Mammootty: പ്രായം 75, പക്ഷെ വർക്കൗട്ടിലും ഡയറ്റിലും ഒരു വിട്ടുവീഴ്ചയുമില്ല; മമ്മൂട്ടിയുടെ ഒരു ദിവസത്തെ ഡയറ്റ് പ്ലാൻ അറിയാം!
Mammootty's Fitness Secret: മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിക്ക് 75 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഈ പ്രായത്തിലും അദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്നും യുവത്വം ഒട്ടും വിട്ടൊഴിഞ്ഞിട്ടില്ല. ആഹാരത്തിൽ അദ്ദേഹം പുലർത്തുന്ന ചിട്ടയും, കൃത്യമായ വ്യായാമവും സിനിമയിലേക്ക് എത്തുന്ന പുതിയ താരങ്ങൾക്കും സാധാരണക്കാരായ നമുക്കും എക്കാലത്തും മാതൃകയാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇഷ്ടമുള്ള ഭക്ഷണങ്ങലെല്ലാം കഴിക്കാമെങ്കിലും അതിൻ്റെ അളവ് പകുതിയായി കുറക്കണം എന്നതാണ് മമ്മൂട്ടി തനിക്ക് നൽകിയ പ്രധാന ഉപദേശമെന്ന് നടൻ സൂര്യ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “ഇഷ്ടമുള്ളതെല്ലാം കഴിക്കാം പക്ഷേ ഇഷ്ടമുള്ള അത്ര കഴിക്കരുത്” എന്ന് മമ്മൂട്ടി പലപ്പോഴും പറയുന്നത് നമ്മൾ തന്നെ കേട്ടിട്ടുണ്ടല്ലോ. (Image Credit source: Facebook Mammootty)

മനസ്സിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം അവ മിതമായ അളവിൽ മാത്രം കഴിക്കുക എന്നതാണ് മമ്മൂട്ടിയുടെ പ്രധാന ഡയറ്റ് രഹസ്യം. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ആഹാരം കൃത്യമായ അളവിൽ കഴിക്കുകയാണെങ്കിൽ മമ്മൂട്ടിയെ പോലെയാകാൻ കഴിയില്ലെങ്കിലും പ്രായത്തെ മറികടന്നും യുവത്വം നിലനിർത്താൻ നമുക്ക് സാധിക്കും.

മമ്മൂട്ടിയുടെ ഇഷ്ട ഭക്ഷണങ്ങൾ മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം രഹസ്യമൊന്നുമല്ല. രാവിലെ ഓട്സ്, മുട്ടയുടെ വെള്ള, പപ്പായ, കുതിർത്ത ബദാം എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രഭാതഭക്ഷണം. ചോറിന് പകരമായി ഓട്സ് പുട്ടും, ഗോതമ്പ് പുട്ടും, എരിവ് കുറഞ്ഞ മീൻ കറിയുമാണ് ഉച്ചയ്ക്ക് അദ്ദേഹം പ്രധാനമായും കഴിക്കാറുള്ളത്. രാത്രിയിൽ ഗോതമ്പോ ഓട്സോ ഉപയോഗിച്ചുള്ള ദോശക്കൊപ്പം ചിക്കനോ മീനോ അദ്ദേഹം കഴിക്കും.

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മധുരപലഹാരങ്ങളും അദ്ദേഹം പരമാവധി ഒഴിവാക്കാറുണ്ട്. ഇതിലൂടെ അനാവശ്യമായ അളവിൽ കലോറി ശരീരത്തിൽ എത്തുന്നില്ല എന്ന് ഉറപ്പാക്കാൻ അദ്ദേഹത്തിന് സാധിക്കും. ഇതിന് പകരമായി പച്ചക്കറികൾ, പഴങ്ങൾ, നട്സ്, മുട്ട, മത്സ്യം തുടങ്ങിയവയാണ് അദ്ദേഹം പ്രധാനമായും ഡയറ്റിൽ ഉൾപ്പെടുത്താറുള്ളത്. 6

കൃത്യമായ ഭക്ഷണത്തോടൊപ്പം തന്നെ ദിവസവുമുള്ള ജിം വർക്കൗട്ടുകളും അദ്ദേഹത്തിൻ്റെ മികച്ച ഫിറ്റ്‌നസിന് പിന്നിലെ പ്രധാന കാരണമാണ്. പ്രായം കൂടുന്തോറും പേശികളുടെ ബലം കുറയുന്നത് സ്വാഭാവികമാണ്. അതിനാൽ പേശികൾക്ക് കരുത്ത് നൽകുന്ന റെസിസ്റ്റൻസ് വർക്കൗട്ടുകൾ മുടങ്ങാതെ ചെയ്യേണ്ടതുണ്ട്. വ്യായാമത്തിനും ഭക്ഷണത്തിനും ഒപ്പം ആവശ്യത്തിന് ഉറക്കവും വിശ്രമവും ശരീരത്തിന് നൽകാനും ശ്രദ്ധിക്കണം.