Kerala SSLC Exam: കണക്ക് കടുപ്പമാണോ? എ പ്ലസ് ഉറപ്പാക്കാൻ പഠിച്ചു തുടങ്ങേണ്ട പ്രധാന ഭാഗങ്ങൾ ഇതാ
SSLC Mathematics Exam Preparation: കൃത്യമായ പ്ലാനിംഗും പാറ്റേൺ തിരിച്ചുള്ള പഠനവും ഉണ്ടെങ്കിൽ ആർക്കും സുഖമായി 'എ പ്ലസ്' സ്വന്തമാക്കാനാകും. കണക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന പാഠ ഭാഗങ്ങൾ ഇതാ.

എസ്എസ്എൽസി പരീക്ഷയിൽ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വിഷയമാണ് ഗണിതം. എന്നാൽ കൃത്യമായ പ്ലാനിംഗും പാറ്റേൺ തിരിച്ചുള്ള പഠനവും ഉണ്ടെങ്കിൽ ആർക്കും സുഖമായി 'എ പ്ലസ്' സ്വന്തമാക്കാനാകും. കണക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന പാഠ ഭാഗങ്ങൾ ഇതാ. (Image Credits: Pexels)

സമാന്തര ശ്രേണികൾ (Arithmetic Sequences) എന്ന പാഠത്തിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. പൊതുവ്യത്യാസം, പദങ്ങളുടെ തുക എന്നിവ കണ്ടെത്തുന്ന രീതി പഠിക്കുക. സ്റ്റാറ്റിസ്റ്റിക്സിലെ ചോദ്യങ്ങൾ താരതമ്യേന എളുപ്പമാണ്. നന്നായി ചെയ്ത് പഠിച്ചാൽ 5 മുതൽ 8 മാർക്ക് വരെ സ്വന്തമാക്കാം. കൂടാതെ സമവാക്യങ്ങൾ ഉപയോഗിച്ച് ക്രിയകൾ ചെയ്യാൻ ശീലിക്കുക.

കണക്കിൽ പടം വരയ്ക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒരിക്കലും മിസ്സ് ചെയ്യരുത്. കണക്കിലെ ഏറ്റവും വലിയ വെല്ലുവിളി ഫോർമുലകൾ മറന്നുപോകുന്നതാണ്. സോളിഡ്സ് (Solids) എന്ന പാഠത്തിലെ ഉപരിതല പരപ്പളവ്, വ്യാപ്തം എന്നിവയുടെ ഫോർമുലകൾ ഒരു ചാർട്ടിൽ എഴുതി പഠനമുറിയിൽ ഒട്ടിച്ചു വെക്കുക.

കഴിഞ്ഞ 5 വർഷത്തെ ചോദ്യപേപ്പറുകൾ ചെയ്തു പഠിക്കുന്നത് പരീക്ഷാ രീതിയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് സഹായിക്കും. ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ കണ്ടെത്താനും ഈ രീതി നല്ലതാണ്. ചെറിയ മാർക്കിൻ്റെ ചോദ്യങ്ങൾക്കായി കൂടുതൽ സമയം കളയാതിരിക്കുക. നിങ്ങളുടെ ഉത്തരക്കടലാസ് വൃത്തിയുള്ളതാക്കാൻ പെൻസിലും സ്കെയിലും ഉപയോഗിച്ച് മാത്രം കൃത്യമായി ചിത്രങ്ങൾ വരയ്ക്കുക.

ഉത്തരം തെറ്റിയാലും ചെയ്ത സ്റ്റെപ്പുകൾ ശരിയാണെങ്കിൽ മാർക്ക് ലഭിക്കുമെന്നത് ഓർക്കണം. ഇനിയുള്ള ഓരോ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കണക്ക് ചെയ്തു പഠിക്കാൻ മാറ്റിവെക്കുക. ഇങ്ങനെ ചെയ്താൽ ഉറപ്പായും കണക്കിൽ നല്ല മാർക് വാങ്ങാൻ ഏതൊരാൾക്കും സാധിക്കും.