സ്വർണ്ണത്തിൻ്റെ തിളക്കം നഷ്ടപ്പെടുന്നുണ്ടോ? ശരിയായ രീതിയിൽ സൂക്ഷിക്കാൻ ഇതാ ചില വിദ്യകൾ | Is your gold losing its shine, Discover Here are some tips to store it the right way Malayalam news - Malayalam Tv9

Gold Storing Tips: സ്വർണ്ണത്തിൻ്റെ തിളക്കം നഷ്ടപ്പെടുന്നുണ്ടോ? ശരിയായ രീതിയിൽ സൂക്ഷിക്കാൻ ഇതാ ചില വിദ്യകൾ

Updated On: 

23 Oct 2026 | 11:07 AM

Gold Jewelry Care Tips: കാലക്രമേണ സ്വർണ്ണാഭരണങ്ങളുടെ തിളക്കം മങ്ങുന്നതും, പരസ്പരം ഉരസി പോറലുകൾ വീഴുന്നതും സാധാരണമാണ്. എന്നാൽ കൃത്യമായ ചില മുൻകരുതലുകൾ എടുത്താൽ ആഭരണങ്ങൾ എക്കാലത്തും പുതിയത് പോലെ സുരക്ഷിതമായി സൂക്ഷിക്കാനാകും. എല്ലാ ആഭരണങ്ങളും ഒരേ പെട്ടിയിൽ കൂട്ടിയിട്ട് സൂക്ഷിക്കുന്നത് ഒഴിവാക്കുക. സ്വർണ്ണം അതിന്റെ തിളക്കം നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള ചില വഴികൾ നോക്കാം.

1 / 5
സ്വർണത്തിൻ്റെ ഇപ്പോഴത്തെ വില അറിയാത്തവരായിട്ട് ആരുമില്ല. ഈ വിലയ്ക്ക് സ്വർണം വാങ്ങി കുറച്ച് നാൾ കഴിയുമ്പോൾ അതിൻ്റെ നിറം മങ്ങിയാൽ അത് സഹിക്കാൻ കഴിയില്ല. കാലക്രമേണ സ്വർണ്ണാഭരണങ്ങളുടെ തിളക്കം മങ്ങുന്നതും, പരസ്പരം ഉരസി പോറലുകൾ വീഴുന്നതും സാധാരണമാണ്. എന്നാൽ കൃത്യമായ ചില മുൻകരുതലുകൾ എടുത്താൽ ആഭരണങ്ങൾ എക്കാലത്തും പുതിയത് പോലെ സുരക്ഷിതമായി സൂക്ഷിക്കാനാകും. സ്വർണ്ണം അതിന്റെ തിളക്കം നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള ചില വഴികൾ നോക്കാം. (Image Credit Source: Getty Images)

2 / 5
ബോക്സുകളിൽ സൂക്ഷിക്കുക: എല്ലാ ആഭരണങ്ങളും ഒരേ പെട്ടിയിൽ കൂട്ടിയിട്ട് സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അവ പരസ്പരം ഉരസി പോറലുകൾ വീഴാനും ആഭരണങ്ങളുടെ ഡിസൈൻ ഇല്ലാതാകാനും കാരണമാകും. ഓരോ ആഭരണവും വെവ്വേറെ പ്ലാസ്റ്റിക് കവറുകളിലോ, സിപ്പ്‌ലോക്ക് പാക്കുകളിലോ അല്ലെങ്കിൽ മൃദുവായ വെൽവെറ്റ് ബോക്സുകളിലോ സൂക്ഷിക്കുന്നതാണ് എപ്പോഴും സുരക്ഷിതം.

3 / 5
രാസവസ്തുക്കളിൽ നിന്ന് അകറ്റി നിർത്തുക: പെർഫ്യൂം, ബോഡി ലോഷൻ, സോപ്പുകൾ, നെയിൽ പോളിഷ് റിമൂവർ തുടങ്ങിയ രാസവസ്തുക്കൾ സ്വർണ്ണത്തിന്റെ യഥാർത്ഥ തിളക്കം വേഗത്തിൽ ഇല്ലാതാക്കുന്നവയാണ്. അതിനാൽ മേക്കപ്പുകളും പെർഫ്യൂമുകളും ഉപയോഗിച്ച ശേഷം മാത്രം ആഭരണങ്ങൾ അണിയുന്നതാണ് നല്ലത്. അതുപോലെ തന്നെ അവയുടെ അരികിൽ നിന്ന് സ്വർണം എപ്പോഴും മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം.

4 / 5
സിലിക്ക ജെൽ: ആഭരണങ്ങൾ സൂക്ഷിക്കുന്ന അലമാരകളിലോ ലോക്കറുകളിലോ അന്തരീക്ഷത്തിലെ ഈർപ്പം കാരണം കറുപ്പ് നിറം ബാധിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ ഒരു ചെറിയ സിലിക്ക ജെൽ പൗച്ച് ആഭരണപ്പെട്ടിയിൽ വെക്കുന്നത് നനവ് ആഗിരണം ചെയ്യാൻ സഹായിക്കും. അതുപോലെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്, വീട്ടുജോലികൾ ചെയ്യുമ്പോഴോ, പാചകം ചെയ്യുമ്പോഴോ, ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോഴോ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. വിയർപ്പും ക്ലീനിംഗ് ലായനികളും സ്വർണ്ണത്തിന് ദോഷം ചെയ്യും.

5 / 5
എളുപ്പത്തിൽ വൃത്തിയാക്കാം: ആഭരണങ്ങളുടെ തിളക്കം മങ്ങിയാൽ, അല്പം വീര്യം കുറഞ്ഞ ഷാംപൂവോ ലിക്വിഡ് സോപ്പോ ഇളം ചൂടുവെള്ളത്തിൽ കലർത്തി അതിൽ കുറച്ചുനേരം ആഭരണങ്ങൾ മുക്കി വയ്ക്കുക. ശേഷം മൃദുവായ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് പതുക്കെ ഉരച്ച് കഴുകിയാൽ അഴുക്കുകൾ മാറി തിളക്കം വീണ്ടെടുക്കാനാകും.

Loading...
Unable to load recommendations.
Follow Us
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി