Kia Sorento Hybrid : ഇത്രയുംകംഫർട്ട് മതിയോ... കിയയുടെ ആദ്യ ഹൈബ്രിഡ് കാർ ഇന്ത്യയിൽ | Kia Sorento Strong Hybrid Arrives in India, Supreme Comfort, Smooth Ride, Price and Details Malayalam news - Malayalam Tv9

Kia Sorento Hybrid : ഇത്രയുംകംഫർട്ട് മതിയോ… കിയയുടെ ആദ്യ ഹൈബ്രിഡ് കാർ ഇന്ത്യയിൽ

Updated On: 

05 Sep 2026 | 06:20 PM

Kia Sorento Strong Hybrid Full Details And Review : കിയ ഇന്ത്യയിൽ ആദ്യമായി തങ്ങളുടെ ഒരു ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ്. കിയ സൊറെന്റൊ ( Sorento SUV )എന്ന എസ്.യു.വി മോഡലിനെയാണ് കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. കിയയുടെ തന്നെ സെൽടോസിന് ( Seltos ) മുകളിലായാണ് ഈ മോഡലിന്റെ സ്ഥാനം വരിക.

1 / 5
എക്സ്-ഷോറൂം അടിസ്ഥാനത്തിൽ 27.99 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിൽ ആണ് കിയ സൊറെന്റോ ലഭ്യമാവുക. പ്രധാനമായും ടൊയോട്ടയുടെയും മാരുതിയുടെയും മോഡലുകളോടാണ് ഈ വാഹനം മത്സരിക്കാൻ പോകുന്നത്. 4,815 മിമി നീളവും 1,900 മിമി വീതിയും 1,785 മിമി ഉയരവുമുള്ള കിയ സോറെന്റോയ്ക്ക് 2,815 മിമി വീൽബേസ് ആണ് കമ്പനി നൽകിയിരിക്കുന്നത്. ഈ സെ​ഗ്മെന്റിലെ ഏറ്റവും ഉയർന്ന നീളവും വീൽ ബേസും ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു.  ( Image Credit Source Kia Website )

2 / 5
18 ഇഞ്ച് അലോയ് വീലുകളോട് കൂടിയ ബോക്സി ഡിസൈനാണ് ഈ ഹൈബ്രിഡ് എസ്‌യുവിക്ക് കൊടുത്തിരിക്കുന്നത്. ​ഒരേ സമയം ​ഗാംഭീര്യവും സ്മൂത്ത് ഫീലും നൽകുന്ന ഡിസൈനാണ് മുൻ ഭാ​ഗത്തും പിന്നിലും നൽകിയിരിക്കുന്നത്. എട്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ വാഹനം സ്വന്തമാക്കാൻ കഴിയും. കറുപ്പിനെ ഇഷ്ടപ്പെടുന്നവർക്ക് ഓൾ ബ്ലാക്ക് എന്ന എഡിഷനും കമ്പനി നൽകുന്നു.

3 / 5
ഈ വിഭാ​ഗത്തിലെ ഏറ്റവും സുഖകരമായ യാത്രയാണ് വാഹനം നൽകുക എന്നാണ് കമ്പനി പറയുന്നത്. അതിൽ എടുത്ത് പറയേണ്ടത് സെക്കൻഡ് റോയിലെ സീറ്റാണ്. എത്ര വലിയ ആൾക്കും വിശാലമായി നീണ്ടു നിവർന്ന് ഇരിക്കാൻ കഴിയും വിധമാണ് സെക്കൻഡ് റോ ക്രമീരിച്ചിരിക്കുന്നത്.

4 / 5
വെന്റിലേറ്റഡ് സീറ്റുകൾ, റിലാക്സേഷൻ രീതിയിലുള്ള സെക്കൻഡ് റോ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, പവേർഡ് ടെയിൽഗേറ്റ്, 12 സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം എന്നിവയും വാഹനം ഉപയോ​ഗിക്കുന്നവർക്ക് പരമാവധി കംഫർട്ട് നൽകുന്നു. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് സെക്കൻഡ് റോയിലും വെന്റിലേറ്റഡ് സീറ്റുകളാണ് എന്നതാണ്. ക്യാപ്റ്റൻ സീറ്റ് വരുന്ന വേരിയന്റിൽ ഇവ റിക്ലൈൻ ചെയ്യാനും സൗകര്യമുണ്ട്.  ആകെ മൂന്ന് നിരകളിലാണ് സീറ്റുകൾ.

5 / 5
സ്ട്രോങ്ങ് ഹൈബ്രിഡ് പവർട്രെയിനും ഓൾ-വീൽ ഡ്രൈവും സൗകര്യവും വാഗ്ദാനം ചെയ്യുന്ന കിയയുടെ ഇന്ത്യയിലെ ആദ്യ മോഡലാണ് സോറെന്റോ. ഇതിൽ ഡീസൽ എൻജിൻ ഓപ്ഷനും ലഭ്യമാണ്. ഹൈബ്രിഡ് പതിപ്പിൽ 1.6 ലിറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡീസൽ വേരിയന്റിൽ 2.2 ലിറ്റർ എൻജിനാണ് നൽകിയിരിക്കുന്നത്. ബേസ് മോഡലുകളിൽ ഫ്രണ്ട്-വീൽ ഡ്രൈവും ടോപ് വേരിയന്റിൽ ഓൾ വീൽ സംവിധാനവുമാണ് ഉള്ളത്.

Loading...
Unable to load recommendations.
Follow Us
മാവ് കുഴയ്ക്കണ്ട, സമയവും ലാഭം; മടിയൻ മോമോസ് ഉണ്ടാക്കാം
വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?
ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം
വെറുതെ കളയല്ലേ! പപ്പായ വിത്തിൽ മുഴുവൻ ഗുണങ്ങളാ...
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി