ചക്കക്കുരു കൊണ്ടൊരു വെറൈറ്റി വിഭവമായാലോ? 10 മിനിറ്റിൽ ഉച്ചയ്ക്കുള്ള കറി റെഡി | Jackfruit Seed Olan Easy Recipe, A Nostalgic Taste of Kerala’s Harvest Season Malayalam news - Malayalam Tv9

Jackfruit Seed Olan: ചക്കക്കുരു കൊണ്ടൊരു വെറൈറ്റി വിഭവമായാലോ? 10 മിനിറ്റിൽ ഉച്ചയ്ക്കുള്ള കറി റെഡി

Updated On: 

26 Mar 2026 | 03:07 PM

Jackfruit Seed Olan Easy Recipe: മലയാളികളുടെ ഭക്ഷണസംസ്കാരത്തിൽ ചക്കക്കുരുവിന് സവിശേഷമായ സ്ഥാനമാണുള്ളത്. വെറുമൊരു ഉപവിഭവം എന്നതിലുപരി, പോഷകഗുണങ്ങളാലും പാരമ്പര്യത്തനിമയാലും ഈ വിഭവം ഏറെ ശ്രദ്ധേയമാണ്. ചോറിന് പുറമെ അപ്പം, ഇടിയപ്പം, പുട്ട്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്ന ഒരു 'ഓൾറൗണ്ടർ' കറിയാണിത്.

1 / 5
ചക്കയുടെ സീസൺ എത്തുന്നതോടെ മലയാളികളുടെ അടുക്കളകളിൽ ചക്ക വിഭവങ്ങളുടെ പൂരമാണ്. അത്തരത്തിൽ പഴയകാലത്തെ ഓർമ്മിപ്പിക്കുന്നതും എന്നാൽ ഇന്നും ഏറെ പ്രിയപ്പെട്ടതുമായ ഒരു വിഭവമാണ് ചക്കക്കുരു ഓലൻ. ചോറിന് മാത്രമല്ല, അപ്പത്തിനും ചപ്പാത്തിക്കും മികച്ചൊരു കോമ്പിനേഷനായി ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

2 / 5
കേരളീയ സദ്യകളിൽ ഒഴിവാക്കാനാകാത്ത ഓലൻ സാധാരണയായി കുമ്പളങ്ങയോ മത്തങ്ങയോ ഉപയോഗിച്ചാണ് ഓലൻ തയ്യാറാക്കാറുള്ളതെങ്കിലും ചക്കക്കാലത്ത് ചക്കക്കുരു ചേർത്തുള്ള ഓലൻ ഏറെ പ്രശസ്തമാണ്. പഴയകാലത്ത് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ചക്കക്കുരുവും മാങ്ങയും ചേർത്തുള്ള കറികൾ നാട്ടിൻപുറങ്ങളിലെ വീടുകളിൽ പതിവായിരുന്നു.

3 / 5
മലയാളികളുടെ ഭക്ഷണസംസ്കാരത്തിൽ ചക്കക്കുരുവിന് സവിശേഷമായ സ്ഥാനമാണുള്ളത്. വെറുമൊരു ഉപവിഭവം എന്നതിലുപരി, പോഷകഗുണങ്ങളാലും പാരമ്പര്യത്തനിമയാലും ഈ വിഭവം ഏറെ ശ്രദ്ധേയമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ചക്കക്കുരു. ഇത് ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു.

4 / 5
ഇത് തയ്യാറാക്കുന്നതിനായി ആദ്യം ഒരു മുറി തേങ്ങ ചിരകി ആദ്യം കട്ടിയുള്ള ഒന്നാം പാൽ എടുത്തു മാറ്റിവയ്ക്കുക. പിന്നീട് അല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് രണ്ടാം പാലും തയ്യാറാക്കി വയ്ക്കുക. തൊലി കളഞ്ഞ് വൃത്തിയാക്കി വട്ടത്തിൽ അരിഞ്ഞ ചക്കക്കുരു, ചുവന്നുള്ളി, പച്ചമുളക് എന്നിവ ആവശ്യത്തിന് ഉപ്പും രണ്ടാം പാലും ചേർത്ത് വേവിക്കുക. ചക്കക്കുരു നന്നായി വെന്തുവരാൻ ശ്രദ്ധിക്കണം.

5 / 5
ചക്കക്കുരു പാകത്തിന് വെന്തു കഴിഞ്ഞാൽ എടുത്തു വെച്ചിരിക്കുന്ന കട്ടിയുള്ള ഒന്നാം പാൽ ഇതിലേക്ക് ചേർക്കുക. ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം തിളയ്ക്കുന്നതിന് മുൻപായി അടുപ്പിൽ നിന്നും വാങ്ങാം. ഇതിലേക്ക് ഒരു ടീ സ്പൂൺ പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുന്നതോടെ രുചികരമായ ചക്കക്കുരു ഓലൻ റെഡി.

Loading...
Unable to load recommendations.
Follow Us
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?