White Butter Benefits: ശ്രീകൃഷ്ണന് വെണ്ണ ഇത്രയും ഇഷ്ടമായത് വെറുതെയല്ല! ഗുണങ്ങൾ അറിയാമോ?
White Butter Health Benefits: ശരീരത്തിനും തലച്ചോറിനും ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകൾ വെണ്ണയിലുണ്ട്. കുട്ടികൾക്ക് ദിവസവും അല്പം വെണ്ണ നൽകുന്നത് അവരുടെ ബുദ്ധിവികാസത്തിനും പെട്ടെന്ന് ഊർജ്ജം ലഭിക്കാനും സഹായിക്കും. അമ്പാടിയിലെ കൃഷ്ണന് വെണ്ണ ഇത്രയധികം പ്രിയപ്പെട്ടതായത് കേവലം അതിൻ്റെ രുചി കൊണ്ട് മാത്രമല്ല. ശുദ്ധമായ നാടൻ വെണ്ണയ്ക്ക് ആരോഗ്യത്തിലും സൗന്ദര്യത്തിലും വലിയ പങ്കുവഹിക്കാൻ കഴിയുമെന്നത് ഇന്നും പലർക്കും അറിയില്ല. അങ്ങനെയെങ്കിൽ വെണ്ണയുടെ ഗുണങ്ങൾ നമുക്ക് നോക്കാം.

ശ്രീകൃഷ്ണ ജയന്തി അടുത്തെത്തുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്നത് ഉണ്ണിക്കണ്ണന്റെ വെണ്ണ കട്ടുത്തിന്നുള്ള ചില ചെറിയ കള്ളത്തരങ്ങളാണ്. എന്നാൽ അമ്പാടിയിലെ കൃഷ്ണന് വെണ്ണ ഇത്രയധികം പ്രിയപ്പെട്ടതായത് കേവലം അതിൻ്റെ രുചി കൊണ്ട് മാത്രമല്ല. ശുദ്ധമായ നാടൻ വെണ്ണയ്ക്ക് ആരോഗ്യത്തിലും സൗന്ദര്യത്തിലും വലിയ പങ്കുവഹിക്കാൻ കഴിയുമെന്നത് ഇന്നും പലർക്കും അറിയില്ല. അങ്ങനെയെങ്കിൽ വെണ്ണയുടെ ഗുണങ്ങൾ നമുക്ക് നോക്കാം. (Image credit source: Getty Images)

വിറ്റാമിനുകൾ: വെണ്ണയിൽ വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ2 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ ഇയും നാച്ചുറൽ ഫാറ്റുകളും ചർമ്മത്തിലെ ഈർപ്പം നിലനിർത്തി പ്രകൃതിദത്ത തിളക്കം നൽകുന്നു. അതിനാൽ ദിവസവും അല്പം വെണ്ണ കഴിക്കുന്നത് ഇത്തരം ഗുണങ്ങൾ ലഭിക്കാൻ വളരെ നല്ലതാണ്.

എല്ലുകൾക്കും പല്ലുകൾക്കും: വെണ്ണയിൽ ഉയർന്ന അളവിൽ കാൽസ്യവും അതിനെ ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ K2- വും അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെയും പല്ലുകളുടെയും സാന്ദ്രത വർദ്ധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയാനും സഹായിക്കുന്നു. എന്നാൽ കൊളസ്ട്രോൾ പോലുള്ള ആരോഗ്യ പ്രശ്നമുള്ളവർ ഒരിക്കലും അമിതമായി വെണ്ണ കഴിക്കരുത്.

ദഹനവ്യവസ്ഥ: നാടൻ വെണ്ണയിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ കുടലിന്റെ ഭിത്തികളെ ശക്തിപ്പെടുത്തുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. അതിനാൽ വയറ്റിലുണ്ടാകുന്ന അൾസർ, കുടലിലെ വീക്കം എന്നിവ കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്. കുട്ടികൾക്കും അവരുടെ എല്ലിനും പല്ലിനും ബലം നൽകാൻ അല്പം വെണ്ണ കൊടുക്കാവുന്നതാണ്.

ബുദ്ധിശക്തി: ശരീരത്തിനും തലച്ചോറിനും ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകൾ വെണ്ണയിലുണ്ട്. കുട്ടികൾക്ക് ദിവസവും അല്പം വെണ്ണ നൽകുന്നത് അവരുടെ ബുദ്ധിവികാസത്തിനും പെട്ടെന്ന് ഊർജ്ജം ലഭിക്കാനും സഹായിക്കും. കടകളിൽ നിന്ന് വാങ്ങുന്ന പ്രൊസസ്സ് ചെയ്ത വെണ്ണയിൽ ഉപ്പും പ്രിസർവേറ്റീവുകളും കൂടുതലായിരിക്കും. കഴിയുമെങ്കിൽ വീട്ടിൽ തന്നെ വെണ്ണയുണ്ടാക്കി കഴിക്കുന്നതാണ് നല്ലത്.