രാത്രി കുതിർക്കാൻ വെച്ചില്ലെങ്കിലും പ്രശ്നമില്ല; കടല സോഫ്റ്റായി വെന്ത് കിട്ടാൻ വഴിയിതാ... | How to Soften Chickpeas Without Overnight Soaking, Kitchen Hacks Malayalam news - Malayalam Tv9

Kitchen Tips: രാത്രി കുതിർക്കാൻ വെച്ചില്ലെങ്കിലും പ്രശ്നമില്ല; കടല സോഫ്റ്റായി വെന്ത് കിട്ടാൻ വഴിയിതാ…

Updated On: 

17 Oct 2026 | 11:59 AM

Tips Ways to Soften Hard Chickpeas in Minutes: രാവിലെ കടലക്കറി ഉണ്ടാക്കാനായി നോക്കുമ്പോഴാകും തലേന്ന് രാത്രി കടല വെള്ളത്തിടാൻ മറന്ന കാര്യം ഓർമ്മ വരുന്നത്. എന്നാൽ ഇനി ടെൻഷൻ വേണ്ടേ വേണ്ട! തലേന്ന് വെള്ളത്തിലിട്ടില്ലെങ്കിലും നല്ല അടിപൊളി കടലക്കറി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ ചില എളുപ്പവഴികളുണ്ട്. ഇതാ അറിഞ്ഞോളൂ....

1 / 5
രാവിലെ കടലക്കറി ഉണ്ടാക്കാനായി നോക്കുമ്പോഴാകും തലേന്ന് രാത്രി കടല വെള്ളത്തിടാൻ മറന്ന കാര്യം ഓർമ്മ വരുന്നത്. ഈ സാഹചര്യം വരുമ്പോൾ പലരും പെട്ടെന്ന് പ്ലാൻ മാറ്റി വേറെ കറി ഉണ്ടാക്കുകയാണ് പതിവ്. എന്നാൽ ഇനി അത്തരത്തിൽ കറി മാറ്റേണ്ടതില്ല! തലേന്ന് വെള്ളത്തിലിട്ടില്ലെങ്കിലും നല്ല അടിപൊളി കടലക്കറി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ ചില എളുപ്പവഴികളുണ്ട്. (Image Credit source: Getty Images)

2 / 5
ആദ്യം കടല രണ്ടുതവണ നന്നായി കഴുകുക. ശേഷം ഒരു ചൂടുള്ള പാത്രമെടുത്ത് അതിലേക്ക് കഴുകിയ കടലയും ചൂടുവെള്ളവും ചേർക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് പാത്രം മൂടി ഒരു മണിക്കൂറെങ്കിലും മാറ്റി വെയ്ക്കുക. അതിനുശേഷം ഇത് എടുത്തു കറി വെയ്ക്കാവുന്നതാണ്.

3 / 5
കഴുകിയ കടല ഒരു പാത്രത്തിൽ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് 5 മുതൽ 10 മിനിറ്റ് വരെ തിളപ്പിക്കുക. പിന്നീട് തീ ഓഫ് ചെയ്ത് ആ പാത്രം 1-2 മണിക്കൂർ മൂടിവെയ്ക്കുക. ഇത് രാത്രി മുഴുവൻ കുതിർക്കുന്നത് പോലെ പൂർണ്ണ ഫലം നൽകില്ലെങ്കിലും, കുറഞ്ഞ സമയത്തിനുള്ളിൽ കടല വേവിച്ചെടുക്കാൻ ഏറെ സഹായിക്കും.

4 / 5
കടല നന്നായി കഴുകി പ്രഷർ കുക്കറിൽ ഇടുക. ഇതിലേക്ക് കടലയുടെ മൂന്നിരട്ടി വെള്ളം ഒഴിച്ച് ഏകദേശം 8 വിസിൽ വരുന്നതുവരെ വേവിക്കുക. പിന്നീട് കുക്കറിലെ സമ്മർദ്ദം പൂർണ്ണമായും മാറിയ ശേഷം, അൽപം ഉപ്പ് ചേർത്ത് ആവശ്യാനുസരണം വീണ്ടും വിസിൽ അടിപ്പിച്ച് പാകത്തിലാക്കാം.

5 / 5
അതുപോലെ, കടല വേവിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ബേക്കിങ് സോഡ (കാൽ ടീസ്പൂൺ വരെ) ചേർക്കുന്നത് കടലിയുടെ പുറംതൊലി മൃദുവാക്കാൻ സഹായിക്കും. അതിനാൽ വളരെ പെട്ടെന്ന് തന്നെ കടല വെന്തു കിട്ടും. തലേന്ന് കുതിർക്കാൻ വെക്കാൻ മറന്നാലും ഈ ചെറിയ വിദ്യകൾ ഉപയോഗിച്ച് ഇനി വളരെ എളുപ്പത്തിൽ രുചികരമായ കടലക്കറി തയാറാക്കാം.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?