Coconut Buying Tips: നല്ല തേങ്ങ എങ്ങനെ നോക്കി വാങ്ങാം? ഈ ഒരു കാര്യം മാത്രം നോക്കിയാൽ മതി
Coconut Buying Tips And Tricks: കടയിൽ പോയി വാങ്ങുന്ന തേങ്ങ വീട്ടിലെത്തി ചിരട്ട ഉടയ്ക്കുമ്പോഴായിരിക്കും ഒന്നുങ്കിൽ വെള്ളമില്ലാതെ ഉണങ്ങിപ്പോയതോ, അല്ലെങ്കിൽ അകത്തെ കാമ്പ് ചീഞ്ഞതോ എന്ന് തിരിച്ചറിയുന്നത്. കടക്കാർ തരുന്ന തേങ്ങ കണ്ണുമടച്ച് വാങ്ങാതെ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല കാമ്പും വെള്ളവുമുള്ള തേങ്ങ മാത്രം നമുക്ക് തിരഞ്ഞെടുക്കാം. ചിരട്ടയിൽ ചെറിയ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടോ എന്ന് നിർബന്ധമായും പരിശോധിക്കുക.

അടുക്കളയിൽ ദിവസവും ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന ഒന്നാണ് തേങ്ങ. എന്നാൽ കടയിൽ പോയി വാങ്ങുന്ന തേങ്ങ വീട്ടിലെത്തി ചിരട്ട ഉടയ്ക്കുമ്പോഴായിരിക്കും ഒന്നുങ്കിൽ വെള്ളമില്ലാതെ ഉണങ്ങിപ്പോയതോ, അല്ലെങ്കിൽ അകത്തെ കാമ്പ് ചീഞ്ഞതോ എന്ന് തിരിച്ചറിയുന്നത്. കടക്കാർ തരുന്ന തേങ്ങ കണ്ണുമടച്ച് വാങ്ങാതെ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല കാമ്പും വെള്ളവുമുള്ള തേങ്ങ മാത്രം നമുക്ക് തിരഞ്ഞെടുക്കാം. (Image credit source: Unsplash)

കുലുക്കി നോക്കുക: തേങ്ങ കയ്യിലെടുത്ത് ചെവിക്കടുത്ത് പിടിച്ച് നന്നായി കുലുക്കി നോക്കുന്നതാണ് നല്ല തേങ്ങ തിരിച്ചറിയാൻ സാധിക്കുന്ന പ്രധാനമായ കാര്യം. വെള്ളത്തിന്റെ ശബ്ദം വ്യക്തമായി കേൾക്കുകയാണെങ്കിൽ, തേങ്ങയ്ക്കുള്ളിൽ ധാരാളം വെള്ളമുണ്ടെന്ന് ഉറപ്പുവരുത്താം. ശബ്ദം കേൾക്കുന്നില്ലെങ്കിൽ, തേങ്ങയിൽ വെള്ളം തീരെ കുറവാണ് അല്ലെങ്കിൽ ചിരട്ടയിൽ വിള്ളൽ വീണ് വെള്ളം പുറത്തുപോയി തേങ്ങ കേടായിട്ടുണ്ടാകാം.

കണ്ണുകൾ പരിശോധിക്കുക: തേങ്ങയുടെ മുകൾ ഭാഗത്തുള്ള മൂന്ന് കണ്ണുകൾ ശ്രദ്ധിക്കുക. മൂന്ന് കണ്ണുകളിലും പൂപ്പലോ, നനവോ, വഴുപ്പുള്ള പദാർത്ഥങ്ങളോ പറ്റിപ്പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. തേങ്ങയുടെ കണ്ണ് ഭാഗത്ത് അമർത്തി നോക്കുമ്പോൾ മൃദുവായി ഉള്ളിലേക്ക് പോവുകയോ ദുർഗന്ധം വരികയോ ചെയ്താൽ ആ തേങ്ങ പൂർണ്ണമായും ചീഞ്ഞതായിരിക്കും. അത്തരം തേങ്ങ ഒരുകാരണവശാലും വാങ്ങരുത്.

തട്ടി നോക്കുക: തേങ്ങയിൽ വിരലുകൾ കൊണ്ടോ മറ്റൊരു കട്ടി വസ്തു കൊണ്ടോ ചെറുതായി തട്ടി നോക്കുക. നല്ല പാകമായ, കാമ്പുള്ള തേങ്ങയാണെങ്കിൽ തട്ടുമ്പോൾ നല്ല കട്ടിയുള്ള തടിയിലോ ലോഹത്തിലോ തട്ടുന്നതുപോലുള്ള ശബ്ദം കേൾക്കാം. തട്ടുമ്പോൾ അമർന്ന ശബ്ദമാണ് കേൾക്കുന്നതെങ്കിൽ അത് ഉണങ്ങിയതോ, അകത്ത് കാമ്പ് ഇല്ലാത്തതോ, ചീഞ്ഞതോ ആകാൻ സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യം പരിശോധിക്കാൻ മറക്കരുത്.

ഭാരവും വലിപ്പവും: വലിപ്പത്തേക്കാൾ പ്രധാനം തേങ്ങയുടെ ഭാരമാണ്. ഒരു ചെറിയ തേങ്ങയാണെങ്കിൽ പോലും കയ്യിലെടുക്കുമ്പോൾ അത്യാവശ്യം നല്ല ഭാരം തോന്നണം. ഭാരം കുറഞ്ഞ തേങ്ങകളിൽ കാമ്പും വെള്ളവും കുറവായിരിക്കും. നല്ല തവിട്ടുനിറത്തിലുള്ള തേങ്ങകളാണ് പാകമായത്. പച്ചകലർന്ന നിറമുള്ളവയിൽ വെള്ളം കൂടുതലും കാമ്പ് വളരെ നേർത്തതുമായിരിക്കും. ചിരട്ടയിൽ ചെറിയ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടോ എന്ന് നിർബന്ധമായും പരിശോധിക്കുക.