Kia Syros Flex Fuel : ഇ 20 പേടി വേണ്ട, കിയ സിറോസ് ഫ്ലക്സ് ഫ്യുവലിൽ എത്തുന്നു | Kia Syros Flex-Fuel Unveiled in India, Know the Full Details and Expected Price Malayalam news - Malayalam Tv9

Kia Syros Flex Fuel : ഇ 20 പേടി വേണ്ട, കിയ സിറോസ് ഫ്ലക്സ് ഫ്യുവലിൽ എത്തുന്നു

Published: 

06 Sep 2026 | 05:52 PM

Kia Syros Flex Fuel Concept Model Unveiled : കുറച്ച് ദിവസങ്ങളായി കിയ ഇന്ത്യൻ വാഹന ലോകത്തെ ഞെട്ടിയ്ക്കുകയാണ്. കഴിഞ്ഞ ദിസമാണ് ഈ കൊറിയൻ വാ​ഹന നിർമ്മാതാക്കൾ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഹൈബ്രിഡ് മോഡലായ സൊറെന്റൊയെ അവതരിപ്പിച്ചത്. അത് കഴിഞ്ഞ് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ അടുത്ത ഞെട്ടിക്കലും എത്തിയിരിക്കുന്നു. കമ്പനി തങ്ങളുടെ ആ​ദ്യ ഫ്ലക്സ് ഫ്യുവൽ മോഡലിന്റെ കൺസപ്റ്റ് അവതരിപ്പിച്ചു.

1 / 5
കിയ സൈറോസ് ഫ്ലെക്സ് ഫ്യൂവൽ‌ പതിപ്പിന്റെ കൺസപ്റ്റിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ വപണിയിലുള്ള സിറോസ് എന്ന എസ് യു വി മോഡലിൽ തന്നെയാണ് ഫ്ലക്സ് ഫ്യുവൽ സൗഹൃദ എൻജിൻ കൊണ്ടുവന്നിരിക്കുന്നത്.  ഈ വാഹനം 85 ശതമാനം എഥനോൾ,  അതായത് ഇ 85 ഫ്യുവലിൽ വരെ സുഖമായി സഞ്ചരിക്കും. ( Image Credi Source KIA Website )

2 / 5
ഇന്ത്യയിലെ തങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ ഒരു പവർട്രെയിൻ കൂടി കമ്പനി അവതരിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയിൽ എഥനോൾ സൗഹൃദ വാഹന മോഡലുകൾ കുറവാണ്. ഈ വിടവിലേക്കാണ് കിയ പുതിയ സാധ്യതകൾ തുറന്നിടുന്നത്.

3 / 5
ഫ്ലെക്‌സ്-ഫ്യൂവൽ ആശയത്തിനൊപ്പം, ഫാക്ടറി ഫിറ്റഡ് സിഎൻജിയിൽ കാരൻസ് മോഡലുകൾക്കും കൂടുതൽ ഹൈബ്രിഡ് മോഡലുകൾക്കും കമ്പനി പദ്ധതി ഇടുന്നതായാണ് റിപ്പോർട്ടുകൾ.  ഫ്ലെക്സ്-ഫ്യൂവൽ പാസഞ്ചർ വാഹനം അവതരിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വാഹന നിർമ്മാതാവാാണ് കിയ.

4 / 5
കിയ സിറോസ് ഫ്ലെക്സ് ഫ്യുവൽ കൺസെപ്റ്റ് മോഡലിൽ 1.0 ലിറ്റർ, ത്രീ സിലിണ്ടർ, ഡയറക്ട് ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിനാണ് ഉപയോ​ഗിച്ചിരിക്കുന്നത്. നേരത്തെ മാരുതി സുസുക്കിയാണ് ആദ്യമായി ഇന്ത്യയിൽ ഫ്ലെക്സ്-ഫ്യൂവൽ കാറിനെ അവതരിപ്പിച്ചത്.  ഫ്ലെക്സ്-ഫ്യൂവൽ വാഗൺ ആറിനെയാണ് കമ്പനി പുറത്തിറക്കയത്.

5 / 5
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ മോഡലിൽ പെട്രോൾ, എഥനോൾ മിശ്രിതങ്ങളെ എളുപ്പത്തിൽ ജ്വലിപ്പിക്കുന്നതിനായി എഞ്ചിൻ-മാനേജ്മെന്റ്, ഫ്യുവൽ മാനേജ്മെന്റ് സംവിധാനങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. എഞ്ചിൻ കൺട്രോൾ യൂണിറ്റ്, ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റ്, ഇന്ധന സംവിധാനം എന്നിവയിലാണ് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വാഹനത്തിന്റെ വിലയും മറ്റ് എൻജിൻ സ്പെസിഫിക്കേഷനുകളും നിലവിൽ കമ്പനി പുറത്ത് വിട്ടിട്ടില്ല.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി