മുന്തിരിയിലെ വെള്ളപ്പാടുകൾ കീടനാശിനിയോ; വീട്ടിൽ തന്നെ നീക്കം ചെയ്യാം, ഇതാ വഴികൾ | How to Remove Pesticides from Grapes Naturally, Proven Natural Trick For Healthy Eating Malayalam news - Malayalam Tv9

Kitchen Tips: മുന്തിരിയിലെ വെള്ളപ്പാടുകൾ കീടനാശിനിയോ; വീട്ടിൽ തന്നെ നീക്കം ചെയ്യാം, ഇതാ വഴികൾ

Published: 

30 Mar 2026 | 08:31 AM

How to Remove Pesticides From Grapes: സാധാരണ നമ്മൾ കടകളിൽ നിന്ന് മുന്തിരി വാങ്ങുമ്പോൾ അതിന് മുകളിലായി വെള്ള പാടുകൾ കാണാറുണ്ട്. ഇത്തരം പാടുകൾ കീടനാശിനിയാണോ എന്ന് ഭയന്ന് മുന്തിരി ഒഴിവാക്കുന്നവരും കുറവല്ല. എന്നാൽ എല്ലായിപ്പോഴും ഇത് കീടനാശിനിയാണെന്ന് പറയാനാകില്ല. പക്ഷേ വൃത്തിയായി കഴുകിയ ശേഷം മാത്രമെ മുന്തിരി കഴിക്കാവു.

1 / 5
പഴങ്ങളും പച്ചക്കറികളും വാങ്ങിയാൽ കഴുകാതെ ഉപയോ​ഗിക്കാനാകില്ല. കാരണം ഇവയിലെല്ലാം മാരകമായ കീടനാശിനികൾ തളിച്ചാണ് വിപണിയിലെത്തുന്നത്. വേനലായതിനാൽ പഴങ്ങളുടെ വില്പനയിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നത്. ഓറഞ്ച്, മുന്തിരി, ആപ്പിൾ, തണ്ണിമത്തൻ തുടങ്ങിയവയാണ് താരങ്ങൾ. എന്നാൽ പഴങ്ങൾ വാങ്ങിയ ശേഷം നിങ്ങൾ അത് ശരിയായ രീതിയിലാണോ വൃത്തിയാക്കുന്നത്. (Image Credits: Getty Images)

2 / 5
സാധാരണ നമ്മൾ കടകളിൽ നിന്ന് മുന്തിരി വാങ്ങുമ്പോൾ അതിന് മുകളിലായി വെള്ള പാടുകൾ കാണാറുണ്ട്. ഇത്തരം പാടുകൾ കീടനാശിനിയാണോ എന്ന് ഭയന്ന് മുന്തിരി ഒഴിവാക്കുന്നവരും കുറവല്ല. എന്നാൽ എല്ലായിപ്പോഴും ഇത് കീടനാശിനിയാണെന്ന് പറയാനാകില്ല. പക്ഷേ വൃത്തിയായി കഴുകിയ ശേഷം മാത്രമെ മുന്തിരി കഴിക്കാവു. പ്രത്യേകിച്ച് കുട്ടികൾക്ക് നൽകുമ്പോൾ.

3 / 5
എത്ര വെളുത്ത പാടും ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ നീക്കം ചെയ്യാനാകും. വെറുതെ ടാപ് തുറന്ന് പിടിച്ച് കഴുകിയാൽ ഒരിക്കലും ഇത്തരം വിഷാംശങ്ങൾ പോകില്ല എന്നതാണ് മറ്റൊരു സത്യം. മുന്തിരിയിലെ വെളുത്ത പാടുകൾ കളയാൻ ഏറ്റവും നല്ല മാർ​ഗമാണ് ബേക്കിംഗ് സോഡ. ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ട് മുന്തിരി ഇതിൽ 10-15 മിനിറ്റ് മുക്കിവെക്കുക. ശേഷം  നന്നായി കഴുകിയെടുക്കുക.

4 / 5
ബാക്ടീരിയകളെയും അഴുക്കിനെയും നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ് വിനാ​ഗിരി. വിനാ​ഗിരി എടുക്കുന്നതിന് ഇരട്ടിയായി വെള്ളമെടുത്ത് അത് നന്നായി മിക്സ് ചെയ്യുക. ശേഷം മുന്തിരി 5-10 മിനിറ്റ് മുക്കിവയ്ക്കുക. പിന്നീട് ടാപ്പ് തുറന്ന് ഒഴുകുന്ന വെള്ളത്തിനടയിൽ നന്നായി കഴുകി വൃത്തിയാക്കുക. ഏത് കീടനാശിനിയും പമ്പകടക്കും.

5 / 5
പച്ചക്കറികളായാലും പഴങ്ങളായാലും ഉപ്പുവെള്ളത്തിൽ ഇട്ടുവയ്ക്കുന്നത് വളരെ നല്ലതാണ്. മുന്തിരി മുങ്ങികിടക്കാൻ പാകത്തിന് വെള്ളമെടുത്ത് അതിലേക്ക് അല്പം കല്ലുപ്പ് ചേർത്ത് മുന്തിരി അതിൽ കുറച്ചുനേരം ഇട്ടു വയ്ക്കുക. ശേഷം അതെടുത്ത് നന്നായി കഴുകിയാൽ പുറത്തുള്ള അഴുക്കും മെഴുകും നീങ്ങി കിട്ടും. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന രീതികളാണ് ഇവയെല്ലാം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?