Homecare Tips: ടോയ്‌ലറ്റിലെ ദുർഗന്ധം മാറുന്നില്ലേ? മിനിറ്റുകൾക്കുള്ളിൽ പരിഹാരം കാണാൻ ഇതൊന്ന് പരീക്ഷിക്കൂ
Toilet Smell Removal Tips: എന്നന്നേക്കുമായി ടോയ്ലറ്റിലെ ദുർഗന്ധം എങ്ങനെ നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ മിനിറ്റുകൾക്കുള്ളിൽ പരിഹരിക്കാമെന്ന് നോക്കിയാലോ. ടോയ്ലറ്റിലെ ദുർഗന്ധം മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ബേക്കിംഗ് സോഡയും വിനാഗിരിയും. ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ മറ്റേതിനേക്കാളും ഇവയ്ക്ക് കഴിയും.

ദുർഗന്ധം വമിക്കുന്ന ടോയ്‌ലറ്റ് പലപ്പോഴും വീട്ടമ്മമാരെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ്. എത്ര വൃത്തിയാക്കിയാലും ചിലപ്പോൾ ദുർഗന്ധം മാറണമെന്നില്ല. വീട്ടിലേക്ക് പെട്ടെന്ന് അതിഥികൾ വരുമ്പോഴാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. കടകളിൽ നിന്ന് വാങ്ങുന്ന വിലകൂടിയ കെമിക്കലുകൾ പലപ്പോഴും താൽക്കാലിക ആശ്വാസം മാത്രമാണ് നൽകുന്നത്. (Image credits: Pexels/Getty Images)

എന്നാൽ എന്നന്നേക്കുമായി ടോയ്ലറ്റിലെ ദുർഗന്ധം എങ്ങനെ നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ മിനിറ്റുകൾക്കുള്ളിൽ പരിഹരിക്കാമെന്ന് നോക്കിയാലോ. ടോയ്ലറ്റിലെ ദുർഗന്ധം മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ബേക്കിംഗ് സോഡയും വിനാഗിരിയും. ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ മറ്റേതിനേക്കാളും ഇവയ്ക്ക് കഴിയും.

ഒരു കപ്പ് ബേക്കിംഗ് സോഡ ടോയ്‌ലറ്റിലെ ബക്കറ്റിലേക്കോ കപ്പിലേക്കോ മാറ്റുക. അതിലേക്ക് ഒരു കപ്പ് വിനാഗിരി ഒഴിക്കുക. ശേഷം ഇത് ടോയ്ലറ്റിലേക്ക് ഒഴിക്കുക. ശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞ് ഫ്ലഷ് ചെയ്യുക. ടോയ്ലറ്റിന് നല്ല തിളക്കവും വൃത്തിയും കാണാനാകും. ആഴ്ച്ചയിൽ ഒരിക്കൽ ഇത്തരത്തിൽ ചെയ്യുന്നത് ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കും.

ബാത്റൂമിലെ ടൈലുകളിലും മറ്റും പറ്റിയിരിക്കുന്ന അഴുക്കും മണവും മാറ്റാൻ നാരങ്ങ നീരും ഉപ്പുമുണ്ടെങ്കിൽ പെട്ടെന്ന് സാധിക്കും. നാരങ്ങ പകുതിയായി മുറിച്ച് അതിലേക്ക് അല്പം തരിയായ ഉപ്പ് ഇടുക. ശേഷം ഇത് ഉപയോഗിച്ച് സിങ്കും ടോയ്‌ലറ്റിൻ്റെ വശങ്ങളും നന്നായി ഉരച്ച് കഴുകുക. നല്ലൊരു ഫ്രഷ് മണം കിട്ടാനും ടോയ്ലറ്റിലെ ടൈലുകൾ തിളങ്ങാനും ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്.

ബാത്റൂമിൽ എപ്പോഴും സുഗന്ധം നിലനിൽക്കാൻ എസൻഷ്യൽ ഓയിൽ ഉപയോഗിക്കാവുന്നതാണ്. അല്പം പഞ്ഞി എടുത്ത് അതിൽ വിപണിയിൽ ലഭിക്കുന്ന ഏതെങ്കിലും ഒരു എസൻഷ്യൽ ഓയിൽ ഒഴിക്കുക (വേണമെങ്കിൽ പുൽത്തൈലം ഉപയോഗിക്കാം). ഇത് ബാത്റൂമിലെ ഒരു മൂലയിലോ ടോയ്‌ലറ്റിൻ്റെ വശങ്ങളിലോ വെക്കുക. ഒരാഴ്ച്ചയെങ്കിലും ബാത്റൂമ്മിൽ സുഗന്ധം നിലനിർത്താൻ ഈ വിദ്യ നിങ്ങളെ സഹായിക്കും.