എപ്പോഴും ശ്രദ്ധിക്കേണ്ട, ഈ ചെടികൾ വീട്ടിൽ വളർത്തിക്കോളൂ... ​ഗുണങ്ങളേറെ | Low Maintenance Indoor Plants for Kitchen Gardening, Care Tips Malayalam news - Malayalam Tv9

Indoor Plants: എപ്പോഴും ശ്രദ്ധിക്കേണ്ട, ഈ ചെടികൾ വീട്ടിൽ വളർത്തിക്കോളൂ… ​ഗുണങ്ങളേറെ

Published: 

24 Mar 2026 | 07:10 PM

Low Maintenance Indoor Plants : അടുക്കളയിൽ ചെടികൾ വെക്കുമ്പോൾ നേരിട്ട് ഗ്യാസ് സ്റ്റൗവിനോ ഓവനോ അടുത്ത് വെക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചെടികൾക്ക് ആവശ്യമായ വായുസഞ്ചാരവും മിതമായ വെളിച്ചവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ആഴ്ചയിലൊരിക്കൽ ഇലകളിലെ പൊടി തുടച്ചുനീക്കുന്നത് ചെടികൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കും.

1 / 5
വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് അടുക്കള. എന്നാൽ അടുക്കളയിലെ ചൂടും ഈർപ്പവും അതിജീവിച്ച് വളരുന്ന ചെടികൾ കണ്ടെത്തുക എന്നത് പലർക്കും വെല്ലുവിളിയാണ്. കുറഞ്ഞ പരിചരണത്തിൽ അടുക്കളയിൽ വളർത്താൻ കഴിയുന്ന ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം.

2 / 5
അടുക്കളയ്ക്ക് അനുയോജ്യമായ പ്രധാന ചെടികളിൽ പ്രധാനമാണ് മണി പ്ലാന്റ്. ഏത് സാഹചര്യത്തിലും എളുപ്പത്തിൽ വളരുന്ന ഒന്നാണിത്. മണ്ണിലോ വെള്ളം നിറച്ച കുപ്പികളിലോ ഇത് വളർത്താം. അടുക്കളയിലെ ജനൽ വശങ്ങളിൽ തൂക്കിയിടുന്നത് കൂടുതൽ ഭംഗി നൽകും.

3 / 5
ഔഷധഗുണമുള്ള കറ്റാർവാഴ അടുക്കളയിൽ വളർത്തുന്നത് വളരെ ഉപകാരപ്രദമാണ്. പൊള്ളലേറ്റാലോ മറ്റോ പെട്ടെന്ന് ഉപയോഗിക്കാൻ ഇത് സഹായിക്കും. നേരിട്ടുള്ള സൂര്യപ്രകാശം അധികം ആവശ്യമില്ലാത്ത ചെടിയാണിത്.

4 / 5
വായുവിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ കഴിവുള്ള സ്പൈഡർ പ്ലാന്റ്, അടുക്കളയിലെ ഷെൽഫുകളിലോ ഹാംഗിംഗ് പോട്ടുകളിലോ വളർത്താൻ അനുയോജ്യമാണ്. മനോഹരമായ വെളുത്ത പൂക്കളുണ്ടാകുന്ന പീസ് ലില്ലി  അടുക്കളയ്ക്ക് ഒരു പ്രത്യേക ലുക്ക് നൽകും. ഈർപ്പമുള്ള അന്തരീക്ഷം ഇഷ്ടപ്പെടുന്ന ഒന്നാണിത്.

5 / 5
അടുക്കളയിൽ ചെടികൾ വെക്കുമ്പോൾ നേരിട്ട് ഗ്യാസ് സ്റ്റൗവിനോ ഓവനോ അടുത്ത് വെക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചെടികൾക്ക് ആവശ്യമായ വായുസഞ്ചാരവും മിതമായ വെളിച്ചവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ആഴ്ചയിലൊരിക്കൽ ഇലകളിലെ പൊടി തുടച്ചുനീക്കുന്നത് ചെടികൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കും.

Follow Us
മാങ്കുളത്ത് അയാൾ വീണില്ല, കുട്ടികൾ രക്ഷകരായി
മരണത്തെ കണ്ട ജവാൻ, ജീവൻ നൽകി പോലീസുകാരൻ
സിപിഎമ്മിനും, ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കെസി വേണുഗോപാല്‍
പെന്‍ഷന്‍ കൊടുക്കുന്നത് വോട്ടിന് വേണ്ടിയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ. രാജന്‍