ഫീനിക്സ് ആകാൻ ഇൻഫിനിക്സ്! 144Hz ഡിസ്പ്ലേ, IP68 റേറ്റിങ്; ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Infinix Hot 70 Pro 5G launched in India: ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 128GB വേരിയന്റിന് 27,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 22999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. സെപ്റ്റംബർ 7 മുതൽ ഫ്ലിപ്കാർട്ട്, ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി വിൽപ്പന ആരംഭിക്കും.

വമ്പൻ ബ്രാൻഡുകൾ വിലസുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കുതിപ്പിന് തയാറെടുത്ത് ഇൻഫിനിക്സ് പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. മിഡ്-റേഞ്ച് സെഗ്മെന്റിലേക്കുള്ള പുതിയ ഓപ്ഷനായി ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5G (Infinix HOT 70 Pro 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. (Image credit: Infinix India)

സെഗ്മെന്റിലെ മറ്റ് ഫോണുകളിൽ അധികം കാണാത്ത, ഒരു ആക്റ്റീവ് മാട്രിക്സ് ക്യൂബ് (AMC) ഇതിന്റെ റിയർ പാനലിൽ ഉണ്ട്. ഇത് ഇൻകമിംഗ് കോളുകൾ, മെസേജുകൾ, കൗണ്ട്‌ഡൗണുകൾ, ചാർജിംഗ് സ്റ്റാറ്റസ്, ഗെയിമിംഗ് എന്നിവയ്‌ക്കായി ആംബിയന്റ് ലൈറ്റിംഗ് ആനിമേഷനുകളും അറിയിപ്പുകളും ദൃശ്യമാക്കുന്നതിനായി ഡിസൈൻ ചെയ്തിരിക്കുന്നു. സിൽക്ക് ഗ്ലോ പർപ്പിൾ, ഡൈവ് ബ്ലൂ, തെർമോ ഓറഞ്ച്, മിറേജ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

ഡിസ്പ്ലേ: 6.76-ഇഞ്ച് (1080×2344 പിക്സലുകൾ) FHD+ ഫ്ലാറ്റ് LCD സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 760 nits(TYP), 910 nits(HBM ബ്രൈറ്റ്നസ്) എന്നിവ ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16-ൽ ആണ് പ്രവർത്തനം. അഞ്ച് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും മൂന്ന് പ്രധാന OS അപ്‌ഡേറ്റുകളും ലഭിക്കും.

കരുത്ത്: 2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G610 GPU, 6GB / 8GB LPDDR5X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്.

ക്യാമറ: സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 2K 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. കൂടാതെ പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ്ങും ഉണ്ട്.

ബാറ്ററി, മറ്റ് ഫീച്ചറുകൾ: 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി ഇതിലുണ്ട്. 10W റിവേഴ്‌സ് വയർഡ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് പിന്തുണകളും ഉണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (20 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും: ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5ജിയുടെ 6GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 128GB വേരിയന്റിന് 27,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 22999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. സെപ്റ്റംബർ 7 മുതൽ ഫ്ലിപ്കാർട്ട്, ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും.