ബാറ്ററി മാറ്റാൻ 13900 രൂപ, സ്ക്രീനിന് 42900 രൂപ; ഐഫോൺ 18 പ്രോ മാക്സ് നന്നാക്കാനുള്ള ചെലവ് വെളിപ്പെടുത്തി | iPhone 18 Pro Max Repair Cost for India: Check the prices of components here Malayalam news - Malayalam Tv9

ബാറ്ററി മാറ്റാൻ 13900 രൂപ, സ്ക്രീനിന് 42900 രൂപ; ഐഫോൺ 18 പ്രോ മാക്സ് നന്നാക്കാനുള്ള ചെലവ് വെളിപ്പെടുത്തി

Published: 

16 Oct 2026 | 10:07 PM

iPhone 18 Pro Max Repair Cost for India: ഇന്ത്യയിൽ എത്തിയ പുതിയ ഐഫോൺ 18 പ്രോ മാക്സ് വേരിയന്റുകളുടെ വില ഏതാണ്ട് എല്ലാ ഐഫോൺ ആരാധകർക്കും ഏറെക്കുറെ അ‌റിയാവുന്ന കാര്യമാണ്. എന്നാൽ ഐഫോൺ 18 പ്രോ മാക്സിന് ഒന്നേമുക്കാൽ ലക്ഷത്തോളം വില ഉണ്ടെന്ന് അ‌റിയാവുന്ന നിരവധി പേർ ഉണ്ടെങ്കിലും ഇതിന്റെ റിപ്പയറിങ് കോസ്റ്റിനെക്കുറിച്ച് അ‌റിയുന്നവർ കുറവാണ്.

1 / 7
 സ്മാർട്ട്ഫോൺ പ്രേമികൾ സ്വന്തമാക്കാൻ കൊതിക്കുന്ന സ്വപ്ന മോഡലുകളാണ് ഐഫോൺ സീരീസ് പ്രോ മോഡലുകൾ. ഐഫോൺ നിരയിൽ ഏറ്റവും കരുത്തർ പ്രോ മാക്സ് മോഡലുകൾ ആണ്. പുതിയ ഐഫോൺ 18 പ്രോ മോഡലുകൾ ഇതിനകം ലോഞ്ച് ചെയ്യുകയും വിൽപ്പന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഐഫോൺ പ്രോ മാക്സ് ​മോഡൽ വാങ്ങുക എന്നത് ഏറ്റവും ചെലവേറിയ കാര്യമാണ്. അ‌തുപോലെ തന്നെ ചെലവേറിയതാണ് അ‌തിന്റെ റിപ്പയറിങ്ങും. (Image credit: Apple)

2 / 7
  ഇന്ത്യയിൽ ഐഫോൺ 18 പ്രോ മാക്സ് വേരിയന്റുകളുടെ വില 256GB വേരിയന്റിന് 1,79,900 രൂപ, 512GB വേരിയന്റിന് 2,04,900 രൂപ, 1TB വേരിയന്റിന്  2,54,900 രൂപ,  2TB വേരിയന്റിന് 3,29,900 രൂപ എന്നിങ്ങനെയാണ് എന്ന് ഇതിനകം എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാൽ വില അ‌റിയാവുന്ന നിരവധി പേർ ഉണ്ടെങ്കിലും ഇതിന്റെ റിപ്പയറിങ് കോസ്റ്റിനെക്കുറിച്ച് അ‌റിയുന്നവർ കുറവാണ്.

3 / 7
 വില പോലെ തന്നെ ഐഫോൺ 18 പ്രോ മാക്സിന്റെ റിപ്പയറിങ് കോസ്റ്റും കുറച്ച് വലുതാണ്. ഐഫോൺ 18 പ്രോ മാക്സിന്റെ റിപ്പയറിങ്ങുമായി ബന്ധപ്പെട്ട് ആറ് വിഭാഗങ്ങളാണുള്ളത്. ബാറ്ററി, ബാക്ക് ഗ്ലാസ് തകരാറുകൾ, റിയർ ക്യാമറ കംപ്ലെയ്ന്റുകൾ, സ്ക്സീൻ തകരാറുകൾ, സ്ക്രീനിനും റിയർ പാനലിലെ ഗ്ലാസിനും ഉണ്ടാകുന്ന ഡാമേജുകൾ, മറ്റ് കേടുപാടുകൾ എന്നിവയാണ് ആപ്പിൾ റിപ്പയറിങ്ങിലെ ആറ് വിഭാഗങ്ങൾ. ഇവയ്ക്കുള്ള റിപ്പയർ ചെലവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

4 / 7
ഐഫോൺ 18 പ്രോ മാക്സിന്റെ ഇന്ത്യയിലെ റിപ്പയറിങ് കോസ്റ്റ്: ബാറ്ററി സർവീസിന് 13,900 രൂപ, റിയർ പാനലിലെ ഗ്ലാസ് കേടുപാട് വന്ന് റീപ്ലേസ് ചെയ്യേണ്ടി വന്നാൽ ചെലവ് 16,900 രൂപ. റിയർ ക്യാമറ തകരാർ ഉണ്ടായാൽ പരിഹരിക്കാൻ ചെലവ്  28,900 രൂപ.

5 / 7
 ഐഫോൺ 18 പ്രോ മാക്സ് സ്‌ക്രീനിന് ആണ് കേടുപാടുകളെങ്കിൽ പരിഹരിക്കാൻ 42,900 രൂപ ചെലവാകും. സ്‌ക്രീനിനും പിൻഭാഗത്തെ ഗ്ലാസിനും കേടുപാടുകൾ ഉണ്ടെങ്കിൽ രണ്ടിനും കൂടി 51,900 രൂപ മതി. ഇനി ഈ പരാമർശിച്ചതിൽപ്പെടാത്ത തകരാറുകൾ ആണ് എങ്കിൽ 'മറ്റ് കേടുപാടുകൾ'ക്ക്  1,17,900 രൂപ ചെലവ് വരും എന്നാണ് പുറത്തുവന്ന വിവരം.

6 / 7
ആപ്പിളിന്റെ ഔദ്യോഗിക സംവിധാനങ്ങൾ വഴി ഫോൺ സർവീസ് ചെയ്യുന്നത് അ‌ൽപ്പം ചെലവേറിയ കാര്യമാണെങ്കിലും അവിടെ ജനുവിൻ സ്പെയർ പാർട്സുകൾ ലഭിക്കുന്നതിനാൽ കൂടുതൽ വിശ്വസനീയതയുണ്ട് എന്ന് ശ്രദ്ധിക്കുക. 'ജീനിയസ് ബാർ' വഴിയോ അല്ലെങ്കിൽ ആപ്പിൾ അംഗീകൃത സർവീസ് സെന്ററുകൾ വഴിയോ ഉപഭോക്താക്കൾക്ക് ആവശ്യമായ സഹായങ്ങൾ തേടാവുന്നതാണ്.

7 / 7
 അ‌തേസമയം നമ്മുടെ ​കൈയിലിരിക്കുന്ന ഐഫോൺ 'ആപ്പിൾ കെയർ+' പരിധിയിൽ വരുന്നത് ആണെങ്കിൽ സർവീസ് ചെലവ് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് ശ്രദ്ധിക്കുക. പണം ഇല്ലെങ്കിലും മോഹംകൊണ്ട് ലോൺ ഉൾപ്പെടെ എടുത്ത് ഐഫോൺ ടോപ് മോഡൽ സ്വന്തമാക്കിയവരും വാങ്ങാൻ പോകുന്നവരും ഓർക്കേണ്ടത്, 'സംഭവം' വാങ്ങാൻ മാത്രമല്ല, റിപ്പയർ ചെയ്യാനും ചെലവ് കുറച്ച് കൂടുതലാണ്, ശ്രദ്ധിച്ച് ഉപയോഗിക്കണം എന്നതാണ്.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?