നടൻ മമ്മൂട്ടിയെ കണ്ടു പഠിക്കണം ചക്കവെട്ടാൻ, ഇതിനുമുണ്ട് ചില രീതികൾ | Jackfruit cuting methods, The Perfect Way and Professional Tricks to Cut It Like a Pro Malayalam news - Malayalam Tv9

Jackfruit: നടൻ മമ്മൂട്ടിയെ കണ്ടു പഠിക്കണം ചക്കവെട്ടാൻ, ഇതിനുമുണ്ട് ചില രീതികൾ

Updated On: 

22 Feb 2026 | 12:21 PM

Jackfruit cuting methods: ചക്ക വെട്ടുക എന്നത് ഒരു വലിയ "ടാസ്ക്" ആയി കാണുന്നവർക്ക് വേണ്ടി, പശ കൈയ്യിൽ ഒട്ടാതെയും സമയം ലാഭിച്ചും ചെയ്യാവുന്ന ചില 'പ്രോ ടിപ്‌സ്' ഇതാ

1 / 5
നടൻ മമ്മൂട്ടി ചക്ക വെട്ടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലാത്തവർ രാപ്പകൽ എന്ന സിനിമ ഒന്നു കണ്ടു നോക്കണം. കിറുകൃത്യമായി വെട്ടിമുറിച്ച് കഷ്ണമാക്കുന്ന ആ ദൃശ്യം നോക്കി നിന്നുപോകും. അതിലെന്താ ഇത്ര പുതുമ എന്ന് ചിന്തിക്കേണ്ട, നമ്മുടെ അമ്മമാരോട് ചോദിച്ചാൽ അറിയാം അതിന്റെ ബുദ്ധിമൂട്ട്. ഈ ചക്ക വെട്ടുന്നതും ഒരു കലയാണ്. അതിനും ചില രീതികൾ ഉണ്ട്.

2 / 5
ചക്ക വെട്ടുന്നതിന് മുൻപ് കൈകളിലും കത്തിയുടെ രണ്ട് വശങ്ങളിലും നന്നായി വെളിച്ചെണ്ണ തേക്കുക. പശ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാൻ ഇതാണ് ഏറ്റവും നല്ല പോംവഴി. പശ തറയിൽ പറ്റിയാൽ കളയാൻ പാടാണ്. അതിനാൽ ഒരു പഴയ പത്രക്കടലാസോ പ്ലാസ്റ്റിക് ഷീറ്റോ വിരിച്ച ശേഷം അതിൽ ചക്ക വെക്കുക.

3 / 5
ചക്ക നീളത്തിൽ മുറിക്കുന്നതിനേക്കാൾ എളുപ്പം കുറുകെ (വട്ടത്തിൽ) മുറിക്കുന്നതാണ്. വട്ടത്തിൽ വലിയ സ്ലൈസുകളായി മുറിച്ചാൽ ചുളകൾ പെട്ടെന്ന് വേർപെടുത്താം. ചക്കയുടെ നടുവിലെ കട്ടിയുള്ള വെള്ള ഭാഗമാണ് (കൂഞ്ഞിൽ) പശയുടെ കേന്ദ്രം. ഓരോ കഷ്ണത്തിന്റെയും നടുവിലെ ഈ ഭാഗം വി ആകൃതിയിൽ മുറിച്ചു മാറ്റുക. പശ അധികം പുറത്തേക്ക് വരാതിരിക്കാൻ ഇത് സഹായിക്കും.

4 / 5
ചക്കയുടെ പുറംതോടിന്റെ ഭാഗത്ത് നിന്ന് ഉള്ളിലേക്ക് കത്തി കയറ്റി തൊലി ചെത്തി മാറ്റാം. അല്ലെങ്കിൽ ഓരോ ചെറിയ കഷ്ണങ്ങളും കൈകൊണ്ട് പുറകോട്ട് വളച്ചാൽ ചുളകൾ തനിയെ വിട്ടു വരും. ചുളയ്ക്കിടയിലുള്ള ചകിണി (നാരുകൾ) മാറ്റിയ ശേഷം ചുള കീറി വിത്ത് നീക്കം ചെയ്യുക.

5 / 5
ചക്ക വെട്ടി കഴിഞ്ഞ ശേഷം കത്തിയിലെ പശ കളയാൻ പ്രയാസമാണെങ്കിൽ, കത്തിയൊന്ന് അടുപ്പത്ത് കാണിച്ചു ചൂടാക്കുക. പശ ഉരുകുമ്പോൾ ഒരു പേപ്പർ ഉപയോഗിച്ച് തുടച്ചാൽ കത്തി പുത്തൻ പോലെയാകും. കൈയിലെ പശ കളയാൻ വെളിച്ചെണ്ണ പുരട്ടി തടവിയ ശേഷം അല്പം ഉണങ്ങിയ മണ്ണോ അല്ലെങ്കിൽ കടലമാവോ ഇട്ട് ഉരച്ചാൽ പശ പൂർണ്ണമായും നീങ്ങും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?