മാമ്പഴം വെറുതേ കഴിക്കേണ്ട... ഒരു സിംപിൾ പുഡിം​ഗ് ആയാലോ? | Mango Pudding with Just 4 Ingredients, Easy Summer Recipe Malayalam news - Malayalam Tv9

Mango Pudding: മാമ്പഴം വെറുതേ കഴിക്കേണ്ട… ഒരു സിംപിൾ പുഡിം​ഗ് ആയാലോ?

Updated On: 

27 Mar 2026 | 05:26 PM

Mango Pudding with Just 4 Ingredients: വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കേവലം നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന 'മാംഗോ പുഡ്ഡിംഗ്' റെസിപ്പിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പാചകത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ ഇത് പരീക്ഷിക്കാവുന്നതാണ്. വേനൽച്ചൂടിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം മാമ്പഴത്തിന്റെ തനതായ രുചി നിലനിർത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

1 / 5
മാമ്പഴക്കാലം എത്തിയതോടെ വൈവിധ്യമാർന്ന വിഭവങ്ങൾ പരീക്ഷിക്കുന്ന തിരക്കിലാണ് മലയാളികൾ. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കേവലം നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന മാംഗോ പുഡ്ഡിംഗ് തയ്യാറാക്കിയാലോ? പാചകത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ ഇത് പരീക്ഷിക്കാവുന്നതാണ്.

2 / 5
ഇതിനായി ആദ്യം മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി പഞ്ചസാര ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഒരു പാത്രത്തിൽ പാലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് അല്പം പാലിൽ കലക്കി വെച്ചിരിക്കുന്ന കോൺഫ്ലവർ ചേർത്ത് ഇളക്കുക. മിശ്രിതം കുറുകി വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന മാമ്പഴ പ്യൂരി ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.

3 / 5
ഇത് ഒരു പുഡ്ഡിംഗ് ട്രേയിലോ ബൗളിലോ ഒഴിച്ച് തണുപ്പിക്കാൻ വയ്ക്കുക. നന്നായി സെറ്റായ ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് വിളമ്പാം. വേനൽച്ചൂടിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം മാമ്പഴത്തിന്റെ തനതായ രുചി നിലനിർത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

4 / 5
പുഡ്ഡിംഗ് വിളമ്പുന്നതിന് മുൻപായി മുകളിൽ ചെറിയ മാമ്പഴ കഷ്ണങ്ങളോ , ബദാം, പിസ്ത തുടങ്ങിയ നട്സുകളോ ചേർക്കുന്നത് കാണാൻ ഭംഗിയും കഴിക്കാൻ രുചിയും നൽകും. സാധാരണ പുഡ്ഡിംഗുകളിൽ ചേർക്കാറുള്ള ജിലാറ്റിനോ ചൈനാ ഗ്രാസോ ഇല്ലാതെ തന്നെ കോൺഫ്ലവർ ഉപയോഗിച്ച് ഇത് പെർഫെക്റ്റ് ആയി സെറ്റ് ചെയ്യാമെന്നതാണ് ഈ റെസിപ്പിയുടെ പ്രത്യേകത.

5 / 5
കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ വരെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചാൽ മാത്രമേ പുഡ്ഡിംഗ് കൃത്യമായ രൂപത്തിൽ ലഭിക്കുകയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വെറുതെ ഫ്രിഡ്ജിൽ വെച്ചാലും ഇത് കൃത്യമായി കിട്ടും. ഫ്രീസറിൽ വെയ്ക്കേണ്ടതിന്റെ ആവശ്യകത ഇല്ല.

Follow Us
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?
എടിഎമ്മിൽ കയറുന്നവർ സൂക്ഷിക്കണം, ഉള്ളിൽ പാമ്പ്