Tamarind For Hair Loss: വാളൻപുളി ഉപയോഗിച്ച് മുടികൊഴിച്ചിൽ എങ്ങനെ എളുപ്പത്തിൽ കുറയ്ക്കാം?
Tamarind For Hair Loss And Growth: ചീകുമ്പോഴും കുളിക്കുമ്പോഴും മുടി കെട്ടുകളായി കൊഴിഞ്ഞുപോകുമ്പോൾ വിലകൂടിയ ഹെയർ സിറമുകളും ഷാംപൂകളും വാങ്ങി പണം കളയുന്നവരാണ് ഭൂരിഭാഗവും. എന്നാൽ നമ്മുടെയൊക്കെ അടുക്കളയിൽ എപ്പോഴും കാണുന്ന, സാമ്പാറിനും മീൻകറിക്കും രുചികൂട്ടാൻ ഉപയോഗിക്കുന്ന വാളൻപുളി (Tamarind) ഉപയോഗിച്ച് മുടികൊഴിച്ചിൽ മാറ്റിയാലോ. വാളൻപുളി ഉപയോഗിച്ച് തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാനും മുടിയുടെ വേരുകൾ ബലപ്പെടുത്താനും നമുക്ക് സാധിക്കുന്നതാണ്.

മുടി കൊഴിച്ചിൽ കാരണം വിഷമിക്കുന്നവർ ഏറെയാണ് നമ്മുടെ ചുറ്റിനും. ചീകുമ്പോഴും കുളിക്കുമ്പോഴും മുടി കെട്ടുകളായി കൊഴിഞ്ഞുപോകുമ്പോൾ വിലകൂടിയ ഹെയർ സിറമുകളും ഷാംപൂകളും വാങ്ങി പണം കളയുന്നവരാണ് ഭൂരിഭാഗവും. എന്നാൽ നമ്മുടെയൊക്കെ അടുക്കളയിൽ എപ്പോഴും കാണുന്ന, സാമ്പാറിനും മീൻകറിക്കും രുചികൂട്ടാൻ ഉപയോഗിക്കുന്ന വാളൻപുളി (Tamarind) ഉപയോഗിച്ച് മുടികൊഴിച്ചിൽ മാറ്റിയാലോ. (Image Credit Source: Getty Images)

വാളൻപുളി ഉപയോഗിച്ച് തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാനും മുടിയുടെ വേരുകൾ ബലപ്പെടുത്താനും നമുക്ക് സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്നും അതിനായുള്ള ലളിതമായ വീട്ടുവൈദ്യങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ചില പ്രത്യേക ഘടകങ്ങളാണ് മുടിയുടെ ആരോഗ്യത്തെ ബലപ്പെടുത്തുന്നത്. ഇതിലെ മൈൽഡായിട്ടുള്ള ആസിഡ് ഘടകങ്ങൾ തലയോട്ടിയിലെ അമിത എണ്ണമയവും അടിഞ്ഞുകൂടിയ അഴുക്കുകളും കെമിക്കലുകളും നീക്കം ചെയ്യുന്നു.

അതുപോലെ തന്നെ പുളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും മുടിയുടെ വേരുകൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളോട് പോരാടുകയും മുടിയെ വേരുകളിൽ നിന്ന് ബലപ്പെടുത്തുകയും ചെയ്യുന്നു. ഇതിലെ ആൻ്റി-ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ ചൊറിച്ചിലും താരനും കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഒരിക്കലും വാളൻപുളി നേരിട്ട് തലയിൽ തേയ്ക്കാൻ പാടില്ല. മറ്റ് പ്രകൃതിദത്ത ചേരുവകൾക്കൊപ്പം ചേർത്ത് വേണം ഉപയോഗിക്കാൻ.

തലയോട്ടിയിൽ അമിതമായി എണ്ണമയം വരികയും മുടി കൊഴിയുകയും ചെയ്യുന്നവർക്ക് വാളൻപുളി - തൈര് പാക്ക് ഉപയോഗിക്കാവുന്നതാണ്. വാളൻപുളി എടുത്ത് ചെറുചൂടുവെള്ളത്തിൽ 20 മിനിറ്റ് കുതിർത്തു വെക്കുക. ശേഷം ഇതിന്റെ കട്ടിയുള്ള പൾപ്പ് മാത്രം അരിച്ചെടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ കട്ടിത്തൈരും 1 ടീസ്പൂൺ തേനും ചേർത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഈ പാക്ക് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. ചെറുതായി മസ്സാജ് ചെയ്ത് 20 മിനിറ്റ് കഴിഞ്ഞ് കഴുകികളയാം.

ആഴ്ചയിൽ ഒരു തവണ മാത്രം ഈ പാക്ക് ഉപയോഗിക്കുക. അമിതമായാൽ പുളിയിലെ അസിഡിറ്റി തലയോട്ടി വരണ്ടുപോകാൻ കാരണമായേക്കാം. ആദ്യമായി ഉപയോഗിക്കുന്നവർ കൈയിലോ ചെവിയുടെ പുറകിലോ അല്പം പുളി വെള്ളം പുരട്ടി 10 മിനിറ്റ് നോക്കുക. അലർജിയോ അമിതമായ പുകച്ചിലോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം തലയിൽ ഉപയോഗിക്കുക.