Health Tips: എയർ ഫ്രയറിലേതോ മൈക്രോവേവിലേതോ: ഏത് ഭക്ഷണമാണ് കൂടുതൽ ആരോഗ്യകരം?
Air Fryer Vs Microwave: പാചകം എളുപ്പമാക്കാൻ ഇത്തരം വിദ്യകൾ പരീക്ഷിക്കാത്ത അടുക്കളകൾ കുറവാണ്. എയർ ഫ്രയറിലും മൈക്രോവേവ് ഓവനിലും പാകം ചെയ്യുന്ന ഭക്ഷണത്തിൽ ഏതാണ് കൂടുതൽ ആരോഗ്യകരം എന്ന് നിങ്ങൾ ആരെങ്കിലും ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? പാചകം എളുപ്പമാക്കാൻ ഇത്തരം വിദ്യകൾ പരീക്ഷിക്കാത്ത അടുക്കളകൾ കുറവാണ്.

ഗ്യാസിൻ്റെ ലഭ്യത കുറഞ്ഞതോടെ വീട്ടമ്മമാരുടെ ആശ്രയം മൈക്രോവേവ്, എയർ ഫ്രയർ, ഇൻഡക്ഷൻ തുടങ്ങിയ ഉപകരണങ്ങളിലാണ്. തിരക്കുപിടിച്ച ജീവിതത്തിൽ ഇതിനെല്ലാം വളരെ വലിയ പ്രധാന്യമാണുള്ളത്. ഭക്ഷണം ചൂടാക്കാനും പെട്ടെന്ന് പാകം ചെയ്യാനും പലരും മൈക്രേവേവ് ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ എണ്ണയുടെ ഉപയോഗം കുറച്ചുള്ള വറുക്കലിനും പൊരിക്കലിനും ആശ്രയിക്കുന്നത് എയർ ഫ്രയറിനേയും. (Image Credits: Getty Images)

പാചകം എളുപ്പമാക്കാൻ ഇത്തരം വിദ്യകൾ പരീക്ഷിക്കാത്ത അടുക്കളകൾ കുറവാണ്. എയർ ഫ്രയറിലും മൈക്രോവേവ് ഓവനിലും പാകം ചെയ്യുന്ന ഭക്ഷണത്തിൽ ഏതാണ് കൂടുതൽ ആരോഗ്യകരം എന്ന് നിങ്ങൾ ആരെങ്കിലും ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? യഥാർത്ഥത്തിൽ നമ്മൾ ഭക്ഷണം പാകം ചെയ്യുന്ന രീതിയിലാണ് ഇവയുടെ ആരോഗ്യ ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്നത്.

എയർ ഫ്രയർ: സാധാരണ വറക്കുന്നതിനേക്കാൾ 90 ശതമാനം വരെ എണ്ണയുടെ ഉപയോഗം കുറച്ചുകൊണ്ട് പാചകം ചെയ്യാൻ എയർ ഫ്രയർ വളരെ നല്ലതാണ്. എന്നാൽ ഉയർന്ന താപനിലയിൽ കൂടുതൽ സമയം പാകം ചെയ്യുന്നതിനാൽ നിങ്ങൾ തയ്യാറാക്കുന്ന ഭക്ഷണത്തിലെ ചില വിറ്റാമിനുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതാണ് എയർ ഫ്രയറിൻ്റെ ഏറ്റവും വലിയ ദോഷഫലം.

മൈക്രോവേവ്: വളരെ കുറഞ്ഞ സമയം കൊണ്ടാണ് മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്യുന്നത്. അതിനാൽ ഭക്ഷണത്തിലെ വിറ്റാമിൻ സി, ബി തുടങ്ങിയ പോഷകങ്ങൾ കൂടുതൽ നിലനിൽക്കുകയും ചെയ്യും. എന്നാൽ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാൻ കഴിവതും ശ്രമിക്കണം. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരാൻ കാരണമാകുകയും ഇത് ആരോഗ്യത്തിന് ദോഷകരമാകുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാനും എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുന്നതിനും എപ്പോഴും എയർ ഫ്രയർ ആണ് മികച്ചത്. ഭക്ഷണത്തിലെ പോഷകങ്ങൾ ഒട്ടും നഷ്ടപ്പെടാതെ വേഗത്തിൽ പാകം ചെയ്യാൻ മൈക്രോവേവാണ് നല്ലത്. എപ്പോഴും മൈക്രോവേവിൽ പാകം ചെയ്യുമ്പോൾ ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.