IND vs AFG: ഇനി ടെസ്റ്റ് ആവേശം; സായ് കളിക്കുമെന്ന് ഉറപ്പിച്ച് ഗംഭീര്‍; സാധ്യതാ ഇലവന്‍
India vs Afghanistan Only Test: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ സായ് സുദര്‍ശന്‍ വണ്‍ ഡൗണായി കളിച്ചേക്കുമെന്ന് സൂചിപ്പിച്ച് ഗൗതം ഗംഭീര്‍. താരത്തിന് അര്‍ഹിക്കുന്ന അവസരം ലഭിച്ചിട്ടില്ലെന്ന് ഗംഭീര്‍. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലിനെക്കാളും പരിഗണന സായിക്ക് നല്‍കുമെന്ന സൂചനയാണ് ഗംഭീര്‍ നല്‍കുന്നത്.

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ സായ് സുദര്‍ശന്‍ വണ്‍ ഡൗണായി കളിച്ചേക്കുമെന്ന് സൂചിപ്പിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. താരത്തിന് അര്‍ഹിക്കുന്ന അവസരം ലഭിച്ചിട്ടില്ലെന്ന് ഗംഭീര്‍ പറയുന്നു. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലിനെക്കാളും പരിഗണന സായിക്ക് നല്‍കുമെന്ന സൂചനയാണ് ഗംഭീര്‍ നല്‍കുന്നത്. നാളെയാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത് (Image Credit Source: facebook.com/IndianCricketTeam).

ഓഗസ്തില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് നാല് സ്പിന്നര്‍മാരെ സജ്ജമാക്കുമെന്നും ഇന്ത്യന്‍ ടീം പരിശീലകന്‍ അറിയിച്ചു. ഋഷഭ് പന്തിനെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ചും ഗംഭീര്‍ സംസാരിച്ചു. പന്തിനെ പിന്തുണയ്ക്കും. സാഹചര്യം കൂടുതൽ നന്നായി മനസ്സിലാക്കി കളിക്കാൻ പന്ത് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ നോക്കാം. യശസ്വി ജയ്‌സ്വാൾ ഓപ്പൺ ചെയ്യും. കെ.എൽ രാഹുലായിരിക്കും ജയ്‌സ്വാളിനൊപ്പം ഓപ്പണിംഗിൽ പങ്കാളിയാവുക. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായും രാഹുലിനെ നിയമിച്ചിട്ടുണ്ട്.

ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ-ബാറ്ററായി തുടരും. അദ്ദേഹം അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് സാധ്യത. ഇന്ത്യക്കായി പന്ത് കളിക്കുന്ന 50-ാമത് ടെസ്റ്റ് മത്സരമാകും ഇത്.

നിതീഷ് കുമാര്‍ റെഡ്ഡിയും, വാഷിങ്ടണ്‍ സുന്ദറും ഓള്‍ റൗണ്ടര്‍മാരായി പ്ലേയിങ് ഇലവനിലുണ്ടാകും. പുതുമുഖ താരങ്ങളില്‍ മാനവ് സുതറിനെ മറികടന്ന് ഹർഷ് ദുബെ പ്ലേയിങ് ഇലവനിലെത്തും. കുൽദീപ് യാദവ് ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജും, പ്രസിദ്ധ് കൃഷ്ണയും പേസര്‍മാരായി പ്ലേയിങ് ഇലവനിലെത്തിയേക്കും.