ഇത് വിരാട് കോലിയുടെ കുട്ടിക്കാലമാണോ?; സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചു 'കോലി' | Little Girls Viral Magic Trick Video Sparks Global Buzz as Fans Spot Uncanny Resemblance to Virat Kohli Malayalam news - Malayalam Tv9

Virat Kohli: ഇത് വിരാട് കോലിയുടെ കുട്ടിക്കാലമാണോ?; സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചു ‘കോലി’

Published: 

08 Jan 2026 | 08:20 AM

Virat Kohli Lookalike: വിരാട് കോലിയുടെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ വൈറൽ. ഒരു കൊച്ചുപെൺകുട്ടിയുടെ വിഡിയോ ആണ് പ്രചരിക്കുന്നത്.

1 / 5
ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിയുടെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ഒരു പെൺകുട്ടി. ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രശസ്ത ഇൻസ്റ്റാഗ്രാം പേജായ 9Gag പങ്കുവെച്ച ഈ വീഡിയോ മിനിട്ടുകൾക്കുള്ളിൽ വൈറലാവുകയായിരുന്നു. (Image Credits- Screengrab)

2 / 5
@oyeenikita എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള വിഡിയോ ആണ് വൈറലാവുന്നത്. ഒരു കൊച്ചു പെൺകുട്ടി ഒരു മാജിക് ട്രിക്ക് അവതരിപ്പിക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. വാതിലിന് പിന്നിൽ മറഞ്ഞുനിന്നുള്ള ഒരു മാജിക്കായിരുന്നു ഇത്.

3 / 5
മാജിക് പ്ലാൻ നന്നായിരുന്നെങ്കിലും പിന്നിലുണ്ടായിരുന്ന കണ്ണാടി കാരണം ഇത് പരാജയപ്പെട്ടു. പക്ഷേ, വിഡിയോ വൈറലായി. പെൺകുട്ടിയുടെ മുഖത്തിന് വിരാട് കോലിയുടെ കുട്ടിക്കാല ചിത്രങ്ങളുമായുള്ള അസാധാരണമായ സാമ്യമാണ് സമൂഹമാധ്യമങ്ങൾ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടിയത്.

4 / 5
വിഡിയോ കണ്ട പലരും വിരാട് കോലിയുടെ കുട്ടിക്കാലത്തെ ഫോട്ടോകൾ കമന്റായി പങ്കുവെച്ചു. കോലിയുടെയും അനുഷ്ക ശർമ്മയുടെയും മകൾ വാമികയാണോ ഇതെന്ന സംശയവും ചിലർ പ്രകടിപ്പിച്ചു. കമൻ്റ് ബോക്സിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കൊഴിക്കുകയാണ്.

5 / 5
വിരാട് കോലി ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 11നാണ് ആരംഭിക്കുക. കോലിയ്ക്കൊപ്പം രോഹിത് ശർമ്മയും ടീമിലുണ്ട്. ശുഭ്മൻ ഗിൽ ആണ് ക്യാപ്റ്റൻ. ഇതിന് ശേഷം ടി20 പരമ്പര ആരംഭിക്കും.

333 വഴി 17 ലക്ഷം;പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കാം
ഫ്രിഡ്ജിൽ ദുർഗന്ധമാണോ? മാറും, ഇതൊന്ന് അറഞ്ഞുവെച്ചോ
പേരയ്ക്ക വൃക്കയിലെ കല്ലിന് കാരണമാകുമോ?
പൈനാപ്പിൾ റോസ്റ്റ് ചെയ്ത് കഴിക്കാം, ഗുണങ്ങളുണ്ട്
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ