻ സഹായിക്കുന്ന ആർക്കും അറിയാത്ത ചില രഹസ്യ വിദ്യകൾ നോക്കാം.

1 / 5
വീടുകളിലും അടുക്കളകളിലും സിങ്കുകൾക്ക് താഴെയും പ്രധാന വില്ലനാണ് പാറ്റകൾ. രാസവസ്തുക്കളടങ്ങിയ വിഷ സ്പ്രേകൾ അടുക്കളയിലെ ഭക്ഷണസാധനങ്ങൾക്കിടയിൽ അടിക്കുന്നതും അവ ശ്വസിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് പാറ്റകളെ വളരെ എളുപ്പത്തിലും സുരക്ഷിതമായും തുരത്താൻ സാധിക്കും. വീട്ടിലെ പാറ്റശല്ല്യം നിമിഷങ്ങൾക്കുള്ളിൽ അകറ്റാൻ സഹായിക്കുന്ന ആർക്കും അറിയാത്ത ചില രഹസ്യ വിദ്യകൾ നോക്കാം. (Image Credit Source: Social Media)

2 / 5
ബേക്കിംഗ് സോഡയും പഞ്ചസാരയും: പാറ്റകളെ വകവരുത്താനുള്ള ഏറ്റവും ഫലപ്രദമായ നാടൻ വഴിയാണിത്. തുല്യ അളവിൽ ബേക്കിംഗ് സോഡയും പൊടിച്ച പഞ്ചസാരയും എടുത്ത് നന്നായി കലർത്തുക. പാറ്റകൾ സ്ഥിരമായി വരുന്ന അടുക്കളക്കൗണ്ടർ, സിങ്കിനടി ഭാഗം, ഡ്രെയിനേജ് ദ്വാരങ്ങൾ എന്നിവിടങ്ങളിൽ ഈ മിശ്രിതം വിതറുക. പഞ്ചസാരയുടെ മണം കാരണം പാറ്റകൾ ഇത് കഴിക്കും. ബേക്കിംഗ് സോഡ പാറ്റകളുടെ ദഹനവ്യവസ്ഥയിൽ വാതകം നിറയ്ക്കുകയും അവയെ പെട്ടെന്ന് ഇല്ലാതാക്കുകയും ചെയ്യും.

3 / 5
വഴനയില വിദ്യ: പാറ്റകൾക്ക് സഹിക്കാൻ പറ്റാത്ത രൂക്ഷഗന്ധമാണ് വഴനയിലയ്ക്കുള്ളത്. ഉണങ്ങിയ വഴനയിലകൾ (Bay leaves) കൈകൊണ്ട് നന്നായി പൊടിച്ച് പാറ്റകൾ ഒളിച്ചിരിക്കുന്ന അലമാരയുടെ മൂല, കബോർഡുകൾ, സിങ്കിനടി ഭാഗങ്ങൾ എന്നിവിടങ്ങളിൽ വിതറുക. ഇതിന്റെ രൂക്ഷഗന്ധം കാരണം പാറ്റകൾ ആ പരിസരത്തേക്ക് പോലും അടുക്കില്ല.

4 / 5
കർപ്പൂരവും വേപ്പെണ്ണയും സ്പ്രേ: വീട്ടിൽ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു നാച്ചുറൽ റെപ്പല്ലന്റാണിത്. അല്പം കർപ്പൂരം പൊടിച്ചത് വേപ്പെണ്ണയിലോ തണുത്ത വെള്ളത്തിലോ കലർത്തുക. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കി പാറ്റകൾ വരുന്ന വഴികളിലും സിങ്കിനടിയിലും തളിച്ചു കൊടുക്കുക. കർപ്പൂരത്തിന്റെയും വേപ്പിന്റെയും ഗന്ധം പാറ്റകളെ പൂർണ്ണമായും തുരത്തും.

5 / 5
ശ്രദ്ധിക്കേണ്ടത്: അടുക്കളയിലെ സിങ്കുകളിലും പൈപ്പുകളിലും വെള്ളം തങ്ങിനിൽക്കാൻ അനുവദിക്കരുത്. പാറ്റകൾ പ്രധാനമായും വെള്ളം തേടിയാണ് വരുന്നത്.  രാത്രി കിടക്കുന്നതിന് മുൻപ് അടുക്കളക്കൗണ്ടറും പാത്രങ്ങളും കഴുകി വൃത്തിയാക്കുക. രാത്രി സമയങ്ങളിൽ സിങ്ക് ഡ്രെയിനേജുകൾ അടച്ചു വെക്കുക.

Loading...
Unable to load recommendations.
Follow Us
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
വൻ മൈലേജും അത്യാവശ്യം, പെർഫോമൻസും - ബജാജ് CT 100X
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി