Bolero Bold: പ്രീമിയം ലുക്ക്! ആരുമൊന്ന് നോക്കിപ്പോകും, ബൊലെറോ ബോൾ‍ഡ് എഡിഷൻ എത്തി | Mahindra Bolero Bold Edition Launched With Premium Look and Upgraded Features, Price Details Here Malayalam news - Malayalam Tv9

Bolero Bold: പ്രീമിയം ലുക്ക്! ആരുമൊന്ന് നോക്കിപ്പോകും, ബൊലെറോ ബോൾ‍ഡ് എഡിഷൻ എത്തി

Published: 

22 Oct 2026 | 06:57 PM

Mahindra Bolero Bold Edition: മഹീന്ദ്ര ദീർഘകാലമായി തുടരുന്ന തങ്ങളുടെ ലെജൻഡറി മോഡലാണ് മഹീന്ദ്ര ബൊലേറോ. വിപണയിൽ എത്തിയിട്ട് വർഷങ്ങൾ ഇത്രയായി എങ്കിലും ഈ വാഹനത്തിന്റെ പ്രധാന്യം ഇപ്പോഴും തുടരുകയാണ്. പഴയ തലമുറയും പുതിയ തലമുറയും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വാ​ഹനമോഡൽ കൂടിയാണ് ബലേറോ. ഇപ്പോഴിതാ ഈ വാഹനത്തിന്റെ പുതിയൊരു എഡിഷൻ കൂടി വിപണിയിൽ എത്തച്ചിരിക്കുകയാണ് കമ്പനി.

1 / 5
ബോൾഡ് എഡിഷൻ (Bold Edition) എന്ന പേരിലാണ് പുതിയ വേരിയന്റിനെ കമ്പനി അവതരിപ്പിച്ചിക്കുന്നത്. ലുക്കിലും ഫീച്ചറുകളിലും കമ്പനി വാഹനത്തിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. കുറച്ചുകൂടി പ്രീമിയം ലുക്ക് വാഹനത്തിന് വന്നിട്ടുണ്ട് എന്ന് വേണം പറയാൻ. പ്രധാന അപ്ഡേറ്റുകൾ എന്തൊക്കെയെന്ന് വിശദമായി നോക്കാം. ( ​Image Credit Source Social Media and Mahindra Website)

2 / 5
ബോൾഡ് എഡിഷനിലെ കൊണ്ടുവന്നിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിലെ ബ്രോൺസ്  നിറം അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിംഗ് പാക്കേജാണ്. വാഹനത്തിന്റെ മുൻഭാഗത്താണ് കൂടുതൽ ബ്രോൺസ് എലമെന്റുകൾ കൊടുത്തരിക്കുന്നത്. വശങ്ങളിൽ നൽകിയിട്ടുള്ള ബോൾഡ് ബോഡി ക്ലാഡിംഗ് ഈ എസ്.യു.വിക്ക് കൂടുതൽ ബോൾഡ് ലുക്ക് സമ്മാനിക്കുന്നു.

3 / 5
അലോയ് വീലുകളുടെ രൂപ കൽപ്പനയിലും മാറ്റമുണ്ട്. അതിലും ബ്രോൺസ് ടച്ച് കൊണ്ടുവന്നിട്ടുണ്ട്. ബ്രോൺസ് നിറമാണ് അലോയ് വീലുകൾക്ക് നൽകിയിരിക്കുന്നത്. അലോയ് വീലാണ് പുതിയ മോഡലിനെ നോർമൽ ബൊലേറോ മോഡിലി‍ൽ നിന്ന് ഒറ്റ നോട്ടത്തിൽ വേറിട്ട് നിർത്തുന്നത്. ഇതിന് പുറമെ റൂഫ് റെയ്ലിലും ബ്രോൺസ് ടച്ച് ഉൾപ്പെടുത്തിയിരിക്കുന്നു.

4 / 5
പുറം ഭാ​ഗത്ത് മാത്രമല്ല ഇന്റീരിയറിലും ബ്രോൺസ് കലാവിരുതകൾ ഏറെയുണ്ട്. സീറ്റ് കവറുകളിലും ബ്രോൺസ് ഡിസൈനാണ് കൊടുത്തിട്ടുള്ളത് എന്തിന് പറയുന്നു ഫ്ലോർ മാറ്റിൽ വരെ ബ്രോൺസ് ലൈനും ബ്രാൻഡിങ്ങും കൊടുത്തിരിക്കുന്നു മഹീന്ദ്ര. ശരിക്കും അകത്തളങ്ങളിലും ഈ ബ്രോൺസ് എലമെന്റ് പ്രീമിയം ഫീൽ നൽകുന്നു.

5 / 5
അതേ സമയം ഒരു ആക്‌സസറീസ് പാക്കേജായി എത്തുന്ന മഹീന്ദ്ര ബൊലേറോ ബോൾഡ് എഡിഷൻ, വാഹനത്തിന്റെ മെക്കാനിക്കൽ വശങ്ങളിൽ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ആക്‌സസറീസ് പാക്കേജിൽ ഒരു റിയർ-വ്യൂ ക്യാമറയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വാഹനം അനായാസം പാർക്ക് ചെയ്യാനും ഇടുങ്ങിയ റോഡുകളിലൂടെയുള്ള യാത്രയിലും സഹായകരമാകുന്നു.

Loading...
Unable to load recommendations.
Follow Us
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം