Mahashivratri 2026: മഹാശിവരാത്രി ഫെബ്രുവരി 15നോ 16 നോ? കൃത്യമായ തീയതി, ശുഭകരമായ സമയം, വ്രതാനുഷ്ഠാന രീതി അറിയാം
Mahashivratri 2026 Date: ശിവ എന്ന വാക്കിന്റെ അർത്ഥം ഐശ്വര്യം നന്മ ക്ഷേമം എന്നാണ്. അതിനാൽ ശിവരാത്രി എന്നാൽ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെയും നന്മയുടെയും വെളിച്ചത്തിലേക്ക് നയിക്കുന്ന രാത്രി എന്നാണ് അർത്ഥമാക്കുന്നത്...

ഹിന്ദുമതവിശ്വാസത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഉത്സവമാണ് മഹാശിവരാത്രി. ഭഗവാൻ ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പുണ്യകരമായ ദിവസമാണ് മഹാശിവരാത്രി. ശിവ എന്ന വാക്കിന്റെ അർത്ഥം ഐശ്വര്യം നന്മ ക്ഷേമം എന്നാണ്. അതിനാൽ ശിവരാത്രി എന്നാൽ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെയും നന്മയുടെയും വെളിച്ചത്തിലേക്ക് നയിക്കുന്ന രാത്രി എന്നാണ് അർത്ഥമാക്കുന്നത്. (PHOTO: PTI/TV9)

എല്ലാവർഷവും ഫൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി ദിവസത്തിലാണ് ശിവരാത്രി ആഘോഷം. ശിവരാത്രിയുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഐതിഹ്യവും പ്രാധാന്യവും അറിഞ്ഞുകൊണ്ട് വ്രതം അനുഷ്ഠിച്ചെങ്കിൽ മാത്രമേ അതിന്റെ പൂർണ്ണ ഫലം ലഭിക്കുകയുള്ളൂ. (PHOTO: PTI/TV9)

മഹാശിവരാത്രി ദിനത്തിലാണ് ശിവൻ ലിംഗ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നും ശിവനും പാർവതിയും വിവാഹിതരായ ദിവസമാണ് മഹാശിവരാത്രി എന്നുമാണ് ഇതിലെ പ്രധാനപ്പെട്ട ഐതിഹ്യം. കൂടാതെ ലോകത്തെ പ്രളയത്തിൽ നിന്നും രക്ഷിക്കുന്നതിനായി ശിവൻ സ്വയം ത്യാഗം ചെയ്ത ദിവസമായും ശിവരാത്രി ആഘോഷിക്കപ്പെടുന്നു. (PHOTO: PTI/TV9)

ശിവന്റെയും പാർവതിയെയും വിവാഹം കഴിഞ്ഞ ദിവസം ആയതിനാൽ തന്നെ ഇത് പ്രധാനമായും സ്ത്രീകൾ അനുഷ്ഠിക്കുന്നത് നല്ല ഭർത്താവിനെ ലഭിക്കുന്നതിന് വേണ്ടിയാണ്. മഹാശിവരാത്രി വ്രതം ആചരിക്കുന്നത് ഭർത്താവിന് ദീർഘായുസ്സും നല്ല ജീവിത പങ്കാളിയെ ലഭിക്കുന്നതിനും ശ്രേഷ്ഠമായി കണക്കാക്കുന്നു. (PHOTO: PTI/TV9)

ജീവിതത്തിലെ ശുഭകരമായ പല കാര്യങ്ങളും നടക്കുന്നതിന് ശിവരാത്രി ഗുണകരമാണ് എന്നാണ് വിശ്വാസം. അത്തരത്തിൽ ഈ വർഷത്തെ ശിവരാത്രി വരുന്നത് ഫെബ്രുവരി 15 ഞായറാഴ്ചയാണ്. പൂർണ്ണ ഭക്തിയോടെ ഭഗവാനെ സ്മരിച്ചുകൊണ്ട് ശിവരാത്രി അനുഷ്ടിച്ചാൽ ജീവിതത്തിൽ സൗഭാഗ്യങ്ങൾക്ക് കാരണമാകും. നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് വ്രതം അനുഷ്ടിച്ചാൽ മതി. (PHOTO: PTI/TV9)

മഹാശിവരാത്രി ദിനത്തിൽ ഭഗവാൻ ശിവന് പാൽ, വെള്ളം, തേൻ, തേങ്ങാവെള്ളം, കൂവളത്തിന്റെ ഇല, വിഭൂതി, ചന്ദനം എന്നിവ അഭിഷേകം നടത്താവുന്നതാണ്. ശിവരാത്രി എന്നാൽ വെറും ഒരു ഉത്സവം മാത്രമല്ല ഒരു വ്യക്തിയുടെ ആത്മസംയമനം, ത്യാഗം, ധ്യാനം ആത്മീയ ശുദ്ദീകരണം ഒരു മനുഷ്യനിൽ പ്രകടമാകുന്ന അഹങ്കാരം അത്യാഗ്രഹംകോപം തുടങ്ങിയ മാനസിക മാലിന്യങ്ങൾ നീക്കം ചെയ്ത്,(PHOTO: PTI/TV9)

ഹൃദയത്തിൽ ഭഗവാൻ ശിവനെ സ്ഥാപിക്കുക എന്നതാണ് മഹാശിവരാത്രി വ്രതം ലക്ഷ്യം ഇടുന്നത്. അതിനാൽ യഥാർത്ഥ ഭക്തിയോടെ ഈ ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത് ശുഭകരമാണ്.(PHOTO: PTI/TV9)