AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Cricket Schedule 2026: ടി20 ലോകകപ്പ്, അഫ്ഗാനിസ്ഥാൻ പര്യടനം; ടീം ഇന്ത്യയുടെ 2026 മത്സരക്രമം

India Cricket Team Schedule: ഇന്ത്യൻ ക്രിക്കറ്റ് ടീം ഈ വർഷം അഫ്ഗാനിസ്ഥാൻ പര്യടനം നടത്തും. ടി20 ലോകകപ്പ് ഉൾപ്പെടെ ആവേശകരമാണ് ഈ വർഷത്തെ മത്സരങ്ങൾ.

Abdul Basith
Abdul Basith | Published: 09 Jan 2026 | 07:39 AM
ഈ വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മത്സരക്രമത്തിൽ ഒരു അഫ്ഗാനിസ്ഥാൻ പര്യടനം ഉൾപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനുമായി ഹോം, എവേ പരമ്പരകളിൽ ഇന്ത്യ ഏറ്റുമുട്ടും. ഇതോടൊപ്പം ടി20 ലോകകപ്പ്, ന്യൂസീലൻഡ് പര്യടനം, ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പര എന്നിവയും അടുത്ത വർഷം ഉണ്ട്. (Image Courtesy- BCCI X)

1 / 5
ഈ മാസം 11ന് ന്യൂസീലൻഡിനെതിരായ പരിമിത ഓവർ പരമ്പരകളാണ് ഇന്ത്യയുടെ ഷെഡ്യൂളിൽ ആദ്യത്തേക്ക്. മൂന്ന് ടി20യും അഞ്ച് ഏകദിനങ്ങളും അടങ്ങുന്ന ഈ പരമ്പരകൾക്ക് ശേഷം ഇന്ത്യൻ താരങ്ങൾക്ക് ടി20 ലോകകപ്പിൻ്റെയും ശേഷം ഐപിഎലിൻ്റെയും തിരക്കുകളാണ്.

2 / 5
ജൂണിൽ ഒരു ടെസ്റ്റിനും മൂന്ന് ഏകദിനത്തിനുമാണ് അഫ്ഗാനിസ്ഥാൻ ടീം ഇന്ത്യയിലെത്തും. മുതിർന്ന താരങ്ങൾ മാറിനിൽക്കുന്ന മത്സരങ്ങളാവും ഇതെന്ന് കരുതപ്പെടുന്നു. ജൂലായിൽ മൂന്ന് ഏകദിനവും അഞ്ച് ടി20യും അടങ്ങുന്ന പരിമിത ഓവർ മത്സരങ്ങൾക്കായി ഇംഗ്ലണ്ട് ഇന്ത്യൻ പര്യടനം നടത്തും.

3 / 5
ഓഗസ്റ്റിലാണ് ഈ വർഷത്തിൽ ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പര. ശ്രീലങ്കയിൽ ചെന്ന് ഇന്ത്യ രണ്ട് ടെസ്റ്റ് കളിക്കും. സെപ്തംബറിൽ മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയ്ക്കായി ഇന്ത്യ അഫ്ഗാൻ പര്യടനം നടത്തും. സെപ്തംബർ - ഒക്ടോബർ മാസങ്ങളിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയിലെത്തും.

4 / 5
മൂന്ന് ഏകദിനവും അഞ്ച് ടി20യുമാണ് വെസ്റ്റ് ഇൻഡീസ് കളിക്കുക. ഒക്ടോബർ നവംബർ മാസങ്ങളിൽ മൾട്ടി ഫോർമാറ്റ് സീരീസിനായി ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം. ഡിസംബറിൽ പരിമിത ഓവർ പരമ്പരകൾക്കായി ശ്രീലങ്കൻ ടീമിന് ആതിഥേയത്വം വഹിക്കുന്നതോടെ മത്സരങ്ങൾ അവസാനിക്കും.

5 / 5