കേരളത്തിലെ വീടുകളിൽ ഇൻവെർട്ടർ സ്ഥാപിക്കാൻ എത്ര രൂപ ചെലവാകും?
How Much Does a Home Inverter Cost in Kerala? Know the Complete Expense: വീട്ടില്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ എണ്ണമാണ് ഇന്‍വെര്‍ട്ടറിന്റെ ശേഷി തിരഞ്ഞെടുക്കുന്നതില്‍ പ്രധാനമായും പരിഗണിക്കേണ്ടത്. ഫാനും ലൈറ്റുകളും മാത്രം പ്രവര്‍ത്തിപ്പിക്കാനാണെങ്കില്‍ കുറഞ്ഞ ശേഷിയുള്ള സംവിധാനം മതിയാകും. ടെലിവിഷന്‍, വൈഫൈ റൂട്ടര്‍ തുടങ്ങിയവ കൂടി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഏകദേശം 900 മുതല്‍ 1200 വിഎ വരെയുള്ള സംവിധാനം പരിഗണിക്കാം.

വൈദ്യുതി മുടക്കം പതിവാകുമ്പോള്‍ വീടുകളില്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കുന്നത് പലര്‍ക്കും ആവശ്യമായി മാറുകയാണ്. ഫാന്‍, ലൈറ്റ്, ടെലിവിഷന്‍, വൈഫൈ തുടങ്ങിയ ഉപകരണങ്ങള്‍ വൈദ്യുതി പോയാലും കുറച്ചുസമയം പ്രവര്‍ത്തിപ്പിക്കാന്‍ ഇന്‍വെര്‍ട്ടര്‍ സഹായിക്കുന്നതാണ്. എന്നാല്‍ അത്ര നിസാരമല്ല ഇന്‍വെര്‍ട്ടര്‍ വാങ്ങിക്കുന്ന കാര്യം, വില തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും പ്രശ്‌നം. ബാറ്ററി, വയറിങ്, സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്കും ചെലവ് കണക്കിലെടുക്കണം. കേരളത്തിലെ ഒരു വീട്ടില്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കാന്‍ എത്ര രൂപ ചെലവ് വരുമെന്ന് നോക്കിയാലോ? (Image Credit Source: Getty Images)

ഒരു ചെറിയ വീട് അല്ലെങ്കില്‍ ഒന്നോ രണ്ടോ കിടപ്പുമുറികളുള്ള വീട്ടില്‍ ഫാന്‍, ഏതാനും ലൈറ്റുകള്‍, ടെലിവിഷന്‍, വൈഫൈ റൂട്ടര്‍ തുടങ്ങിയവ മാത്രം പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഏകദേശം 800 മുതല്‍ 1000 വിഎ ശേഷിയുള്ള ഇന്‍വെര്‍ട്ടര്‍ മതിയാകും. ഇത്തരത്തിലുള്ള ഇന്‍വെര്‍ട്ടറുകള്‍ക്ക് ഏകദേശം 6,000 മുതല്‍ 10,000 രൂപ വരെയാണ് വില. 150 ആംപിയര്‍ മണിക്കൂര്‍ ശേഷിയുള്ള ബാറ്ററിക്ക് ഏകദേശം 10,000 മുതല്‍ 15,000 രൂപ വരെ ചെലവാകാം.

കൂടുതല്‍ ഫാനുകളും ലൈറ്റുകളും ടെലിവിഷനും ഫ്രിഡ്ജും ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കൂടുതല്‍ ശേഷിയുള്ള ഇന്‍വെര്‍ട്ടര്‍ ആവശ്യമായി വരും. 1500 വിഎ ശേഷിയുള്ള ഇന്‍വെര്‍ട്ടറും 200 ആംപിയര്‍ മണിക്കൂര്‍ ശേഷിയുള്ള ബാറ്ററിയും ഉള്‍പ്പെടുന്നത് തിരഞ്ഞെടുക്കുമ്പോള്‍ ചെലവ് ഏകദേശം 30,000 മുതല്‍ 40,000 രൂപ വരെയാകാം. കൂടുതല്‍ വൈദ്യുതി ആവശ്യപ്പെടുന്ന വീടുകളില്‍ ഇതിലും ഉയര്‍ന്ന ശേഷിയുള്ളവ വേണ്ടിവരും.

ഇന്‍വെര്‍ട്ടര്‍ വാങ്ങുമ്പോള്‍ ബാറ്ററിയുടെ വില പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിലെ വിപണിയില്‍ 150 ആംപിയര്‍ മണിക്കൂര്‍ ശേഷിയുള്ള ബാറ്ററികള്‍ക്ക് ബ്രാന്‍ഡും സാങ്കേതികവിദ്യയും അനുസരിച്ച് വലിയ വില വ്യത്യാസമുണ്ട്. ലഭ്യമായ വിപണി പട്ടികകളില്‍ 150 ആംപിയര്‍ മണിക്കൂര്‍ ശേഷിയുള്ള വിവിധ ബാറ്ററികള്‍ക്ക് ഏകദേശം 10,000 രൂപ മുതല്‍ 18,000 രൂപയ്ക്കു മുകളിലേക്കും വില കാണാം. ദീര്‍ഘകാല ഉപയോഗത്തിനായി പല വീടുകളും ട്യൂബുലാര്‍ ബാറ്ററികളാണ് തിരഞ്ഞെടുക്കുന്നത്. തുടക്കത്തില്‍ വില കുറവുള്ള ബാറ്ററി വാങ്ങുന്നതിന് പകരം ബാറ്ററിയുടെ ആയുസ്, വാറന്റി, പരിപാലന ആവശ്യകത എന്നിവ കൂടി നോക്കുന്നതാണ് നല്ലത്.

വീട്ടില്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ എണ്ണമാണ് ഇന്‍വെര്‍ട്ടറിന്റെ ശേഷി തിരഞ്ഞെടുക്കുന്നതില്‍ പ്രധാനമായും പരിഗണിക്കേണ്ടത്. ഫാനും ലൈറ്റുകളും മാത്രം പ്രവര്‍ത്തിപ്പിക്കാനാണെങ്കില്‍ കുറഞ്ഞ ശേഷിയുള്ള സംവിധാനം മതിയാകും. ടെലിവിഷന്‍, വൈഫൈ റൂട്ടര്‍ തുടങ്ങിയവ കൂടി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഏകദേശം 900 മുതല്‍ 1200 വിഎ വരെയുള്ള സംവിധാനം പരിഗണിക്കാം. ഫ്രിഡ്ജ് പോലുള്ള കൂടുതല്‍ വൈദ്യുതി ആവശ്യപ്പെടുന്ന ഉപകരണങ്ങളും ബാക്കപ്പില്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ 1500 വിഎ അല്ലെങ്കില്‍ അതിനു മുകളിലുള്ള ശേഷി ആവശ്യമായി വന്നേക്കാം.