'ദിവസവും ഒരു മണിക്കൂര്‍ മാറ്റിവെക്കൂ'! ജെന്‍സികള്‍ക്ക് ധോണിയുടെ ഉപദേശം | MS Dhoni’s powerful advice to Gen Z and millennials on health and fitness Malayalam news - Malayalam Tv9

‘ദിവസവും ഒരു മണിക്കൂര്‍ മാറ്റിവെക്കൂ’! ജെന്‍സികള്‍ക്ക് ധോണിയുടെ ഉപദേശം

Published: 

25 Oct 2026 | 10:10 PM

MS Dhoni’s health advice: ആരോഗ്യവുമായി ബന്ധപ്പെട്ടാണ് തനിക്ക് ഉപദേശിക്കാനുള്ളതെന്ന് ധോണി പറഞ്ഞു. കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഭക്ഷണരീതിയാണ് ഇന്ത്യയില്‍ കൂടുതലായും പിന്തുടരുന്നത്. പണ്ട് നമ്മുടെ ദൈനംദിന ജീവിതത്തിൽ കഠിനമായ ശാരീരിക അധ്വാനം കൂടുതലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാൾക്ക് ശാരീരികക്ഷമതയ്ക്കായി ഒരു മണിക്കൂർ മാറ്റിവെക്കാനും, അതോടൊപ്പം ലളിതമായ ഭക്ഷണശീലങ്ങൾ പിന്തുടരാനും കഴിയുമെങ്കിൽ, അത് വളരെ മികച്ച കാര്യമായിരിക്കുമെന്നും ധോണി.

1 / 5
പുതുതലമുറയ്ക്ക് ഫിറ്റ്‌നസ് ഉപദേശങ്ങളുമായി എംഎസ് ധോണി.  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോയിലൂടെയാണ് ധോണിയുടെ ഉപദേശങ്ങള്‍ പുറത്തുവന്നത്. ഇത് എന്ന് ചിത്രീകരിച്ച വീഡിയോ ആണെന്ന് വ്യക്തമല്ല. ജെന്‍സി, ജെന്‍ ആല്‍ഫ, മില്ലേനിയലുകള്‍ എന്നിവര്‍ക്കാണ് ധോണിയുടെ ഉപദേശം (Image Credit Source: PTI).

2 / 5
രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പാടുപെടുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധോണി. ആരോഗ്യവുമായി ബന്ധപ്പെട്ടാണ് തനിക്ക് ഉപദേശിക്കാനുള്ളതെന്ന് ധോണി പറഞ്ഞു. കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഭക്ഷണരീതിയാണ് ഇന്ത്യയില്‍ കൂടുതലായും പിന്തുടരുന്നത്. പണ്ട് നമ്മുടെ ദൈനംദിന ജീവിതത്തിൽ കഠിനമായ ശാരീരിക അധ്വാനം കൂടുതലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

3 / 5
ഇപ്പോൾ, അതേ ഭക്ഷണശീലങ്ങൾ പുതിയ തലമുറയിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ ശാരീരിക അധ്വാനവും ആക്റ്റിവിറ്റിയും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് താഴെയിറങ്ങുമ്പോൾ തന്നെ ഒരു ഓട്ടോയോ ടാക്സിയോ വിളിക്കുന്നു. ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ഒരു വാഹനത്തിനുള്ളിലും, അവിടെയെത്തിയാൽ ഒരു ഡെസ്കിന് മുന്നിലും നിങ്ങൾ ഇരിക്കുന്നുവെന്നും ധോണി പറഞ്ഞു.

4 / 5
ശാരീരിക അധ്വാനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. തങ്ങള്‍ വളർന്നുവരുന്ന കാലത്ത് ഇന്ത്യയിൽ ഫാസ്റ്റ് ഫുഡ് സംസ്കാരം കണ്ടുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അത് അതിന്റെ ഉച്ചസ്ഥായിയിലാണ്. മധുരമുള്ളതും എണ്ണയിൽ വറുത്തതുമായ ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. രാജ്യത്തിലെ വളരെ ചെറിയൊരു വിഭാഗം ആളുകൾ ഫിറ്റ്നസിന് പ്രാധാന്യം നൽകുന്നവരായി മാറിയിട്ടുണ്ട്, എന്നാൽ ആ ചെറിയ വിഭാഗത്തെക്കുറിച്ചല്ല നമ്മൾ സംസാരിക്കുന്നതെന്നും ധോണി പറഞ്ഞു.

5 / 5
സ്കൂളിലെ എല്ലാ കായിക ഇനങ്ങളിലും പങ്കെടുക്കാൻ താന്‍ വിദ്യാര്‍ത്ഥികളോട് ഉപദേശിക്കും. പ്രത്യേക കഴിവുകൾ ഉണ്ടായിരിക്കാം, അത് കണ്ടെത്തി പരിപോഷിപ്പിക്കുക. 30-ഓ 35-ഓ വയസ്സെത്തുമ്പോൾ, ജീവിതത്തിന്റെ മധ്യഘട്ടം കൂടുതൽ മികച്ചതാക്കാൻ നിങ്ങൾക്ക് സാധിച്ചുവെന്ന് ബോധ്യപ്പെടും. ഒരാൾക്ക് ശാരീരികക്ഷമതയ്ക്കായി ഒരു മണിക്കൂർ മാറ്റിവെക്കാനും, അതോടൊപ്പം ലളിതമായ ഭക്ഷണശീലങ്ങൾ പിന്തുടരാനും കഴിയുമെങ്കിൽ, അത് വളരെ മികച്ച കാര്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ
കുരുമുളക് നട്ടാലോ.. ​ഗ്രോബാ​ഗിലും പറ്റും!
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
തേങ്ങ എളുപ്പത്തിൽ പൊട്ടിക്കാൻ അഞ്ച് വഴികൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി