September OTT Releases: ഇനി ഒടിടിയിൽ വരുന്നത് രണ്ട് പടങ്ങൾ, തീയ്യതി പുറത്ത്
നിരവധി ചിത്രങ്ങൾ ഒടിടിയിൽ എത്തി കഴിഞ്ഞു, ഇതിനൊപ്പം തന്നെ ഇനിയും ചില സൂപ്പർ താര ചിത്രങ്ങളും, ഒടിടിയിൽ മികച്ച വിജയമായ പടങ്ങളും റിലീസ് ചെയ്യാനുണ്ട്. ഇവയെല്ലാം ഒടിടിയിൽ എത്താൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ, സെപ്റ്റംബർ 11, 18 തീയ്യതികളിലായി ചിത്രങ്ങൾ റിലീസ് ചെയ്യും. ഏതൊക്കെയാണ് ആ ചിത്രങ്ങൾ എപ്പോഴൊക്കെ അവ റിലീസ് ചെയ്യും എന്ന് നോക്കാം. സോണി ലിവ്, സീ ഫൈവ്, ഹോട്ട് സ്റ്റാർ പ്ലാറ്റ്ഫോമുകളിലാണ് ഇവ എത്തുന്നത്.

ഒരർഥത്തിൽ നോക്കിയാൽ സെപ്റ്റംബർ മാസം ഒടിടികളുടെ ചാകരയാണ് നിരവധി മലയാളം ചിത്രങ്ങളാണ് വിവിധ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തത്. എന്നാൽ ലിസ്റ്റ് തീർന്നിട്ടില്ലെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.

സെപ്റ്റംബർ 4-ന് സോണി ലിവിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രമായ ഉന്മാദമാണ് ഏറ്റവും ഒടുവിലത്തെ റിലീസ്. കുഞ്ചാക്കോ ബോബനൊപ്പം ലിജോ മോളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ലോകേഷ് കനകരാജും, വാമിക ഗബ്ബിയും പ്രധാന കഥാപാത്രങ്ങളിലെത്തിയ ഡിസിയും സെപ്റ്റംബർ 4-ന് റിലീസായ ചിത്രങ്ങളിലൊന്നാണ്. ഇനി വരാനുള്ള ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ജോജു ജോർജ്ജിനൊപ്പം അർജ്ജുൻ അശോകൻ, സാനിയ ഇയ്യപ്പൻ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ വരവ് സെപ്റ്റംബർ 11-ന് സീ ഫൈവിൽ സ്ട്രീം ചെയ്യും.

വിസ്മയ മോഹൻലാൽ നായികയായെത്തുന്ന സർവ്വൈവൽ ത്രില്ലർ തുടക്കമാണ് ഇനി കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ജിയോ ഹോട്ട് സ്റ്റാറിൽ സെപ്റ്റംബർ 18 മുതൽ ചിത്രം സ്ട്രീം ചെയ്യും. തീയ്യേറ്ററുകളിലും താരതമ്യേനെ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെച്ചത്.