Kathanar Teaser: അനുഷ്ക ഷെട്ടിയും പ്രഭുദേവയും ജയസൂര്യക്കൊപ്പം; മലയാള സിനിമയുടെ ചരിത്രം മാറ്റാൻ കത്തനാർ ഉടനെത്തുന്നു | Jayasurya, Prabhu Deva, and Anushka Shetty Starrer Kathanar Set for Grand Teaser Launch on March 31 Malayalam news - Malayalam Tv9

Kathanar Teaser: അനുഷ്ക ഷെട്ടിയും പ്രഭുദേവയും ജയസൂര്യക്കൊപ്പം; മലയാള സിനിമയുടെ ചരിത്രം മാറ്റാൻ കത്തനാർ ഉടനെത്തുന്നു

Updated On: 

30 Mar 2026 | 03:08 PM

Kathanar Set for Grand Teaser Launch on March 31: ജയസൂര്യയോടൊപ്പം തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രഭുദേവ, വിനീത്, സനൂപ് സന്തോഷ്, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, ഹരീഷ് ഉത്തമൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

1 / 5
മലയാള സിനിമ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കത്തനാർ: ദ വൈൽഡ് സോർസറർ സിനിമയുടെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31-ന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജയസൂര്യ നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഹോം എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ദേശീയ പുരസ്കാര ജേതാവായ റോജിൻ തോമസാണ്.

2 / 5
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം സാങ്കേതികമായി മലയാള സിനിമയിലെ പുതിയൊരു വിപ്ലവത്തിനാണ് തുടക്കമിടുന്നത്. ഹോളിവുഡ് ചിത്രങ്ങളിൽ കണ്ടുവരുന്ന വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

3 / 5
ആർ. രാമാനന്ദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയോടൊപ്പം തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രഭുദേവ, വിനീത്, സനൂപ് സന്തോഷ്, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, ഹരീഷ് ഉത്തമൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

4 / 5
ഛായാഗ്രഹണം നീൽ ഡി കുഞ്ഞയാണ്. സംഗീതം രാഹുൽ സുബ്രഹ്മണ്യനും. എഡിറ്റിംഗ് & വിഎഫ്എക്സ് ചെയ്തിരിക്കുന്നത് റോജിൻ തോമസാണ്. ആക്ഷൻ ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ എന്നിവരും.

ഛായാഗ്രഹണം നീൽ ഡി കുഞ്ഞയാണ്. സംഗീതം രാഹുൽ സുബ്രഹ്മണ്യനും. എഡിറ്റിംഗ് & വിഎഫ്എക്സ് ചെയ്തിരിക്കുന്നത് റോജിൻ തോമസാണ്. ആക്ഷൻ ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ എന്നിവരും.

5 / 5
പതിനഞ്ചോളം ഭാഷകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന കത്തനാർ നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സിനിമയുടെ തിയറ്റർ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

പതിനഞ്ചോളം ഭാഷകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന കത്തനാർ നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സിനിമയുടെ തിയറ്റർ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?