Washing Tips: സോപ്പുപൊടി മാത്രം പോരാ; ബഡ്‌ഷീറ്റ് അലക്കുമ്പോൾ തിളങ്ങാൻ ഇതാ ഒരു ട്രിക്ക്
Bedsheet Washing Hacks: സോപ്പുപൊടിയിൽ മാത്രം മണിക്കൂറുകളോളം കുതിർത്തുവെച്ചതുകൊണ്ട് ബെഡ്‌ഷീറ്റിലെ കഠിനമായ അഴുക്കും ദുർഗന്ധവും മാറണമെന്നില്ല. ബഡ്ഷീറ്റുകൾ പൂർണമായും ഉണങ്ങാതെ എടുക്കരുത്. അല്ലാത്തപക്ഷം അതിൽ നനവ് ഇരുന്ന് പൂപ്പൽ വരാനും അസഹനീയമായ ദുർഗന്ധം വമിക്കാനും കാരണമാകും. ദിവസവും ഉപയോഗിക്കുന്ന ബെഡ്ഷീറ്റ് നന്നായി വൃത്തിയാകണമെങ്കിൽ അത് കൃത്യമായ രീതിയിൽ തന്നെ അലക്കേണ്ടതുണ്ട്. അത്തരത്തിൽ എങ്ങനെ ബെഡ്ഷീറ്റ് കഴുകാമെന്ന് നോക്കാം.

വീട്ടിൽ ഉപയോഗിക്കുന്ന ബെഡ്‌ഷീറ്റുകൾ അലക്കിക്കഴിഞ്ഞാലും പഴയതുപോലെ തിളക്കമില്ലാതെ ഇരിക്കാറുണ്ടോ? സോപ്പുപൊടിയിൽ മാത്രം മണിക്കൂറുകളോളം കുതിർത്തുവെച്ചതുകൊണ്ട് ബെഡ്‌ഷീറ്റിലെ കഠിനമായ അഴുക്കും ദുർഗന്ധവും മാറണമെന്നില്ല. ദിവസവും ഉപയോഗിക്കുന്ന ബെഡ്ഷീറ്റ് നന്നായി വൃത്തിയാകണമെങ്കിൽ അത് കൃത്യമായ രീതിയിൽ തന്നെ അലക്കേണ്ടതുണ്ട്. അത്തരത്തിൽ എങ്ങനെ ബെഡ്ഷീറ്റ് കഴുകാമെന്ന് നോക്കാം. (Image Credit Source: Getty Images)

ബേക്കിംഗ് സോഡയും വിനാഗിരിയും: ബെഡ്‌ഷീറ്റ് അലക്കുമ്പോൾ കുറച്ച് ബേക്കിംഗ് സോഡയും അവസാനത്തെ കഴുകലിൽ കുറച്ച് വൈറ്റ് വിനാഗിരിയും ചേർത്താൽ ബെഡ്‌ഷീറ്റിലെ അഴുക്കും എണ്ണമയവും പൂർണ്ണമായി മാറുകയും നിറം മങ്ങാതെ പഴയതുപോലെ തിളങ്ങുകയും ചെയ്യും. അതിനാൽ വെറുതെ സോപ്പുപൊടിയിൽ മാത്രം കുതിർത്ത് വച്ച് കഴുകുന്ന രീതി ഇന്നത്തോടെ മാറ്റിവച്ചോളൂ.

വാഷിംഗ് മെഷീനിലോ ബക്കറ്റിലോ വെള്ളമെടുത്ത് സോപ്പുപൊടിക്കൊപ്പം 2 ടേബിൾസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർക്കുക. ഇത് ബെഡ്‌ഷീറ്റിലെ വിയർപ്പിൻ്റെ ദുർഗന്ധം പൂർണ്ണമായും അകറ്റും. അവസാന റൗണ്ട് കഴുകലിൽ അര കപ്പ് വൈറ്റ് വിനാഗിരി ചേർക്കുക. ഇത് ബെഡ്‌ഷീറ്റിന്റെ നാരുകളെ മൃദുവാക്കുകയും, സോപ്പുപൊടിയുടെ അവശിഷ്ടങ്ങൾ പൂർണ്ണമായി കഴുകിക്കളയുകയും ചെയ്യും.

കോട്ടൺ ബെഡ്‌ഷീറ്റുകളാണെങ്കിൽ ചെറുചൂടുവെള്ളത്തിൽ കഴുകുന്നത് ബെഡ്ഷീറ്റിലെ ഡസ്റ്റ് മൈറ്റുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കും. ജീൻസ്, ടവൽ അല്ലെങ്കിൽ സിപ്പറുകളുള്ള മറ്റ് വസ്ത്രങ്ങൾക്കൊപ്പം ബെഡ്‌ഷീറ്റ് അലക്കരുത്. ഇത് ബെഡ്‌ഷീറ്റ് പെട്ടെന്ന് കീറാനും അതിൽ തുണിയിഴകൾ നശിക്കാനും കാരണമാകും.

വെയിലത്ത് ഇട്ട് ഉണക്കുന്നത് സ്വാഭാവിക അണുനശീകരണത്തിന് സഹായിക്കും. എന്നാൽ നിറമുള്ള ബെഡ്‌ഷീറ്റുകളാണെങ്കിൽ തിരിച്ചുപോട്ടി ഉണക്കാൻ ശ്രദ്ധിക്കുക. കൂടാതെ ബഡ്ഷീറ്റുകൾ പൂർണമായും ഉണങ്ങാതെ എടുക്കരുത്. അല്ലാത്തപക്ഷം അതിൽ നനവ് ഇരുന്ന് പൂപ്പൽ വരാനും അസഹനീയമായ ദുർഗന്ധം വമിക്കാനും കാരണമാകും.