പുളിച്ച തൈര് ഇനി കളയേണ്ട! വീണ്ടും ഉപയോഗിക്കാൻ ഇതാ മികച്ച വഴികൾ | Kitchen Tips, Find The Clever Ways To Reuse Sour Curd Instead Of Throwing It Away Malayalam news - Malayalam Tv9

Kitchen Tips: പുളിച്ച തൈര് ഇനി കളയേണ്ട! വീണ്ടും ഉപയോഗിക്കാൻ ഇതാ മികച്ച വഴികൾ

Published: 

23 Oct 2026 | 12:15 PM

Kitchen Tips And Tricks: നല്ല നാടൻ കാച്ചിയ മോരുകറിക്കും പുളിശ്ശേരിക്കും ഏറ്റവും അനുയോജ്യം നന്നായി പുളിച്ച തൈരാണ്. അടുക്കളയിൽ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാനും മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിനും പുളിച്ച തൈര് മികച്ച രീതിയിൽ ഉപയോഗിക്കാനാകും. പുളിച്ച തൈരിന്റെ പ്രധാന ഉപയോഗങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. ഇത് പല വിഭവങ്ങൾ തയ്യാറാക്കാനും ചേരുവയാക്കാനും സാധിക്കും.

1 / 5
വീട്ടിലുണ്ടാക്കിയ തൈര് ഫ്രിഡ്ജിൽ വെക്കാൻ മറ്റോ മറന്ന് കട്ടി കൂടി വല്ലാതെ പുളിച്ചുപോയാൽ അത് വെറുതെ കളയേണ്ടതില്ല. അടുക്കളയിൽ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാനും മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിനും പുളിച്ച തൈര് മികച്ച രീതിയിൽ ഉപയോഗിക്കാനാകും. പുളിച്ച തൈരിന്റെ പ്രധാന ഉപയോഗങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. ഇത് പല വിഭവങ്ങൾ തയ്യാറാക്കാനും ചേരുവയാക്കാനും സാധിക്കും. (Image Credit Source: Getty Images)

2 / 5
കാച്ചിയ മോരുകറി/ പുളിശ്ശേരി: നല്ല നാടൻ കാച്ചിയ മോരുകറിക്കും പുളിശ്ശേരിക്കും ഏറ്റവും അനുയോജ്യം നന്നായി പുളിച്ച തൈരാണ്. അല്പം തേങ്ങയും പച്ചമുളകും അരച്ചുചേർത്ത് കടുക് വറുത്തിട്ടാൽ സ്വാദിഷ്ടമായ മോരുകറി തയാറാക്കാം. തേങ്ങ അരച്ചു ചേർക്കുന്നത് അമിതമായ പുളി കുറച്ച് നിർത്താൻ സഹായിക്കും.

3 / 5
സോഫ്റ്റ് ഭട്ടൂര, നാൻ/ ആപ്പങ്ങൾ: ഭഭട്ടൂരയോ പൂരിയെയോ നാനിന്റെയോ മാവ് കുഴയ്ക്കുമ്പോൾ അല്പം പുളിച്ച തൈര് ചേർക്കുന്നത് വളരെ നല്ലതാണ്. കാരണം ഈസ്റ്റ്  ചേർക്കാതെ തന്നെ മാവ് നന്നായി പൊന്തിവരുകയും പഞ്ഞി പോലെ മൃദുവാവുകയും ചെയ്യും. അതുപോലെ ഇൻസ്റ്റന്റ് റവ ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കുമ്പോൾ പുളിച്ച തൈര് ചേർത്ത് മാവ് തയ്യാറാക്കിയാൽ റെസ്റ്റോറന്റ് ശൈലിയിലുള്ള രുചിയും മണവും ലഭിക്കും.

4 / 5
ഇറച്ചി വിഭവങ്ങൾക്ക്: ചിക്കനോ മട്ടണോ വേവിക്കുന്നതിന് മുൻപ് പുളിച്ച തൈരിൽ അല്പം മസാല ചേർത്ത് പുരട്ടി വെച്ചാൽ ഇറച്ചി നല്ല സോഫ്റ്റായി വെന്തുകിട്ടും. അതിനാൽ പുളിച്ച തൈര് ഇനിയെന്ത് ചെയ്യുമെന്ന് ഓർത്ത് ആരും വിഷമിക്കരുത്. ഇത്തരം വിദ്യകൾ പരീക്ഷിച്ചാൽ നിങ്ങൾക്ക് അടുക്കളയിൽ പല കാര്യങ്ങളും ചെയ്യാനാകും. തൈര് അമിതമായി പുളിക്കാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം.

5 / 5
താരനും ചർമ്മത്തിനും: പുളിച്ച തൈരിലെ ലാക്റ്റിക് ആസിഡ് തലയോട്ടിയിലെ താരനും ചൊറിച്ചിലും അകറ്റാൻ വളരെ മികച്ചതാണ്. അല്പം ഉലുവപ്പൊടിയോ ചെറുപയർ പൊടിയോ പുളിച്ച തൈരിൽ കലർത്തി തലയോട്ടിയിൽ തേച്ച് 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. അല്പം കടലമാവും ഒരു നുള്ളു മഞ്ഞൾപ്പൊടിയും പുളിച്ച തൈരിൽ ചാലിച്ച് മുഖത്ത് പുരട്ടുക. ഇത് ചർമ്മത്തിലെ കരിവാളിപ്പ് മാറ്റി സ്വാഭാവിക തിളക്കം നൽകും.

Loading...
Unable to load recommendations.
Follow Us
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി