മഴ പ്രശ്നമല്ല, ടെറസിലും വീട്ടുവളപ്പിലും ഈ പച്ചക്കറികൾ നട്ടോളൂ... | Monsoon Vegetable Farming in Kerala, Best Crops to Grow Malayalam news - Malayalam Tv9

Monsoon farming: മഴ പ്രശ്നമല്ല, ടെറസിലും വീട്ടുവളപ്പിലും ഈ പച്ചക്കറികൾ നട്ടോളൂ…

Published: 

05 Jun 2026 | 12:00 PM

Monsoon Vegetable Farming in Kerala: വിലക്കയറ്റവും രാസവസ്തുക്കളുടെ ഉപയോ​ഗവും പച്ചക്കറി കൃഷിയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയാണ്. പ്രത്യേകിച്ച്, പച്ചക്കറി ലഭ്യത തീരെക്കുറഞ്ഞ സമയമാണ് മഴക്കാലം. അതുകൊണ്ട് ടെറസിലും വീട്ടുവളപ്പിലുമൊക്കെ പച്ചക്കറി നടാവുന്നതാണ്. ഈ മൺസൂൺ കാലത്ത് നടാൻ അനുയോജ്യമായ പച്ചക്കറികൾ ഏതെല്ലാമാണെന്ന് അറിഞ്ഞാലോ?

1 / 5
മഴക്കാലത്ത് വളരെ എളുപ്പത്തിലും വേഗത്തിലും വിളവ് തരുന്ന പച്ചക്കറികൾ നിങ്ങളുടെ ടെറസിലും വീട്ടുവളപ്പിലും നടാവുന്നതാണ്. മഴക്കാലത്ത് നല്ല ശ്രദ്ധ കൊടുക്കേണ്ടതും അനിവാര്യമാണ്. വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമാണ് കൃഷിക്കായി തെരെഞ്ഞടുക്കേണ്ടത്. തടമെടുത്ത് നടുന്നതിന് പകരം മണ്‍കൂനയാക്കി നടാം.അതോടൊപ്പം കരിയില ഇടാനും മറക്കരുത്. (Image Credit source: Getty Images)

2 / 5
മഴക്കാലത്ത് നടാവുന്ന ഏറ്റവും അനുയോജ്യമായ പച്ചക്കറിയാണ് വെണ്ട. വിത്തുകൾ 24 മണിക്കൂർ കുതിർത്ത് നേരിട്ട് മണ്ണിലോ ഗ്രോബാഗിലോ നടാവുന്നതാണ്. 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ള വെണ്ട പൂവിടുകയും മൂന്ന് മാസത്തോളം കായ്ക്കുകയും ചെയ്യും. ജൈവവളം അടിവളമായി നൽകാം.

3 / 5
കത്തിരിക്ക അല്ലെങ്കിൽ വഴുതനയും നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ നടാം. ആവശ്യമെങ്കിൽ താങ്ങ് നൽകേണ്ടതുമാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നട്ടാണ് കൃഷി ചെയ്യേണ്ടത്.40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കകം വിളവെടുപ്പ് തുടങ്ങാം.

4 / 5
കോവൽ, പയർ, ബീൻസ്, പടവലം തുടങ്ങിയ വള്ളിച്ചെടികളും നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ നടാം. മഴയെ പ്രതിരോധിക്കാൻ ശേഷിയുള്ള നല്ല വിത്തുകൾ തിരഞ്ഞെടുക്കാം. കനത്ത മഴയുള്ളപ്പോൾ വിത്തുകൾ നേരിട്ട് മണ്ണിൽ നടരുത്. തൈകൾ ഉപയോഗിക്കാം.

5 / 5
മുളകും മഴക്കാലത്ത് നടാൻ അനുയോജ്യമാണ്. വിത്തുകള്‍ പാകി മുളപ്പിച്ച തൈകൾ നടാം. ചെടികള്‍ നടുമ്പോള്‍ അല്‌പം അകലം പാലിച്ച് വേണം നടാൻ. തൈ നട്ട് ഏകദേശം അമ്പത്  ദിവസം മുതല്‍ തന്നെ വിളവെടുപ്പ് തുടങ്ങാവുന്നതാണ്. അടിവളമായി ചെടിയൊന്നിവ് അരക്കിലേ ജൈവവളം വീതം നൽകുന്നത് നല്ലതാണ്.

Follow Us
Related Photo Gallery
Potato Peels Benefits: വലിച്ചെറിയുന്ന ഉരുളക്കിഴങ്ങ് തൊലിയിൽ ഒളിഞ്ഞിരിക്കുത്: ആരോഗ്യവും രുചിയും കൂട്ടാൻ ചെയ്യേണ്ടത്
Sajna Noor: കേസ് കൊടുക്കും, കൊല്ലാക്കൊല ചെയ്യരുത്! സംഭവിച്ചത് എന്താണെന്ന് അറിയില്ല; വിവാദ പോസ്റ്റിൽ പ്രതികരണവുമായി സജ്നാ നൂർ
Weight Loss Tips: തടി കുറയ്ക്കാൻ നോക്കുന്നവർ ദിവസവും എത്ര മുട്ട കഴിക്കണം? മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ
Health Tips: കംഫർട്ടിനേക്കാൾ പ്രധാനം കാഴ്ചപ്പാട്: സോഷ്യൽ മീഡിയയിൽ തരംഗമായി വിൻഡോ സീറ്റ് തിയറി
Bengaluru Weather Update: ബെംഗളൂരുവില്‍ അതിശക്തമായ മഴ, യെല്ലോ-ഓറഞ്ച് അലര്‍ട്ടുണ്ട്; 6 ദിവസം മഴ നനയാം
Vaidhriti Yog 2026: ധനു ഉൾപ്പടെ രാശിക്കാരെ ഭാ​ഗ്യം തുണയ്ക്കും! സൂര്യനും ചന്ദ്രനും ഇന്ന് വൈധൃതി യോഗം സൃഷ്ടിക്കുന്നു
നെല്ലിക്ക ദിവസവും കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മുളകരിഞ്ഞ് കൈ നീറിയാൽ അല്പം തൈര് മതി! അടുക്കള രഹസ്യങ്ങൾ
ട്രോളിങ് വരുന്നു; മീൻ വാങ്ങി ഫ്രീസറിൽ വക്കുമ്പോൾ അറിയണം
പ്രോട്ടീൻ അമിതമായാൽ അപകടം, ശ്രദ്ധിക്കേണ്ടത്
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം