കേമൻ ബിഎസ്എൻഎല്ലോ, ജിയോയോ! ഏറ്റവും വില കുറഞ്ഞ മികച്ച വോയ്സ് ഒൺലി പ്ലാനുകൾ | Jio vs BSNL: Here is who offers the cheapest voice-only plans Malayalam news - Malayalam Tv9

കേമൻ ബിഎസ്എൻഎല്ലോ, ജിയോയോ! ഏറ്റവും വില കുറഞ്ഞ മികച്ച വോയ്സ് ഒൺലി പ്ലാനുകൾ

Published: 

23 Oct 2026 | 03:51 PM

Jio vs BSNL: ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ വോയിസ് ഒൺലി റീച്ചാർജ് പ്ലാനുകളെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും ചൂട് പിടിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ വളരെ മുമ്പ് മുതൽ തന്നെ ഡാറ്റ ഇല്ലാത്ത വോയ്സ് ഒൺലി പ്ലാനുകൾ ലഭ്യമാക്കിയിരുന്നു. ട്രായിയുടെ നിർദേശത്തെ തുടർന്ന് ജിയോയും വോയ്സ് ഒൺലി പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്.

1 / 6
  ഇന്ത്യയിലെ രണ്ട് പ്രധാന ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോയും (Reliance Jio) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലും (BSNL). തങ്ങളുടെ വരിക്കാർക്കായി ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ ഈ രണ്ട് കമ്പനികളും ഒരുക്കിയിട്ടുണ്ട്. ഇതിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാകുന്നതിൽ മുന്നിൽ ബിഎസ്എൻഎൽ ആണ്. എന്നാൽ മികച്ച നിലവാരത്തിൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ ജിയോ ആണ് മുന്നിൽ. (Image credit: Getty Images)

2 / 6
ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ വോയിസ് ഒൺലി റീച്ചാർജ് പ്ലാനുകളെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും ചൂട് പിടിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ വളരെ മുമ്പ് മുതൽ തന്നെ ഡാറ്റ ഇല്ലാത്ത വോയ്സ് ഒൺലി പ്ലാനുകൾ ലഭ്യമാക്കിയിരുന്നു. ട്രായിയുടെ നിർദേശത്തെ തുടർന്ന് ജിയോയും വോയ്സ് ഒൺലി പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ഏത് പ്ലാനാണ് ഏറ്റവും മികച്ചത് എന്ന് നോക്കാം.

3 / 6
 ബിഎസ്എൻഎൽ 439 രൂപ പ്ലാൻ: ബിഎസ്എൻഎല്ലിന്റെ 439 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു മികച്ച വോയ്സ് ഒൺലി പ്ലാൻ ഓപ്ഷനാണ്. കേരള സർക്കിളിൽ 80 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ 300 എസ്എംഎസുകളും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

4 / 6
 ജിയോ 448 രൂപ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 448 രൂപ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ലഭ്യമാകുക. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ 1000 എസ്എംഎസുകളും ഈ ജിയോ വോയ്സ് ഒൺലി പ്ലാനിൽ ഉണ്ട്. കൂടാതെ, ജിയോടിവി, ജിയോക്ലൗഡ് ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ലഭ്യമാണ്.

5 / 6
 ഇവിടെ ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും ഈ വോയ്സ് ഒൺലി പ്ലാനുകൾ ഏതാണ്ട് ഒരേ നിരക്കിൽ ഉള്ളവയാണ്. ബിഎസ്എൻഎല്ലിന്റെ 439 രൂപയുടെ പ്ലാനിൽ ഉപയോക്താവിന് ഒരു ദിവസം 5.48 രൂപയാണ് ചെലവാകുക. മറുഭാഗത്ത് ജിയോ 448 രൂപ പ്ലാനിന് ഉപയോക്താവിന് 5.33 രൂപ ആണ് ചെലവാകുന്നത്.

6 / 6
അ‌തായത് ചെലവിന്റെ കാര്യത്തിൽ രണ്ട് പ്ലാനുകളും ഏതാണ്ട് തുല്യമാണ്. എന്നാൽ, നെറ്റ്‌വർക്ക് ഗുണനിലവാരവും സേവന അനുഭവവും കൂടി പരിഗണിക്കുമ്പോൾ, ജിയോയുടെ 448 രൂപയുടെ പ്ലാൻ കൂടുതൽ മികച്ചതാണെന്ന് പറയാം. രാജ്യത്തുടനീളം ജിയോയ്ക്ക് മികച്ച 4G കവറേജ് ലഭ്യമാണ് എന്നത് തന്നെ വലിയ നേട്ടമാണ്.

Loading...
Unable to load recommendations.
Follow Us
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി