Karimeen curry Recipe: അരമുറി തേങ്ങയും ഒരു കരിമീനും മതി... ഈ തനിനാടൻ വിഭവം റെഡിയാക്കാം | Karimeen Traditional Roasted Coconut Curry Recipe, Health Secrets and Cleaning Tips Malayalam news - Malayalam Tv9

Karimeen curry Recipe: അരമുറി തേങ്ങയും ഒരു കരിമീനും മതി… ഈ തനിനാടൻ വിഭവം റെഡിയാക്കാം

Published: 

30 Mar 2026 | 05:30 PM

Karimeen Traditional Roasted Coconut Curry Recipe: രുചിക്ക് പുറമെ കരിമീൻ ആരോഗ്യത്തിന്റെ കലവറ കൂടിയാണ്. ഫാറ്റി ആസിഡ് ധാരാളമുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാഘാത സാധ്യത ലഘൂകരിക്കാനും സഹായിക്കുന്നു. കരിമീൻ സ്ഥിരമായി കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മാംസ്യം കുറവാണെങ്കിലും ജീവകങ്ങളാൽ സമ്പുഷ്ടമാണ് കരിമീൻ.

1 / 5
മലയാളിക്ക് കരിമീൻ വിഭവങ്ങൾ എന്നാൽ വെറുമൊരു ഭക്ഷണമല്ല, അതൊരു വികാരമാണ്. കരിമീൻ പൊള്ളിച്ചതും വറുത്തരച്ച കറിയും ലോകപ്രശസ്തവുമാണ്. എന്നാൽ കരിമീൻ വൃത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് പലപ്പോഴും പാചകക്കാരെ വലയ്ക്കാറുണ്ട്. കല്ലിൽ ഉരച്ചു കഴുകാതെ തന്നെ കരിമീനിലെ കറുത്ത വരകളും പുള്ളികളും നീക്കം ചെയ്യാനുള്ള എളുപ്പവഴി ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

2 / 5
കരിമീനിന്റെ ചെതുമ്പൽ കളഞ്ഞ ശേഷം ഒരു നാരങ്ങാ വലിപ്പത്തിലുള്ള പിഴുപുളി കലക്കിയ വെള്ളത്തിൽ പത്തു മിനിറ്റ് ഇട്ടു വയ്ക്കുക. ശേഷം കത്തി കൊണ്ട് ചെറുതായി ചുരണ്ടിയാൽ കറുത്ത വരകളും പാടുകളും പൂർണ്ണമായും നീങ്ങിക്കിട്ടും. കല്ലിൽ ഉരച്ചു കഷ്ടപ്പെടാതെ തന്നെ മീൻ വെളുപ്പിച്ചു കിട്ടാൻ ഈ വിദ്യ സഹായിക്കും.

3 / 5
രുചിക്ക് പുറമെ കരിമീൻ ആരോഗ്യത്തിന്റെ കലവറ കൂടിയാണ്. ഫാറ്റി ആസിഡ് ധാരാളമുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാഘാത സാധ്യത ലഘൂകരിക്കാനും സഹായിക്കുന്നു. കരിമീൻ സ്ഥിരമായി കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മാംസ്യം കുറവാണെങ്കിലും ജീവകങ്ങളാൽ സമ്പുഷ്ടമാണ് കരിമീൻ.

4 / 5
നല്ല നാടൻ രുചിയിൽ കരിമീൻ കറി തയ്യാറാക്കാൻ അരമുറി തേങ്ങ, കുരുമുളക്, ചെറിയ ഉള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വറുത്തെടുക്കുക. തേങ്ങ ഗോൾഡൻ നിറമാകുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം.

5 / 5
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് അരപ്പും ആവശ്യത്തിന് വെള്ളവും കുടംപുളിയും ചേർത്ത് തിളപ്പിക്കുക. ഗ്രേവി തിളച്ചു വരുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ട് ചെറിയ തീയിൽ എണ്ണ തെളിയുന്നത് വരെ വറ്റിച്ചെടുത്താൽ സ്വാദിഷ്ടമായ കരിമീൻ കറി തയ്യാർ

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?