പാത്രം കഴുകുന്ന ലിക്വിഡ് ആരോഗ്യത്തിന് ഹാനികരം? ഒഴിവാക്കാൻ ഇങ്ങനെ ചെയ്യാം | Most Toxic Item in Your Kitchen, What Are The Alternatives Of Chemical Dish wash Liquids Malayalam news - Malayalam Tv9

Kitchen Tips: പാത്രം കഴുകുന്ന ലിക്വിഡ് ആരോഗ്യത്തിന് ഹാനികരം? ഒഴിവാക്കാൻ ഇങ്ങനെ ചെയ്യാം

Published: 

28 Mar 2026 | 01:37 PM

Dish Wash Liquids Chemicals: ചൂടുള്ള ആഹാരം ഈ പാത്രങ്ങളിൽ വിളമ്പുമ്പോൾ ആ കെമിക്കലുകൾ ഭക്ഷണത്തിൽ കലരുകയും അത് നമ്മുടെ ഉള്ളിലേക്ക് എത്തുകയും ചെയ്യുന്നു. സോഡിയം ലോറിൽ സൾഫേറ്റ് പോലുള്ള കെമിക്കലുകൾ വയറ്റിലെത്തുന്നത് ഗ്യാസ്ട്രൈറ്റിസ്, കുടൽ സംബന്ധമായ അസ്വസ്ഥതകൾ എന്നിങ്ങനെയുള്ള ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

1 / 5
പാത്രങ്ങൾ വെട്ടിത്തിളങ്ങാൻ വീട്ടമ്മമാർ സ്ഥിരമായി ഉപയോ​ഗിക്കുന്നതാണ് ഡിഷ് വാഷ് ലിക്വിഡുകൾ. എന്നാൽ ഇത് ശരിക്കും നമ്മുടെ ആരോ​ഗ്യത്തിന് നല്ലതാണോ. ശരിയായി കഴുകിക്കളഞ്ഞില്ലെങ്കിൽ ആഹാരത്തോടൊപ്പം നമ്മുടെ ശരീരത്തിലെത്തുന്നത് മാരകമായ വിഷവസ്തുക്കളാണെന്ന് ഓർക്കണം. (Image Credits: Getty Images)

2 / 5
പാത്രങ്ങളിലെ എണ്ണമയവും അഴുക്കും കളയാൻ ഡിഷ് വാഷ് ലിക്വിഡുകൾ നല്ലതാണ്. ഇതിൽ സർഫക്റ്റന്റുകൾ എന്ന രാസവസ്തുക്കളാണ് കൂടുതലായും അടങ്ങിയിരിക്കുന്നത്. നമ്മൾ എത്രത്തവണ പാത്രങ്ങൾ വെള്ളത്തിൽ കഴുകിയാലും ഇവ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. പാത്രങ്ങളുടെ ഉപരിതലത്തിൽ  സോപ്പിൻ്റെ നേർത്ത പാളികൾ അവശേഷിക്കാൻ സാധ്യതയുണ്ട്.

3 / 5
ചൂടുള്ള ആഹാരം ഈ പാത്രങ്ങളിൽ വിളമ്പുമ്പോൾ ആ കെമിക്കലുകൾ ഭക്ഷണത്തിൽ കലരുകയും അത് നമ്മുടെ ഉള്ളിലേക്ക് എത്തുകയും ചെയ്യുന്നു. സോഡിയം ലോറിൽ സൾഫേറ്റ് പോലുള്ള കെമിക്കലുകൾ വയറ്റിലെത്തുന്നത് ഗ്യാസ്ട്രൈറ്റിസ്, കുടൽ സംബന്ധമായ അസ്വസ്ഥതകൾ എന്നിങ്ങനെയുള്ള ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കൃത്രിമ സുഗന്ധത്തിനായി ഉപയോഗിക്കുന്ന ഫാലേറ്റുകൾ ശരീരത്തിലെ ഹോർമോൺ പ്രവർത്തനത്തെ നശിപ്പിക്കുന്നു.

4 / 5
പാത്രത്തിൽ നേരിട്ട് ലിക്വിഡ് ഒഴിക്കരുത്. പകരം ഒരു കപ്പ് വെള്ളത്തിൽ കുറച്ച് തുള്ളികൾ മാത്രം ചേർത്ത് നേർപ്പിച്ചു ഉപയോഗിക്കുന്നതാണ് സുരക്ഷിതം. സോപ്പിന്റെ അംശം പൂർണ്ണമായും പോയെന്ന് ഉറപ്പാക്കാൻ നന്നായി ശുദ്ധജലത്തിൽ ‍കഴുകുക. ബാക്ടീരിയകളും സോപ്പും തങ്ങിനിൽക്കാൻ സാധ്യതയുള്ളതിനാൽ സ്ക്രബ്ബറുകൾ ഇടയ്ക്കിടെ മാറ്റുന്നത് നല്ലതാണ്. അവ വൃത്തിയായി കഴുകി വയ്ക്കുകയും വേണം.

5 / 5
നാരങ്ങയും വിനാഗിരിയും, ഉപയോ​ഗിക്കുന്നത് എണ്ണമയം കളയാൻ വളരെ നല്ലതാണ്. അതുപോലെ കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ ഉപയോ​ഗിക്കാവുന്നതാണ്. പണ്ട് കാലം മുതൽ ഉപയോഗിച്ചു വരുന്ന പ്രകൃതിദത്ത സോപ്പാണ് റീത്ത (ഒരുതരം കായ). ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ ലായനി പാത്രം കഴുകാൻ ഉപയോ​ഗിക്കാവുന്നതാണ്.

Follow Us
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?