മുംബൈ മെട്രോയുടെ വേഗത ഉയരുന്നു; ലൈന്‍ 6ലെ ആ ജോലിയും പൂര്‍ത്തിയായി | Mumbai Metro Line 6 construction completed set for faster commute vikhroli swami samarth nagar Malayalam news - Malayalam Tv9

Mumbai Metro: മുംബൈ മെട്രോയുടെ വേഗത ഉയരുന്നു; ലൈന്‍ 6ലെ ആ ജോലിയും പൂര്‍ത്തിയായി

Published: 

27 Apr 2026 | 10:52 AM

Mumbai Metro Line 6 Fully Constructed Set to Transform Daily Commute: സ്വാമി സമര്‍ത്ഥ നഗറില്‍ നിന്ന് ജോഗേശ്വരി, വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ, പവായ് വഴി വിക്രോളിയില്‍ പാത എത്തിച്ചേരും. നാല് മെട്രോ ലൈനുകള്‍ക്ക് ഇന്റര്‍ചേഞ്ചുകളുള്ള ഒരു സുപ്രധാന പാതയാണ് മുംബൈ മെട്രോ പിങ്ക് ലൈന്‍. യാത്രക്കാര്‍ ഏറെ നാളായി കാത്തിരുന്ന ഒരു പാത കൂടിയാണിത്.

1 / 5
മുംബൈ മെട്രോ യാത്രക്കാര്‍ക്ക് ഇരട്ടിമധുരത്തിന്റെ നാളുകള്‍. സ്വാമി സമര്‍ത്ഥ് നഗര്‍ മുതല്‍ വിക്രോളി വരെയുള്ള 14.5 കിലോമീറ്റര്‍ ലൈന്‍ 6 ല്‍ നടന്നിരുന്ന സുപ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജോഗേശ്വരി മേഖലയിലെ വെസ്‌റ്റേണ്‍ റെയില്‍വേയുടെ വര്‍ക്കിങ് ലൈനില്‍ തൂണുകള്‍ സ്ഥാപിക്കുക, സ്റ്റീല്‍ കോമ്പോസിറ്റ് സ്പാന്‍ സ്ഥാപിക്കുക തുടങ്ങിയ ജോലികള്‍ ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടെയാണ് പൂര്‍ത്തിയാക്കിയത്. (Image Credit Source: Getty Images and PTI)

2 / 5
14.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് മെട്രോ പാതയാണ് ലൈന്‍ 6. ആകെ 13 സ്റ്റേഷനുകളാണ് ഇതിലുള്ളത്. കാഞ്ചുര്‍മാര്‍ഗില്‍ 15.2 ഹെക്ടറില്‍ മെട്രോ ഡിപ്പോ നിര്‍മിച്ചിട്ടുമുണ്ട്. പദ്ധതിയുടെ 87 ശതമാനത്തോളം ജോലികളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിക്കുന്നു.

3 / 5
സ്വാമി സമര്‍ത്ഥ നഗറില്‍ നിന്ന് ജോഗേശ്വരി, വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ, പവായ് വഴി വിക്രോളിയില്‍ പാത എത്തിച്ചേരും. നാല് മെട്രോ ലൈനുകള്‍ക്ക് ഇന്റര്‍ചേഞ്ചുകളുള്ള ഒരു സുപ്രധാന പാതയാണ് മുംബൈ മെട്രോ പിങ്ക് ലൈന്‍. യാത്രക്കാര്‍ ഏറെ നാളായി കാത്തിരുന്ന ഒരു പാത കൂടിയാണിത്.

4 / 5
യെല്ലോ ലൈന്‍ 2 എയുടെ ബംഗൂര്‍ നഗര്‍ സ്‌റ്റേഷന്‍, റെഡ് ലൈന്‍ ഏഴിന്റെ ജെവിഎല്‍ആര്‍ സ്‌റ്റേഷന്‍, അക്വാ ലൈന്‍ മൂന്നിന്റെ ആരേ ഡിപ്പോ മെട്രോ സ്‌റ്റേഷന്‍, ഗ്രീന്‍ ലൈന്‍ നാലിന്റെ ഗാന്ധി നഗര്‍ സ്‌റ്റേഷന്‍ എന്നിവയുടെ വിവിധ ഭാഗങ്ങളില്‍ ഈ ലൈനില്‍ ഇന്റര്‍ചേഞ്ചുകള്‍ ഉണ്ടായിരിക്കും.

5 / 5
സ്വാമി സമര്‍ത്ഥ് നഗര്‍, ആദര്‍ശ് നഗര്‍, ജോഗേശ്വരി വെസ്റ്റ്, ജോഗേശ്വരി-വിക്രോളി ലിങ്ക് റോഡ്, ശ്യാം നഗര്‍, മഹാകാളി ഗുഹകള്‍, സീപ്സ് വില്ലേജ്, സാകി വിഹാര്‍ റോഡ്, രാംബാഗ്, പവായ് തടാകം, ഐഐടി-പോവായ്, കാഞ്ചൂര്‍ മാര്‍ഗ് വെസ്റ്റ്, വിക്രോളി (ഇ) എക്സ്പ്രസ്വേ സ്റ്റേഷന്‍ എന്നിങ്ങനെ 13 ഇടങ്ങളിലാണ് ലൈനില്‍ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുക.

Follow Us
ഈ പ്രശ്ങ്ങൾ ഉണ്ടോ? ഏലക്ക കഴിക്കരുത്
ലോകകപ്പില്‍ മിന്നും ഈ യുവതാരങ്ങള്‍
കൊതുകുകൾ ചിലരെ മാത്രം കൂടുതൽ കടിക്കുന്നത് എന്തുകൊണ്ട്?
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ