വീട്ടിൽ ഭാഗ്യവും പോസിറ്റീവ് എനർജിയും നിറയ്ക്കും; ഈ ചെടികൾ വളർത്താം | Lucky Plants for Home That Bring Positive Energy and Good Luck Malayalam news - Malayalam Tv9

Positive Energy Plants for Home: വീട്ടിൽ ഭാഗ്യവും പോസിറ്റീവ് എനർജിയും നിറയ്ക്കും; ഈ ചെടികൾ വളർത്താം

Published: 

21 Oct 2026 | 12:48 PM

Best Lucky Plants to Keep at Home for Wealth and Happiness: മാനസിക സമ്മര്‍ദം കുറയ്ക്കാനും വീടിനുള്ളില്‍ കൂടുതല്‍ സുഖകരമായ അന്തരീക്ഷം ഒരുക്കാനും സഹായിച്ചേക്കാം. വാസ്തു ശാസ്ത്രത്തിലും ഫെങ് ഷൂയിയിലും ചില ചെടികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഐശ്വര്യം, സമൃദ്ധി, സന്തോഷം, സമാധാനം എന്നിവ കൊണ്ടുവരുമെന്നാണ് ഇത്തരം ചെടികളെക്കുറിച്ചുള്ള വിശ്വാസം.

1 / 6
വീടിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ മാത്രമല്ല, മനസിന് സന്തോഷവും സമാധാനവും നല്‍കാനും ചെടികള്‍ക്ക് കഴിയും. പച്ചപ്പുള്ള അന്തരീക്ഷം മാനസിക സമ്മര്‍ദം കുറയ്ക്കാനും വീടിനുള്ളില്‍ കൂടുതല്‍ സുഖകരമായ അന്തരീക്ഷം ഒരുക്കാനും സഹായിച്ചേക്കാം. വാസ്തു ശാസ്ത്രത്തിലും ഫെങ് ഷൂയിയിലും ചില ചെടികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഐശ്വര്യം, സമൃദ്ധി, സന്തോഷം, സമാധാനം എന്നിവ കൊണ്ടുവരുമെന്നാണ് ഇത്തരം ചെടികളെക്കുറിച്ചുള്ള വിശ്വാസം. (Image Credit Source: Getty Images)

2 / 6
മണി പ്ലാന്റ്- വീട്ടില്‍ സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ചെടികളില്‍ പ്രധാനിയാണ് മണി പ്ലാന്റ്. പടര്‍ന്നു വളരുന്ന പച്ച ഇലകള്‍ വീടിന്റെ ഭംഗി കൂട്ടുന്നതിനൊപ്പം പ്രകൃതിയോട് ചേര്‍ന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. വാസ്തു, ഫെങ് ഷൂയി വിശ്വാസങ്ങള്‍ അനുസരിച്ച് ഈ ചെടി വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്.

3 / 6
ലക്കി ബാംബൂ- പേരുപോലെ തന്നെ ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ലക്കി ബാംബൂ അറിയപ്പെടുന്നത്. ഫെങ് ഷൂയി ആചാരങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഈ ചെടി വീട്ടില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. ചെടിയുടെ തണ്ടുകളുടെ എണ്ണത്തിനനുസരിച്ച് വ്യത്യസ്ത ഫലങ്ങള്‍ ലഭിക്കുമെന്ന വിശ്വാസവും നിലവിലുണ്ട്.

4 / 6
പീസ് ലില്ലി- പേരുപോലെ തന്നെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണ് പീസ് ലില്ലിയെ കണക്കാക്കുന്നത്. വെളുത്ത പൂക്കളും കടുംപച്ച ഇലകളും ഈ ചെടിക്ക് പ്രത്യേക ഭംഗി നല്‍കുന്നു. വീടിനുള്ളില്‍ ശാന്തമായ അന്തരീക്ഷം ഒരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പീസ് ലില്ലി നല്ലൊരു തിരഞ്ഞെടുപ്പാണ്.

5 / 6
തുളസി- ഇന്ത്യന്‍ വീടുകളില്‍ ഏറെ പവിത്രമായി കരുതപ്പെടുന്ന സസ്യമാണ് തുളസി. പൂജയ്ക്കും ഔഷധാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന തുളസിക്ക് പരമ്പരാഗത ജീവിതരീതിയില്‍ പ്രത്യേക സ്ഥാനമുണ്ട്. വീടിനെ ശുദ്ധവും ശാന്തവുമായ ഇടമാക്കി നിലനിര്‍ത്താനും കുടുംബത്തിന് ഐശ്വര്യം ലഭിക്കാനും തുളസി സഹായിക്കുമെന്നാണ് വിശ്വാസം.

6 / 6
സ്‌നേക്ക് പ്ലാന്റ്- കുറഞ്ഞ പരിചരണത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഇന്‍ഡോര്‍ ചെടികളില്‍ ഏറെ പ്രചാരമുള്ളതാണ് സ്‌നേക്ക് പ്ലാന്റ്. നീളത്തില്‍ ഉയര്‍ന്നുവളരുന്ന ഇലകള്‍ വീടിന് ആധുനികമായ ഭംഗി നല്‍കുന്നു. ചില വാസ്തു വിശ്വാസങ്ങളില്‍ ഈ ചെടിയെ സംരക്ഷണത്തിന്റെയും പോസിറ്റീവ് എനര്‍ജിയുടെയും പ്രതീകമായി കാണുന്നു.

Loading...
Unable to load recommendations.
Follow Us
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
വെറും വയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത് അറിയാമോ?
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്