വിരാട് കോലി
ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോലി പ്രേം – സരോജ് കോലി ദമ്പതികളുടെ മകനായി 1988 നവംബർ അഞ്ചിന് ന്യൂഡൽഹിയിലാണ് ജനിച്ചത്. നാലാം വയസിൽ ബാറ്റ് പിടിച്ച വിരാട് കൃത്യമായ പ്രതിഭ കാഴ്ചവച്ചെങ്കിലും ഡൽഹി അണ്ടർ 14 ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കാൻ ചില ചരടുവലികളാൽ താരത്തിനായില്ല. പക്ഷേ, അണ്ടർ 15 ടീമിൽ കോലിക്ക് ഇടം ലഭിച്ചു.
2006 നവംബറിൽ വിരാട് ഡൽഹിക്കായി രഞ്ജിയിൽ അരങ്ങേറി. 2008 അണ്ടർ 19 ലോകകപ്പിൽ ക്യാപ്റ്റനായി ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തു. അക്കൊല്ലം ഓഗസ്റ്റിൽ ശ്രീലങ്കക്കെതിരെ ഏകദിനത്തിലും 2010ൽ സിംബാബ്‌വെയ്ക്കെതിരെ ടി-20യിലും 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റിലും അരങ്ങേറി. 2011 ഏകദിന ലോകകപ്പ് നേടിയ ടീമിലും 2013 ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിലും അംഗമായിരുന്നു.
2013ൽ കോലി ഇന്ത്യൻ ഏകദിന നായകനായി. 2014ൽ ടെസ്റ്റ് നായകനും 2017ൽ ടി-20 നായകനുമായി. ടെസ്റ്റിൽ കോലിയുടെ ക്യാപ്റ്റൻസി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ ടീമായി. 2021 – 22 കാലയളവിൽ ക്യാപ്റ്റൻസി രാജിവച്ചു. ഐപിഎലിൽ തുടക്കം മുതൽ ആർസിബി താരമായിരുന്ന കോലി 2013 മുതൽ 2021 സീസൺ വരെ ടീമിനെ നയിച്ചു.
ബാറ്റിംഗിലെ ഏതാണ്ടെല്ലാ റെക്കോർഡുകളും സ്വന്തം പേരിലാക്കിയ കോലിക്ക് രാജ്യം അർജുന, പദ്മശ്രീ, ഖേൽ രത്ന എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ബോളിവുഡ് താരം അനുഷ്ക ശർമയാണ് ജീവിത പങ്കാളി. രണ്ട് മക്കളുണ്ട്.
India vs New Zealand: ‘ആരാധകരുടെ പ്രവൃത്തി ശരിയായി തോന്നിയിട്ടില്ല’; ധോണിയുടെ കാര്യത്തിലും ഈ പ്രവണത ഉണ്ടായിട്ടുണ്ടെന്ന് കോലി
Virat Kohli About Fan Gesture: ആരാധകർ ആർപ്പുവിളിക്കുന്നത് ശരിയല്ലെന്ന് കോലി. പ്രസൻ്റേഷൻ സെറിമണിയിലാണ് താരത്തിൻ്റെ തുറന്നുപറച്ചിൽ.
- Abdul Basith
- Updated on: Jan 12, 2026
- 08:17 am
Virat Kohli: ഇത് വിരാട് കോലിയുടെ കുട്ടിക്കാലമാണോ?; സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചു ‘കോലി’
Virat Kohli Lookalike: വിരാട് കോലിയുടെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ വൈറൽ. ഒരു കൊച്ചുപെൺകുട്ടിയുടെ വിഡിയോ ആണ് പ്രചരിക്കുന്നത്.
- Abdul Basith
- Updated on: Jan 8, 2026
- 08:20 am
കോലിക്കും രോഹിത്തിനുമായി കൂടുതൽ ഏകദിന പരമ്പരകൾ ഒരുക്കൂ; ബിസിസിഐയോട് ആവശ്യപ്പെട്ട് മുൻതാരം
ബാറ്റിങ് ഇതിഹാസങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ടെസ്റ്റ്, ടി20യിൽ നിന്നും വിരമിച്ച് ഏകദിനത്തിൽ കൂടുതൽ സജീവമാകുകയായിരുന്നു. എന്നാൽ ബിസിസിഐ ഏകദിന പരമ്പരകളെക്കാൾ ടെസ്റ്റിനും ടി20ക്കുമാണ് കൂടുതൽ പരിഗണന നൽകുന്നത്.
- Jenish Thomas
- Updated on: Jan 1, 2026
- 22:16 pm
Virat Kohli : വിരാട് കോലിക്ക് മാത്രം എന്താ ഇത്ര സ്പെഷ്യൽ? ഫിറ്റ്നെസ് ടെസ്റ്റ് ലണ്ടണിൽ; ബിസിസിഐക്ക് വിമർശനം
Virat Kohli Fitness Test : എല്ലാ താരങ്ങളും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയാണ് ഫിറ്റ്നെസ് ടെസ്റ്റിന് വിധേയരായത്. ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ ഫിറ്റ്നെസ് ടെസ്റ്റ് പാസായത് കഴിഞ്ഞ ദിവസമായിരുന്നു
- Jenish Thomas
- Updated on: Sep 3, 2025
- 17:06 pm
Virat Kohli : നടിയുടെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തു; പിന്നാലെ ഇൻസ്റ്റഗ്രാം അൽഗോരിതത്തെ പഴിച്ച് വിരാട് കോലി
Virat Kohli Liking Avneet Kaur Photo : ബോളിവുഡ് താരം അവ്നീത് കൗറിൻ്റെ ചിത്രമാണ് വിരോട് കോലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ ലൈക്ക് ചെയ്തത്.
- Jenish Thomas
- Updated on: May 2, 2025
- 23:04 pm
IPL 2025 RCB vs GT : കിങ്ങും പ്രിൻസും നേർക്കുനേർ; ആർസിബിക്കെതിരെ ഗുജറാത്തിന് ടോസ്
IPL 2025 RCB vs GT Toss Update : രണ്ട് മാറ്റങ്ങളുമായി ഗുജറാത്ത് ഇറങ്ങുമ്പോൾ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ആർസിബി മൂന്നാം മത്സരത്തിനിറങ്ങിയിരിക്കുന്നത്
- Jenish Thomas
- Updated on: Apr 2, 2025
- 20:21 pm
IPL 2025 KKR vs RCB : ആർസിബിയുടെ തുടക്കം കിടുക്കി; കിങ് കോലിയുടെ ക്ലാസിക്കിൽ ഏഴ് വിക്കറ്റ് ജയം
IPL 2025 RCB vs KKR Highlights : ഏഴ് വിക്കറ്റിനായിരുന്നു ആർസിബിയുടെ ജയം. 22 പന്തുകൾ ബാക്കി നിർത്തികൊണ്ടായിരുന്നു ബെംഗളൂരു ടീം സീസണിൻ്റെ ഉദ്ഘാടന മത്സരത്തിൽ ജയം സ്വന്തമാക്കിയത്.
- Jenish Thomas
- Updated on: Mar 22, 2025
- 23:34 pm
Champions Trophy 2025: ‘എന്തൊരു കിടിലൻ കളിക്കാരനാണ് വിരാട് കോലി’; കിങിനെ വാനോളം പുകഴ്ത്തി മുഹമ്മദ് റിസ്‌വാൻ
Mohammad Rizwan - Virat Kohli: വിരാട് കോലിയെ പുകഴ്ത്തി പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ. തങ്ങൾക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ കോലിയുടെ പ്രകടനത്തെയാണ് റിസ്‌വാൻ പുകഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യ അനായാസം വിജയിച്ചിരുന്നു.
- Abdul Basith
- Updated on: Feb 24, 2025
- 13:06 pm
Virat Kohli : കോലിക്ക് പരിക്ക്; നാഗ്പൂർ ഏകദിനത്തിൽ ഇല്ല, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി പ്രതീക്ഷകൾക്ക് തിരിച്ചടിയോ?
India vs England Virat Kohli Injury And Fitness Update : വിരാട് കോലിയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റതായിട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ നാഗ്പൂർ ഏകദിനത്തിന് മുന്നോടിയായി അറിയിച്ചത്. കോലിക്ക് പുറമെ പേസർ ജസ്പ്രിത് ബുമ്രയും പരിക്കിൻ്റെ ഭീതിയിൽ പരമ്പരയിൽ നിന്നും മാറി നിൽക്കുകയാണ്.
- Jenish Thomas
- Updated on: Feb 6, 2025
- 15:08 pm
Champions Trophy 2025 : പാകിസ്താനിലും മെയിൻ കിങ് തന്നെ; ചാമ്പ്യൻസ് ട്രോഫിക്കായി ലാഹോറിൽ വിരാട് കോലിയുടെ ബാനർ
Virat Kohli Banner In Lahore For Champions Trophy 2025 : പ്രാദേശിക ടെലിവിഷൻ ചാനലിൻ്റെ ബോർഡിങ് പരസ്യത്തിലാണ് വിരാട് കോലിയുടെ ചിത്രം കണ്ടെത്തിയത്. ഫെബ്രുവരി 19നാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിന് തുടക്കമാകുക
- Jenish Thomas
- Updated on: Jan 30, 2025
- 21:16 pm
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
Virat Kohli Watch Collection : കാഷ്വൽ വസ്ത്രധാരണത്തിലാണ് കൂടുതൽ സമയം വിരാട് കോലിയെ കാണപ്പെടാറുള്ളത്. എന്നാൽ താരം ധരിക്കുന്ന വാച്ചുകൾ ഒരിക്കലും കാഷ്വൽ അല്ല ക്ലാസിക്കാണെന്ന് തന്നെ പറയേണ്ടി വരും.
- Jenish Thomas
- Updated on: Jan 17, 2025
- 23:59 pm
Virat Kohli Restaurant: തീപിടിച്ച വിലയാണല്ലോ കോലി ഇത്; ഒരു പ്ലേറ്റ് ചോളത്തിന് 525 രൂപ
One Plate Bhutta Rate at Virat Kohli's Restaurant: മറ്റ് റസ്റ്റോറന്റുകളെ അപേക്ഷിച്ച് ഇവിടങ്ങളില്‍ ഭക്ഷണങ്ങള്‍ക്ക് തീവിലയായിരിക്കും നല്‍കേണ്ടതായി വരാറുള്ളത്. അത്തരത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ എന്ന യുവതി. മറ്റെവിടെ നിന്നുമല്ല സ്‌നേഹയ്ക്ക് ഈ അനുഭവം ഉണ്ടായിരിക്കുന്നത്, ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ റസ്‌റ്റോറന്റിലാണ് സംഭവം നടക്കുന്നത്.
- Shiji M K
- Updated on: Jan 14, 2025
- 19:42 pm