Ketu Chandra Yuti 2026: മിഥുനം ഉൾപ്പടെ രാശിക്കാർ സൂക്ഷിക്കുക! കേതുവിന്റെയും ചന്ദ്രന്റെയും അശുഭ സംയോഗം ദോഷം ചെയ്യും
Ketu Chandra Yuti 2026: കേതുവും ചന്ദ്രനും സംയോജിച്ചു. ഈ കൂടിച്ചേരൽ പ്രധാനമായും ചില രാശിക്കാരുടെ ആരോഗ്യം, സമ്പത്ത്, കരിയർ ദാമ്പത്യജീവിതം, കുടുംബജീവിതം എന്നീ മേഖലകളിൽ ഗണ്യമായ മാറ്റങ്ങൾക്ക് കാരണമാകും. ജ്യോതിഷമനുസരിച്ച്, ചന്ദ്രൻ മനസ്സിനെയും വികാരങ്ങളെയും പ്രതിനിധീകരിക്കുന്നു, അതേസമയം കേതു ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് കാരണമാകും. അതിനാൽ ഇവ ഒരുമിച്ച് വരുമ്പോൾ ഒരു വ്യക്തിയുടെ ചിന്ത തീരുമാനമെടുക്കൽ എന്നിവയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതിനാൽ തന്നെ ചില രാശിക്കാരെ സംബന്ധിച്ച്..........

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിനും അവയുടെ സംക്രമണത്തിനും സംയോജനത്തിനും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. കാരണം ഓരോ വ്യക്തിയുടെയും ഓരോ ദിവസവും അവരുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ചാണ് നല്ലതും ചീത്തതുമായി ഭവിക്കുന്നത്. അതായത് ചില നക്ഷത്രങ്ങളിലേക്ക് രാശികളിലേക്കോ ഉള്ള ഗ്രഹങ്ങളുടെ സംക്രമണം ചില പ്രത്യേക രാശികളുടെ ജീവിതത്തിൽ പ്രത്യേക നേട്ടങ്ങൾക്കും ഭാഗ്യങ്ങൾക്കും കാരണമാകും.(PHOTO CREDIT SOURCE: TV9 NETWORK)

അത്തരത്തിൽ ഇന്നലെ കേതുവും ചന്ദ്രനും സംയോജിച്ചു. ഈ കൂടിച്ചേരൽ പ്രധാനമായും ചില രാശിക്കാരുടെ ആരോഗ്യം, സമ്പത്ത്, കരിയർ ദാമ്പത്യജീവിതം, കുടുംബജീവിതം എന്നീ മേഖലകളിൽ ഗണ്യമായ മാറ്റങ്ങൾക്ക് കാരണമാകും. ജ്യോതിഷമനുസരിച്ച്, ചന്ദ്രൻ മനസ്സിനെയും വികാരങ്ങളെയും പ്രതിനിധീകരിക്കുന്നു, അതേസമയം കേതു ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് കാരണമാകും. അതിനാൽ ഇവ ഒരുമിച്ച് വരുമ്പോൾ ഒരു വ്യക്തിയുടെ ചിന്ത തീരുമാനമെടുക്കൽ എന്നിവയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതിനാൽ തന്നെ ചില രാശിക്കാരെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട സമയമാണിത്. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

മിഥുനം: മിഥുനം രാശിക്കാർ ഈ സമയത്ത് സാമ്പത്തികമായ ഇടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രദ്ധിക്കാതെ തീരുമാനങ്ങൾ എടുക്കുന്നത് ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾക്കും അപകടങ്ങൾക്കും കാരണമാകും. ക്ഷമയോടെ ചിന്തിച്ചു മാത്രം തീരുമാനമെടുക്കുക. എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുത്. ജോലിസ്ഥലത്ത് സഹപ്രവർത്തകവുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. സാമ്പത്തിക ഇടപാടുകളിൽ നല്ല ജാഗ്രത വേണം. ആരെയും അന്ധമായി വിശ്വസിക്കരുത്.

കന്നി : കന്നി രാശിക്കാർക്ക് ഈ സമയം അല്പം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും.മാനസിക സമ്മർദ്ദം, അനാവശ്യ ആശങ്കകൾ, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ വർദ്ധിച്ചേക്കാം. ഈ സമയത്ത് തിടുക്കത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് ദോഷം ചെയ്യും.അതിനാൽ ക്ഷമയോടെ ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. അല്ലാത്ത പക്ഷം ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. ഈ കാലയവിൽ എടുത്തു ചാടി തീരുമാനങ്ങൾ എടുക്കരുത്.

മീനം: അവരുടെ സ്വകാര്യജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങളോ അല്ലെങ്കിൽ ദാമ്പത്യ ജീവിതത്തിൽ ബുദ്ധിമുട്ടുകളോ ഉണ്ടാകും. ബിസിനസിലും സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത. കരിയറിലും തടസ്സങ്ങൾ ഉണ്ടായേക്കാം. കൂടാതെ ഈ കാലയളവിൽ സംസാരത്തിൽ വളരെയധികം ശ്രദ്ധ പാലിക്കുക. ആരോടും കോപത്തിൽ സംസാരിക്കരുത്. ദേഷ്യത്തിൽ തീരുമാനങ്ങൾ എടുക്കരുത്.