Victoris Aurum Edition: വിക്ടോറിസിന്റെ ഓറം എഡിഷനെ അവതരിപ്പിച്ച് മാരുതി, പ്രധാന മാറ്റങ്ങൾ ഇതാ... | Maruti Suzuki Launches Victoris Aurum Edition, Key Chenges and Features Explained Malayalam news - Malayalam Tv9

Victoris Aurum Edition: വിക്ടോറിസിന്റെ ഓറം എഡിഷനെ അവതരിപ്പിച്ച് മാരുതി, പ്രധാന മാറ്റങ്ങൾ ഇതാ…

Published: 

24 Oct 2026 | 11:52 PM

Maruti Suzuki Victoris Aurum Edition: മാരുതിയുടെ മുൻനിര കോംപാക്ട് എസ്.യു.വി കാർ മോഡലാണ് വിക്ടോറിസ് (Victoris). ഈ മോഡലിനെ കമ്പനി വിപണയിൽ എത്തിച്ചിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്. അതിന്റെ ഭാ​ഗമായി മാരുതി സുസുക്കി തങ്ങളുടെ വിക്ടോറിസ് എസ്‌യുവിക്ക് 'ഓറം എഡിഷൻ' (Aurum Edition) പ്രത്യേക എഡിഷനെ അവതരിപ്പിച്ചിരിക്കുകയാണ്.

1 / 5
ഒരു കിറ്റ് രൂപത്തിൽ 22,990 രൂപ വില വരുന്ന ഈ എഡിഷൻ മോഡൽ സ്ട്രോങ്ങ് ഹൈബ്രിഡ് (Strong Hybrid) വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മാരുതി സുസുക്കി വിക്ടോറിസിന്റെ എക്സ്-ഷോറൂം വില 10.50 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ്  വരുന്നത്.

2 / 5
ഓറം എഡിഷൻ മോഡലിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ - മുൻവശം, വശങ്ങൾ, പിൻഭാഗം എന്നിവിടങ്ങളിലെ സ്കിഡ് പ്ലേറ്റുകളിലും വീൽ ആർച്ചുകളിലും കോപ്പർ ഫിനിഷ് നിറത്തിലുള്ള ഇൻസേർട്ട്സ് നൽകിയിട്ടുണ്ട്; ഇത് വാഹനത്തിന് സവിശേഷമായ ഒരു രൂപം സമ്മാനിക്കുന്നു.

3 / 5
കൂടാതെ, ഫ്രണ്ട് ഗ്രിൽ, ഫെൻഡറുകൾ, ബമ്പറുകൾ, ബോഡി സൈഡ് മോൾഡിംഗുകൾ, ഡോർ വൈസറുകൾ എന്നിവയിൽ ക്രോം ആക്സസറികളും ഉൾക്കൊള്ളിച്ചിരിക്കുന്നു.

4 / 5
ഇന്റീരിയറിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ 3D ക്യാബിൻ മാറ്റുകൾ, 3D ബൂട്ട് മാറ്റ്, റിയർ ട്രങ്ക് സിൽ ഗാർഡ് എന്നിവ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്.

5 / 5
 വിക്ടോറിസ് (Victoris) വിപണിയിലെത്തി ആദ്യ വർഷം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ സൂചിപ്പിക്കുന്ന രീതിയിൽ, സ്വർണം എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ പതിപ്പിന് ഓറം എന്നപേര് നൽകിയത്.

Loading...
Unable to load recommendations.
Follow Us
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
ഈന്തപ്പഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്?
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി