ഗ്ലാസ് സ്കിൻ സ്വന്തമാക്കാം! വെട്ടിതിളങ്ങുന്ന ചർമ്മത്തിന് മഞ്ഞളുകൊണ്ട് ഐസ് ക്യൂബുകൾ; എങ്ങനെ ഉപയോഗിക്കാം | How to Use Turmeric Ice Cubes for Naturally Glowing Skin, Know The Right Way to Apply It Malayalam news - Malayalam Tv9

Turmeric Ice Cubes: ഗ്ലാസ് സ്കിൻ സ്വന്തമാക്കാം! വെട്ടിതിളങ്ങുന്ന ചർമ്മത്തിന് മഞ്ഞളുകൊണ്ട് ഐസ് ക്യൂബുകൾ; എങ്ങനെ ഉപയോഗിക്കാം

Updated On: 

07 Jun 2026 | 01:59 PM

Turmeric Ice Cubes For Glowing Skin: മഞ്ഞൾ വെറുതെ അങ്ങ് ഉപയോ​ഗിച്ചാൽ വേണ്ട ​ഗുണങ്ങൾ കിട്ടണമെന്നില്ല. അതിന് പറ്റിയ മാർ​ഗമാണ് ഐസ് ​ക്യൂബുകളാക്കി ഉപയോ​ഗിക്കുക എന്നത്. മഞ്ഞളിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഐസിംഗിൻ്റെ ചർമ്മത്തെ ടൈറ്റ് ചെയ്യാനുള്ള കഴിവും ഒത്തുചേരുമ്പോൾ മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും മാറി ചർമ്മം സ്വാഭാവികമായി തിളങ്ങാൻ തുടങ്ങും. ഇത് വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്നും ഉപയോഗിക്കേണ്ട ശരിയായ രീതി എന്താണെന്നും നോക്കാം.

1 / 5
കൊറിയൻ സുന്ദരിമാരെപ്പോലെ പാടുകളെ, കുരുക്കളോ ഇല്ലാത്ത വെട്ടിത്തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ടാകും? ഇതിനായി വിലകൂടിയ ഫേഷ്യലുകളും കെമിക്കൽ ക്രീമുകളും വാങ്ങി പണം കളയുന്നവരും ധാരാളമാണ്. എന്നാൽ നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് തന്നെ ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കാനാകും. പണ്ടുമുതൽക്കെ ചർമ്മ സംരക്ഷണത്തിനായി ഉപയോ​ഗിക്കുന്ന മഞ്ഞൾ അതിന് പറ്റിയ ചേരുവയാണ്. (Image Credit Source: Getty Images)

2 / 5
മഞ്ഞൾ വെറുതെ അങ്ങ് ഉപയോ​ഗിച്ചാൽ വേണ്ട ​ഗുണങ്ങൾ കിട്ടണമെന്നില്ല. അതിന് പറ്റിയ മാർ​ഗമാണ് ഐസ് ​ക്യൂബുകളാക്കി ഉപയോ​ഗിക്കുക എന്നത്. മഞ്ഞളിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഐസിംഗിൻ്റെ ചർമ്മത്തെ ടൈറ്റ് ചെയ്യാനുള്ള കഴിവും ഒത്തുചേരുമ്പോൾ മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും മാറി ചർമ്മം സ്വാഭാവികമായി തിളങ്ങാൻ തുടങ്ങും. ഇത് വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്നും ഉപയോഗിക്കേണ്ട ശരിയായ രീതി എന്താണെന്നും നോക്കാം.

3 / 5
മഞ്ഞളിൽ അടങ്ങിയ 'കുർകുമിൻ' ചർമ്മത്തിലെ അമിത പിഗ്മെന്റേഷനും കറുത്ത പാടുകളും വേഗത്തിൽ കുറയ്ക്കുന്നു. കൂടാതെ ഇതിലെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഐസ് ക്യൂബ് മുഖത്ത് മസാജ് ചെയ്യുമ്പോൾ വലിയ സുഷിരങ്ങൾ ചുരുങ്ങുകയും ചർമ്മം കൂടുതൽ മൃദുവാകുകയും ചെയ്യും. തണുത്ത ഐസ് മസാജ് മുഖത്തെ രക്തയോട്ടം വർദ്ധിപ്പിച്ച് പെട്ടെന്ന് ഒരു ഇൻസ്റ്റൻ്റ് ഗ്ലോ നൽകുന്നു.

4 / 5
ഒരു ടേബിൾസ്പൂൺ കസ്തൂരിമഞ്ഞൾ പൊടി, അര കപ്പ് പനിനീര്, അര കപ്പ് തിളപ്പിച്ചാറ്റിയ വെള്ളം. ഒരു പാത്രത്തിൽ വെള്ളവും പനിനീരും എടുക്കുക. ഇതിലേക്ക് കസ്തൂരിമഞ്ഞൾ പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു ഐസ് ട്രേയിലേക്ക് ഒഴിച്ച് നാല് മുതൽ അഞ്ച് മണിക്കൂർ വരെ ഫ്രീസറിൽ വെച്ച് കട്ടയാക്കുക. ഇത് രാവിലെയോ രാത്രിയിലോ നിങ്ങൾക്ക് മുഖത്ത് ഉപയോ​ഗിക്കാവുന്നതാണ്. പുറത്തുപോകുന്നതിന് മുമ്പ് ഉപയോ​ഗിക്കരുത്. മഞ്ഞളിൻ്റെ നിറം മുഖത്ത് വരാനുള്ള സാധ്യതയുണ്ട്.

5 / 5
ആദ്യം മൈൽഡ് ആയ ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖത്തെ അഴുക്കും എണ്ണമയവും പൂർണ്ണമായി കഴുകി വൃത്തിയാക്കുക. ശേഷം  ഒരു മഞ്ഞൾ ഐസ് ക്യൂബ് എടുത്ത് നേർത്ത, വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ പൊതിയുക. ഇത് മുഖത്ത് വൃത്താകൃതിയിൽ പതുക്കെ മസാജ് ചെയ്യുക. കണ്ണിന് താഴെയുള്ള ഭാഗങ്ങളിൽ അധികനേരം ചെയ്യരുത്. മസാജിന് ശേഷം 10 മിനിറ്റ് ഈ വെള്ളം മുഖത്ത് തുടരാൻ അനുവദിക്കുക. അതിനുശേഷം സാധാരണ തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

Follow Us
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ