ചുണ്ടിലെ കറുത്ത നിറമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെയുണ്ട് | How to Remove Darkness Around Lips Naturally, Try These Home Remedies Malayalam news - Malayalam Tv9

Lips Care: ചുണ്ടിലെ കറുത്ത നിറമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെയുണ്ട്

Published: 

28 Mar 2026 | 02:23 PM

How to Remove Darkness Around Lips: ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറം പലരെയും അലട്ടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ്. പിഗ്മെന്റേഷൻ, അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത്, വരൾച്ച തുടങ്ങി പല കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതിന് മുൻപ് നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഈ കറുപ്പ് നിറം മാറ്റാൻ സാധിക്കുമെന്ന് അറിയാമോ?

1 / 5
നാരങ്ങ നീര് ചുണ്ടിലെ കറുത്ത നിറം അകറ്റാൻ സഹായിക്കുന്നതാണ്. ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു ടീസ്പൂൺ തേനും കലർത്തുക. ഇത് ചുണ്ടിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

2 / 5
അതുപോലെ കറ്റാർവാഴ ജെല്ലിലെ അലോയിൻ എന്ന ഘടകവും പി​ഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കും. കറ്റാർവാഴ ജെൽ എടുത്ത് ചുണ്ടിന് ചുറ്റും പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം. രാത്രി ഉറങ്ങുന്നതിന് മുൻപ് പുരട്ടുന്നത് കൂടുതൽ ഫലം നൽകുന്നതാണ്.

3 / 5
ഒരു ചെറിയ കഷ്ണം ഉരുളക്കിഴങ്ങ് അരച്ചെടുത്ത നീര് കറുപ്പുള്ള ഭാഗത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകാം. ഇങ്ങനെ ചെയ്യുന്നതും ചുണ്ടുകൾക്ക് നിറം നൽകും. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന കാറ്റകോളേസ് എന്ന എൻസൈമാണ് ഇതിന് സഹായിക്കുന്നത്.

4 / 5
അല്പം മഞ്ഞൾപ്പൊടി പാലിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് ചുണ്ടിന് ചുറ്റും പുരട്ടി ഉണങ്ങുമ്പോൾ പതുക്കെ ഉരച്ച് കഴുകിക്കളയുക. പാലിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തെ വൃത്തിയാക്കുന്നു.

5 / 5
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപ്പീൻ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറ്റും. തക്കാളി നീര് കറുപ്പുള്ള ഭാഗത്ത് പുരട്ടി 15 മിനിറ്റ് വെക്കുന്നതും ഫലം നൽകുന്നതാണ്. (Image Credit: Getty)

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്