മുല്ല നിറയെ പൂക്കണോ? ഇത്രയും ചെയ്താൽ മതി | Jasmine Plant Care, Tips for Abundant Blooming in Your Garden Malayalam news - Malayalam Tv9

Jasmine Flower: മുല്ല നിറയെ പൂക്കണോ? ഇത്രയും ചെയ്താൽ മതി

Updated On: 

22 Apr 2026 | 08:13 AM

Jasmine Plant Care: വീട്ടുമുറ്റം നിറയെ സു​ഗന്ധം പരത്തി, മുല്ല സീസൺ എത്തിയിരിക്കുകയാണ്. മുല്ല ചെടി എത്ര ആ​ഗ്ര​ഹിച്ച് നട്ടാലും അതിൽ നിറയെ പൂക്കൾ‌ ഉണ്ടാകാത്തത് പലരെയും വിഷമത്തിലാക്കാറുണ്ട്. ഇനി പ്രയാസപ്പെടേണ്ട .... ഏത് മുരടിച്ച മുല്ലച്ചെടിയും പൂത്തുലയാൻ സഹായിക്കുന്ന ചില വഴികളുണ്ട്.

1 / 5
നന്നായി വെയിൽ കിട്ടുന്നിടത്ത് വേണം മുല്ലച്ചെടി നടാൻ. സൂര്യപ്രകാശം കുറഞ്ഞാൽ പൂക്കളുടെ എണ്ണവും കുറയും. അധികം മൂപ്പില്ലാത്തതും എന്നാൽ കട്ടി കുറഞ്ഞതുമായ, വേരിനോട് ചേർന്നുനിൽക്കുന്ന തണ്ടുകൾ വേണം നടാൻ. (Image Credit Source : Getty Images)

2 / 5
മുല്ലച്ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകാൻ പഴത്തൊലി സഹായിക്കുന്നതാണ്. പഴുത്ത വാഴപ്പഴത്തിന്റെ തൊലി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച്, നന്നായി തണുത്ത ശേഷം ചെടിക്ക് ഒഴിച്ച് കൊടുക്കാം.

3 / 5
തേയിലപ്പൊടിയും മറ്റൊരു സഹായിയാണ്. മണ്ണിലെ പിഎച്ച് നില ക്രമീകരിക്കാൻ തേയില അവശിഷ്ടങ്ങൾ സഹായിക്കും. ചായയിട്ട ശേഷം വരുന്ന ചായ പൊടി വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം.

4 / 5
15 ദിവസത്തിലൊരിക്കൽ ഈ ഉണങ്ങിയ ചായപ്പൊടി ചെടിയുടെ ചുവട്ടിലെ മണ്ണിൽ കലർത്തി കൊടുക്കാവുന്നതാണ്. ഇതിലെ ടാനിക് ആസിഡ് മുല്ലയ്ക്ക് മികച്ചതാണ്.

5 / 5
കൂടാതെ, ചാണകപ്പൊടി, കഞ്ഞിവെള്ളം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയെല്ലാം മികച്ച ജൈവവളങ്ങളാണ്. ഇവയും ഇട്ടുകൊടുക്കാം.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?