Kerala Power Cut: ഈ ചൂടത്ത് പവർകട്ടിൽ എങ്ങനെ ഉറങ്ങാം എന്നാണോ ചിന്തിക്കുന്നത്? ടെക്കനോളജി ഉണ്ടല്ലോ! | Kerala Power Crisis: Can't Sleep During a Power Cut? These Tech Solutions Will Keep You Cool Malayalam news - Malayalam Tv9

Kerala Power Cut: ഈ ചൂടത്ത് പവർകട്ടിൽ എങ്ങനെ ഉറങ്ങാം എന്നാണോ ചിന്തിക്കുന്നത്? ടെക്കനോളജി ഉണ്ടല്ലോ!

Published: 

09 Sep 2026 | 05:45 PM

Surviving Kerala's Power Cuts: Must-Have Tech Gadgets for a Peaceful Sleep: കേരളത്തിൽ ഇപ്പോൾ കൊടും ചൂടാണ് അതിൻ്റെ കൂടെ വൈദ്യുതി നിയന്ത്രണവും. കടുത്ത ചൂടിൽ രാത്രിയിൽ വൈദ്യുതി കൂടി പോകുന്നതോടെ സാധാരണക്കാരുടെ ഉറക്കം നഷ്ടപ്പെടുകയാണ്. ഇൻവേർട്ടർ പോലുള്ള സംവിധാനങ്ങൾ ഇല്ലാത്ത സാധാരണക്കാർക്ക് വീശി വീശി കൈ കഴച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.

1 / 5
വൈദ്യുതി നിയന്ത്രണങ്ങൾ ഈ മാസം 30 വരെ തുടരേണ്ടി വരും എന്നാണ് കെ.എസ് ഇ.ബി ചെയർമാൻ പറയുന്നത്. അതായത് ഒരുമാസം കൊടും ചൂടിൽ വൈദ്യുതിയില്ലാതെ ഉറങ്ങണം എന്ന് സാരം. ഇതിനെ മറികടക്കാൻ എന്താണ് ഒരു വഴി എന്ന് ചിന്തിക്കുകയാണോ? എന്നാൽ അതിനുള്ള വഴികളെ കുറിച്ചാണ് ഇനി പറയുന്നത്.(Image Credit source: Getty Images)

2 / 5
രാത്രിയിൽ ഫാനില്ലാതെ ഉറങ്ങാനാകില്ല എന്നതാണ് മിക്കവരുടെയും പ്രശനം. അധികം ചിലവില്ലാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫാനുകൾ തന്നെ പരിഹാരം. കയ്യിൽ കൊണ്ടുനടക്കാവുന്ന 100 രൂപ ഫാൻ മുതൽ മണികൂറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ടേബിൾ ഫാനുകൾ ഉൾപ്പടെ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

3 / 5
500 രൂപ മുതൽ പല വലിപ്പത്തിലുള്ള ഇത്തരം ഫാനുകൾ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഫീച്ചറുകൾക്കനുസരിച്ച് വിലയിൽ മാറ്റം വരാം. എങ്കിലും ചെറിയ വിലയിൽ ഇത്തരം ഫാനുകൾ വാങ്ങാനാകും. മിക്ക ഫാനുകൾക്കും 2 മണിക്കൂർ മുതൽ 4 മണിക്കൂർ വരെ ബാക്കപ്പ് ലഭിക്കും. കേരളത്തിൽ പരമാവധി ഒരു മണിക്കൂർ മാത്രമാണ് പവർ കട്ട് ഉണ്ടാവുക. അതിനാൽ ഇത്തരം ഫാനുകൾ നിലവിലെ പ്രതിസന്ധി മറികടക്കാൻ ഉത്തമമാണ്.

4 / 5
ചെറിയ മിസ്റ്റ് ഫാനുകളും ഇക്കൂട്ടത്തിൽ ലഭ്യമാണ്. തണുത്ത വെള്ളമോ ഐസോ ഇത്തരം ഫാനുകൾ നിറച്ച്, നല്ല തണുത്ത കാറ്റേറ്റ് പവർകട്ട് സമയത്തും സുഖമായി ഉറങ്ങാം. എന്നാൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന മിസ്റ്റ് ഫാനുകൾക്ക് സാധാരണ ഫാനുകളെ അപേക്ഷിച്ച് അൽപ്പം വില കൂടുതലായിരിക്കും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

5 / 5
ഇനി വെളിച്ചമാണ് പ്രശ്നമെങ്കിൽ അതിനും പരിഹാരമുണ്ട്. ബാറ്ററി ബാക്കപ്പുള എൽ.ഇ.ഡി ബൾബുകൾ ഇപ്പോൾ സർവ സാധാരണമാണ്. 200 രൂപ മുതൽ ഇത്തരം ബൾബുകൾ വാങ്ങാനാകും ബ്രാൻഡുകൾക്ക് അനുസരിച്ച് വിലയിൽ മാറ്റം വന്നേക്കാം. മികച്ച ബ്രാൻഡുകളൂടേത് വാങ്ങുമ്പോൾ 1 വർഷം വരെ വാറൻ്റിയും ലഭിക്കും. വൈദ്യുതി ഇല്ലെങ്കിലും നാലു മണിക്കൂർ വരെ ഇത്തരം ബൾബുകൾ വെളിച്ചം നൽകും.

Loading...
Unable to load recommendations.
Follow Us
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ